കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം സ്ത്രീകള്‍ മല്‍സരിക്കരുത്; സ്ഥാനാര്‍ഥിയാക്കുന്നത് ഇസ്ലാമിനെതിരായ നീക്കമെന്ന് ഇമാം

Google Oneindia Malayalam News

അഹമ്മദാബാദ്: മുസ്ലിം സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുത് എന്ന് അഹമ്മദാബാദ് ജമാ മസ്ജിദ് ഇമാം ഷബ്ബിര്‍ അഹ്മദ് സിദ്ദിഖി. സ്ത്രീകള്‍ മല്‍സരിക്കുന്നത് ഇസ്ലാമിനെതിരായ നീക്കമാണ്. അത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ഇമാമിന്റെ പ്രതികരണം.

m

ഇസ്ലാമില്‍ വളരെ സുപ്രധാനമായ കര്‍മമാണ് നിസ്‌കാരം. എന്നാല്‍ സ്ത്രീകള്‍ പള്ളിയില്‍ വന്ന് നിസ്‌കരിക്കാറില്ല. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥാനം ഇസ്ലാം നല്‍കുന്നു. പൊതുരംഗത്ത് സ്ത്രീകള്‍ വരുന്നതിനെ ഇസ്ലാം തടയുന്നു. അതുകൊണ്ടാണ് പള്ളിയില്‍ വരുന്നതില്‍ നിന്ന് പോലും സ്ത്രീകള്‍ക്ക് ഇളവ് നല്‍കുന്നത്. അക്കാരണം തന്നെയാണ് തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മല്‍സരിക്കാന്‍ പാടില്ല എന്ന് പറയുന്നതിന് പിന്നിലും. മുസ്ലിം സ്ത്രീകള്‍ക്ക് മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നത് ഇസ്ലാമിനെതിരായ വിപ്ലവമാണ് എന്നും ഷാഹി ഇമാം ഷബ്ബിര്‍ അഹമ്മദ് സിദ്ദിഖി എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

സൗദിയില്‍ കൂറ്റന്‍ ഹോട്ടല്‍ പണിയുന്നു; കണ്ണഞ്ചിപ്പിക്കും സൗകര്യങ്ങള്‍... ലോകത്തെ ഏറ്റവും വലുത്സൗദിയില്‍ കൂറ്റന്‍ ഹോട്ടല്‍ പണിയുന്നു; കണ്ണഞ്ചിപ്പിക്കും സൗകര്യങ്ങള്‍... ലോകത്തെ ഏറ്റവും വലുത്

പുരുഷന്മാര്‍ ഇല്ലാത്തത് കൊണ്ടാണോ നിങ്ങള്‍ സ്ത്രീകളെ മല്‍സരിപ്പിക്കുന്നത് എന്ന വിചിത്ര ചോദ്യവും ഇമാം ഉന്നയിക്കുന്നു. ഇത്തരം നീക്കങ്ങള്‍ ഞങ്ങളുടെ മതത്തെ ദുര്‍ബലപ്പെടുത്തും. സ്ത്രീകളെ എംഎല്‍എയും കൗണ്‍സിലറും ആക്കിയാല്‍ ഹിജാബിനെ ന്യായീകരിക്കാന്‍ സാധിക്കാതെ വരും. സ്ത്രീകള്‍ മല്‍സരിക്കുമ്പോള്‍ എല്ലാ വീട്ടിലും കയറിയിറങ്ങേണ്ടി വരും. ഹിന്ദുവിന്റെയും മുസ്ലിമിന്റെയും വീട്ടില്‍ പോകേണ്ടി വരും. അതുകൊണ്ടാണ് ഞാന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. നിങ്ങള്‍ പുരുഷന്മാരെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കൂ എന്നും ഇമാം പറയുന്നു.

ശശി തരൂരിനെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് പിസി ചാക്കോ; ബിജെപിയെ നേരിടാന്‍ കഴിവുള്ള നേതാവ്ശശി തരൂരിനെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് പിസി ചാക്കോ; ബിജെപിയെ നേരിടാന്‍ കഴിവുള്ള നേതാവ്

രണ്ട് ഘട്ടങ്ങളായിട്ടാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഡിസംബര്‍ ഒന്നിന് നടന്നു. രണ്ടാം ഘട്ടം തിങ്കളാഴ്ചയാണ്. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. അതിനിടെയാണ് അഹമ്മദാബാദിലെ ഇമാമിന്റെ പ്രതികരണം വലിയ ചര്‍ച്ചയായിരിക്കുന്നത്. 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നാളെ നടക്കാന്‍ പോകുന്നത്. ബിജെപിയും കോണ്‍ഗ്രസുമാണ് പ്രധാനമായും മല്‍സര രംഗത്ത്. എഎപിയും മജ്‌ലിസ് പാര്‍ട്ടിയും ഇത്തവണ മാറ്റുരയ്ക്കുന്നുണ്ട്. ഗുജറാത്ത് ജനസംഖ്യയുടെ പത്ത് ശതമാനം മുസ്ലിങ്ങളാണ്. എന്നാല്‍ മുസ്ലിം സ്ത്രീകളുടെ പ്രാതിനിധ്യം ഗുജറാത്ത് നിയമസഭയിലില്ല.

English summary
Gujarat elections: Muslim Woman Will Not be Contest As Party Candidate- Says Ahmedabad Imam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X