ഗുജറാത്ത് ഫലം: ബിജെപിയുടെ തേരോട്ടത്തിലും അടിപതറാതെ ജിഗ്നേഷ് മേവാനി, സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെങ്കിലും സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജിഗ്‌നേഷ് മേവാനിക്ക് ജയം. വാദ്ഗാം സീറ്റില്‍ നിന്നാണ് ജിഗ്‌നേഷ് മേവാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 2017 ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വാദ്ഗാം സീറ്റില്‍ നിന്ന് ജിഗ്നേഷ് മേവാനി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ് ജിഗ്നേഷ് മേവാനിക്ക് ഇവിടെ പിന്തുണ കൊടുക്കുകയായിരുന്നു. പിന്നീട് 2021 ല്‍ ആണ് ജിഗ്നേഷ് മേവാനി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ജിഗ്‌നേഷ് മേവാനി ബി ജെ പിയുടെ മണിഭായ് ജേതാഭായ് വഗേലയെയും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ദല്‍പത്ഭായ് ദഹ്യാഭായ് ഭാട്ടിയയെയും പരാജയപ്പെടുത്തി ആണ് സീറ്റ് നിലനിര്‍ത്തിയത്. ജിഗ്നേഷ് മേവാനി 61703 വോട്ടുകള്‍ നേടിയപ്പോള്‍ മണിഭായ് ജേതാഭായ് വഗേല 57625 വോട്ടുകള്‍ നേടി.
വോട്ടെണ്ണലിന്റെ തുടക്കം മുതലെ ലീഡ് നില മാറി മറിഞ്ഞ വാദ്ഗാമില്‍ ജിഗ്നേഷ് മേവാനി മണിഭായി ജേതാഭായ് വഗേലയെ 4078 വോട്ടുകള്‍ക്ക് ആണ് പരാജയപ്പെടുത്തിയത്. സംസ്ഥാനത്തെ 182 നിയോജക മണ്ഡലങ്ങളില്‍ എസ് സി വിഭാഗത്തിന് സംവരണം ചെയ്ത മണ്ഡലമാണ് വദ്ഗാമം.
പടാന്‍ പാര്‍ലമെന്റ് സീറ്റിന് കീഴിലാണ് ബനസ്‌കന്ത ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വദ്ഗാം. 40,000 ത്തോളം പട്ടികജാതി വോട്ടര്‍മാരും പതിനായിരത്തോളം പട്ടികവര്‍ഗ വോട്ടര്‍മാരും ആണ് മണ്ഡ്‌ലത്തില്‍ ഉള്ളത്. ആകെ 2,70,000 വോട്ടര്‍മാരാണ് വദ്ഗാമില്‍ ഉള്ളത്.












Click it and Unblock the Notifications