ഗുജറാത്ത് ഫലം: ബിജെപി കൊടുങ്കാറ്റില്‍ വിമതരും നിഷ്പ്രഭം, വിമതരുടെ എല്ലാ സീറ്റിലും ലീഡ്
അഹമ്മദാബാദ്: ഗുജറാത്തില്‍ ബി ജെ പി ചരിത്ര വിജയം നേടിയേക്കും എന്ന് ആദ്യ ഫലസൂചനകള്‍. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ തന്നെ ബി ജെ പി ലീഡ് നില കേവല ഭൂരിപക്ഷം പിന്നിട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ബി ജെ പി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി വിമതരുടെ നീക്കമായിരുന്നു. എന്നാല്‍ ആദ്യ ഫലസൂചനകള്‍ പ്രകാരം ഗുജറാത്തില്‍ വിമതര്‍ മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ബി ജെ പി ലീഡ് നേടിയിരിക്കുകയാണ്.
ഗുജറാത്തില്‍ നിലവില്‍ 132 സീറ്റുകളില്‍ ബി ജെ പി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 41 സീറ്റുകളില്‍ ലീഡ് ചെയ്ത് രണ്ടാം സ്ഥാനത്താണ്. ആം ആദ്മി നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ലീഡ് നില വിജയത്തിലേക്ക് എത്തിയാല്‍ പശ്ചിമ ബംഗാളിലെ ഇടതുമുന്നണിയുടെ നേട്ടത്തിന് തുല്യമായി ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും അധികാരത്തിലെത്തിയ പാര്‍ട്ടി എന്ന നേട്ടം ബി ജെ പിക്ക് സ്വന്തമാക്കാം.

എക്സിറ്റ് പോളുകള്‍ പ്രകാരം ഗുജറാത്തില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. അതിന് സമാനമായാണ് ഇപ്പോള്‍ ഫലം പുറത്ത് വരുന്നത്. 2017 ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 99 സീറ്റും കോണ്‍ഗ്രസിന് 77 സീറ്റും ആണ് ലഭിച്ചിരുന്നത്.് ഗുജറാത്തില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 92 സീറ്റാണ്












Click it and Unblock the Notifications