കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ബിജെപി സർവ്വകാല റെക്കോർഡിലേക്ക്: 1985 ലെ കോണ്‍ഗ്രസിന്റെ ആ നേട്ടം മറികടന്നേക്കും

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ രണ്ടര മണിക്കൂർ കടക്കുമ്പോള്‍ റെക്കോർഡ് വിജയത്തിന്റെ വ്യക്തമായ സൂചനകള്‍ നല്‍കി ബി ജെ പി. നിലവില്‍ സംസ്ഥാനത്ത് ആകെയുള്ള 182 സീറ്റുകളില്‍ 151 സീറ്റുകളിലാണ് ബി ജെ പി മുന്നിട്ട് നില്‍ക്കുന്നത്. തുടക്കത്തില്‍ 50 ലേറെ സീറ്റുകളില്‍ ലീഡ് പിടിച്ചുകൊണ്ട് കോണ്‍ഗ്രസ് പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ബി ജെ പി പല മേഖലകളിലും അടിച്ച് കയറുകയായിരുന്നു. കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ വലിയ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് ബി ജെ പിക്ക് 8 സീറ്റില്‍ ലീഡ് നേടാന്‍ സാധിച്ചിട്ടുണ്ട്.

നിലവിലെ ലീഡ് നില ബി ജെ പിക്ക് തുടരാന്‍

നിലവിലെ ലീഡ് നില ബി ജെ പിക്ക് തുടരാന്‍ സാധിച്ചാല്‍ 2002 ലെ സ്വന്തം റെക്കോർഡും 1985 ലെ കോണ്‍ഗ്രസ് റെക്കോർഡും മറികടക്കാന്‍ ബി ജെ പിക്ക് സാധിക്കും. 1985-ലെ തെരഞ്ഞെടുപ്പിൽ 183-ൽ 149 സീറ്റുകൾ നേടി കൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ മാധവ്‌സിൻഹ് സോളങ്കി അധികാരത്തില്‍ വന്നത്. ഈ റെക്കോർഡ് തകർക്കാന്‍ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല.

വിമർശകർക്ക് 'നെയ്മീന്‍' മറുപടിയുമായി റോബിന്‍: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയുംവിമർശകർക്ക് 'നെയ്മീന്‍' മറുപടിയുമായി റോബിന്‍: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയും

ഗോധ്രാനന്തര വർഗീയ ധ്രുവീകരണത്തിന്റെ പാരമ്യത്തിൽ

ഗോധ്രാനന്തര വർഗീയ ധ്രുവീകരണത്തിന്റെ പാരമ്യത്തിൽ പോലും 2002 ബിജെപിക്ക് ഈ കണക്കിന്റെ അടുത്തെങ്ങും എത്താന്‍ സാധിച്ചില്ല. അന്ന് 127 സീറ്റുകളായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി നേടിയത്. സംസ്ഥാന ചരിത്രത്തില്‍ ബി ജെ പി ഇതുവരെ നേടിയ ഏറ്റവും ഉയർന്ന സീറ്റുകളും ഇത് തന്നെ..

സർക്കാറിന് ലോട്ടറിയടിച്ചോ; ഒരു വർഷം 559 കോടി വരുമാനം, മദ്യത്തില്‍ നിന്ന് പന്ത്രണ്ടായിരത്തിലേറെ കോടിസർക്കാറിന് ലോട്ടറിയടിച്ചോ; ഒരു വർഷം 559 കോടി വരുമാനം, മദ്യത്തില്‍ നിന്ന് പന്ത്രണ്ടായിരത്തിലേറെ കോടി

ക്ഷത്രിയ, ഹരിജൻ, ആദിവാസികളും മുസ്ലീങ്ങളും

KHAM (ക്ഷത്രിയ, ഹരിജൻ, ആദിവാസികളും മുസ്ലീങ്ങളും) എന്നറിയപ്പെടുന്ന സോഷ്യല്‍ എഞ്ചിനീയറിങ്ങായിരുന്നു അന്ന് കോണ്‍ഗ്രസ് മുന്നേറ്റത്തിലെ പ്രധാന ഘടകം. അധികാരം പിടിക്കാന്‍ സാധിച്ചില്ലെങ്കിലും കഴിഞ്ഞ തവണ സമീപകാലത്തെ ഏറ്റവും വലിയ മുന്നേറ്റം നടത്താന്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. പാർട്ടിയെ സംബന്ധിച്ചിടത്തോളം, വ്യാഴാഴ്ചത്തെ വിധി അവർക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത് എന്നതില്‍ സംശയമില്ല.

Vastu Tips of aquarium: നിസ്സാരക്കാരല്ല ഗപ്പിയും എഞ്ചലുമൊന്നു: അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ ഭാഗ്യം പൂത്തുലയും

2017-ൽ 77 സീറ്റുകൾ നേടിയ പാർട്ടിയാണ്

2017-ൽ 77 സീറ്റുകൾ നേടിയ പാർട്ടിയാണ് ഇപ്പോള്‍ 20 നും താഴേക്ക് പോയിരിക്കുന്നത്. 2017-ലെ പാട്ടിദാർ സമരമായിരുന്നു കോണ്‍ഗ്രസിന് അനുകൂല ഘടമായത്. ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ, ജിഗ്നേഷ് മേവാനി കൂട്ടുകെട്ടിന്റെ യുവശക്തിയും അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശക്തമായ പ്രചരണവും പാർട്ടി പ്രകടനത്തില്‍ നിർണ്ണായകമായി. എന്നാല്‍ ഹാർദിക് പട്ടേലും അൽപേഷ് താക്കൂറും ഇന്ന് ബി ജെ പിയിലാണ്.

ഡൽഹി, പഞ്ചാബ്, ഗോവ, യുപി എന്നിങ്ങനെ

ഡൽഹി, പഞ്ചാബ്, ഗോവ, യുപി എന്നിങ്ങനെ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി കടന്നുവന്ന എല്ലായിടത്തും കോൺഗ്രസ് ആഘാതമനുഭവിക്കുന്ന സാഹചര്യം നിലനില്‍ക്കെയാണ് ഗുജറാത്തിലും എ എ പിയുടെ കടന്ന് വരവ് അവർക്ക് തിരിച്ചടിയാവുന്നത്. ദേശീയ പാർട്ടി പദവിക്കുള്ള വോട്ട് വിഹിതം നേടിയ എ എ പി വരും ദിവസങ്ങളില്‍ തങ്ങളുടെ പ്രവർത്തനം ദേശീയ തലത്തില്‍ കൂടുതല്‍ ശക്തമാക്കും.

English summary
Gujarat Elections Result 2022: BJP to all-time record in Gujarat: May surpass Congress' 1985 feat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X