കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് ഫലം: ഇനി ബിജെപി vs ആപ്പ്? കോണ്‍ഗ്രസ് കോട്ടകള്‍ 'മാത്രം' തൂത്തുവാരുന്ന ആം ആദ്മി

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും സീറ്റ് നില ദേശീയ രാഷ്ട്രീയത്തിലും വലിയ പ്രതിഫലനം സൃഷ്ടിച്ചേക്കും. എം സി ഡി തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ 15 വര്‍ഷത്തെ കുത്തക അവസാനിപ്പിച്ച ശേഷം ഗുജറാത്തിലും സാന്നിധ്യമാകുകയാണ് ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി ബി ജെ പിക്ക് എതിരെ കോണ്‍ഗ്രസ് ഇതര ബദലാകുന്നു എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം പറഞ്ഞുവെക്കുന്നത്.

ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ 13 ശതമാനം വോട്ട് നേടാന്‍ ആം ആദ്മിക്ക് സാധിച്ചു എന്നുള്ളത് ചെറിയ കാര്യമില്ല. നിലവിലെ ട്രെന്‍ഡ് പ്രകാരം ഒമ്പത് എം എല്‍ എമാരെങ്കിലും ആം ആദ്മിക്ക് ഗുജറാത്ത് നിയമസഭയില്‍ ഉണ്ടാകും എന്നാണ് സൂചന. അങ്ങനെ വന്നാല്‍ രാജ്യത്തെ നാല് നിയമസഭകളില്‍ അംഗമുള്ള പാര്‍ട്ടിയായി ആം ആദ്മി പാര്‍ട്ടി മാറും. ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ഉയരാനും ആം ആദ്മിക്കാവും.

1

ദല്‍ഹിയിലും പഞ്ചാബിലും ഭരണമുള്ള ആം ആദ്മി പാര്‍ട്ടിക്ക് ഗോവ നിയമസഭയില്‍ രണ്ട് എം എല്‍ എമാരുണ്ട്. ഇതിന് പുറമെ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന സംസ്ഥാനങ്ങളിലാണ് ആം ആദ്മി ചുവടുറപ്പിക്കുന്നത് എന്നതും ശ്രദ്ധേയാണ്. ദല്‍ഹിയും പഞ്ചാബും കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടകളായിരുന്നു. ഇവിടെ രണ്ടിടത്തും ആം ആദ്മിയാണ് നിലവില്‍ ഭരിക്കുന്നത്.

ഹിമാചല്‍പ്രദേശ് ഫലം: ജയിച്ചാലും കോണ്‍ഗ്രസ് ഭരിക്കില്ല? ആര് വേണമെന്ന് വിമതര്‍ തീരുമാനിക്കും, ബിജെപിക്ക് ആശ്വാസംഹിമാചല്‍പ്രദേശ് ഫലം: ജയിച്ചാലും കോണ്‍ഗ്രസ് ഭരിക്കില്ല? ആര് വേണമെന്ന് വിമതര്‍ തീരുമാനിക്കും, ബിജെപിക്ക് ആശ്വാസം

2

ഗുജറാത്തില്‍ ആകട്ടെ മൂന്ന് പതിറ്റാണ്ടായി അധികാരത്തിന് പുറത്താണെങ്കിലും 33 ശതമാനത്തിലേറെ വോട്ട് എല്ലാ തെരഞ്ഞെടുപ്പിലും ആര്‍ജ്ജിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് 27 ശതമാനത്തിന് അടുത്താണ്. 2017 ലേതിനേക്കാള്‍ 4 ശതമാനം വോട്ട് മാത്രമാണ് ബി ജെ പി അധികം നേടിയിരിക്കുന്നത് എന്നതിനാല്‍ 13 ശതമാനം വോട്ട് നേടിയ ആം ആദ്മിക്ക് ലഭിച്ചതില്‍ ഏറിയ പങ്കും കോണ്‍ഗ്രസ് അനുകൂല വോട്ടുകളാണ് എന്നത് തീര്‍ച്ചയാണ്.

ഉപതെരഞ്ഞെടുപ്പുകളില്‍ തകര്‍ന്നടിഞ്ഞ് ബിജെപി; നേട്ടമുണ്ടാക്കി എസ്പിയും കോണ്‍ഗ്രസുംഉപതെരഞ്ഞെടുപ്പുകളില്‍ തകര്‍ന്നടിഞ്ഞ് ബിജെപി; നേട്ടമുണ്ടാക്കി എസ്പിയും കോണ്‍ഗ്രസും

3

ഗുജറാത്തില്‍ ഒരു ബദലായി ആം ആദ്മി വരാന്‍ 13 ശതമാനം വോട്ടര്‍ ആഗ്രഹിക്കുന്നു എന്നത് ചെറിയ കാര്യമല്ല. കോണ്‍ഗ്രസിന്റെ പരാജയങ്ങളില്‍ നിന്ന് ആം ആദ്മി നേട്ടമുണ്ടാക്കുകയും അടിത്തറ വിഭജിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങളുടെയും ഗോത്രവര്‍ഗക്കാരുടെയും വോട്ട് നേടാന്‍ ആം ആദ്മിക്ക് ഇപ്പോഴും സാധിച്ചിട്ടില്ല എങ്കിലും കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇതില്‍ ചെറിയ ശതമാനമെങ്കിലും ആം ആദ്മിക്കൊപ്പം നില്‍ക്കാതിരിക്കില്ല.

പ്രതാപകാലത്ത് കോണ്‍ഗ്രസ് തന്നെ പുലി; 30 കൊല്ലം ഭരിച്ചിട്ടും ആ റെക്കോഡ് തൊടാന്‍ പോലുമാകാതെ ബിജെപിപ്രതാപകാലത്ത് കോണ്‍ഗ്രസ് തന്നെ പുലി; 30 കൊല്ലം ഭരിച്ചിട്ടും ആ റെക്കോഡ് തൊടാന്‍ പോലുമാകാതെ ബിജെപി

4

സംസ്ഥാനത്ത് ഇനിയും ഇറങ്ങി പ്രവര്‍ത്തിക്കാന്‍ ആം ആദ്മിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് തെരഞ്ഞെടുപ്പിലെ പ്രകടനം. കാരണം കഴിഞ്ഞ തവണ 77 സീറ്റ് കോണ്‍ഗ്രസ് നേടിയിരുന്നെങ്കിലും പിന്നീട് സംസ്ഥാനത്തെ അവരുടെ പ്രവര്‍ത്തനം ശുഷ്‌കമായിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച 19 എം എല്‍ എമാര്‍ അഞ്ച് വര്‍ഷത്തിനിടെ ബി ജെ പിയില്‍ ചേര്‍ന്നു. അതിനാല്‍ ഇപ്പോള്‍ നാമമാത്രമായ എം എല്‍ എമാരെ വെച്ച് കോണ്‍ഗ്രസ് എങ്ങനെ പ്രതിപക്ഷത്ത് സക്രിയമായി പ്രവര്‍ത്തിക്കും എന്ന ചോദ്യം ഉയരും.

English summary
Gujarat Elections Result 2022: aam aadmi party become new alternative against bjp instead congress?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X