കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിക്ക് റോഡ് ഷോ അനുമതിയില്ല; അഹ്മദാബാദില്‍ രാഹുലിനും തിരിച്ചടി, പൊടിപാറും പ്രചാരണം

  • By Ashif
Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണം ചൂടുപിടിച്ചതോടെ സുരക്ഷാകാര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് പോലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റോഡ് ഷോയ്ക്ക് പോലീസ് അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റോഡ് ഷോയ്ക്കും അനുമതി നല്‍കിയിട്ടില്ല. ബിജെപിയും കോണ്‍ഗ്രസും അനുമതി തേടി പോലീസിനെ സമീപിച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് അഹ്മദാബാദ് പോലീസ് പറഞ്ഞു.

Modi

ഇതോടെ റോഡ് ഷോ ഇരുപാര്‍ട്ടികളും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് ഭയന്നാണ് പോലീസ് അനുമതി നിഷേധിച്ചതെന്ന് അഹ്മദാബാദ് പോലീസ് കമ്മീഷണര്‍ അനൂപ് കുമാര്‍ സിങ് പറഞ്ഞു. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റോഡ് ഷോ ബിജെപി ആസൂത്രണം ചെയ്തിരുന്നത്.

അതേസമയം, മോദിയും രാഹുലും ഇന്ന് നിരവധി തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. പട്ടാന്‍, ഖേദയിലെ നാദിയാക്, അഹ്മദാബാദ് എന്നീ സ്ഥലങ്ങളിലാണ് മോദി പങ്കെടുക്കുന്ന റാലികള്‍. താരാഡ്, ബനസ്‌കന്ത, എന്നിവിടങ്ങളിലെ റാലികളില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി വിരംഗം, സവ്‌ലി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും പ്രസംഗിക്കും. ഗാന്ധി നഗറിലെ പരിപാടിയോടെയാണ് രാഹുലിന്റെ ഇന്നത്തെ പ്രചാരണം അവസാനിക്കുക.

ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞത് ബിജെപിക്ക് അല്‍പ്പം ആശങ്കക്കിടയാക്കിയിട്ടുണ്ട്. 14നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. രണ്ടാംഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് ബിജെപിയുടെ തീരുമാനം. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം 18ന് അറിയാം.

English summary
Gujarat election: PM Modi & Rahul Denied Permission For Roadshow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X