കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് തോല്‍ക്കാന്‍ കാരണം ഇതാണ്; സിദ്ധരാമയ്യ പറയുന്നു... കര്‍ണാടകയില്‍ പാട്ടുംപാടി ജയിക്കും

Google Oneindia Malayalam News

ബെംഗളൂരു: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയുണ്ടെങ്കിലും ഗുജറാത്തില്‍ വമ്പന്‍ തിരിച്ചടിയാണ് ലഭിച്ചത്. കഴിഞ്ഞ തവണ മികച്ച മുന്നേറ്റം നടത്തിയ കോണ്‍ഗ്രസ് ഇത്തവണ തകര്‍ന്നടിയുകയായിരുന്നു. ഭരണവിരുദ്ധ വികാരം നേട്ടമാകുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ അസ്ഥാനത്തായി. ബിജെപി കൂടുതല്‍ കരുത്തോടെ ഏഴാം തവണയും അധികാരത്തിലേറുകയാണ്.

സൗജന്യം കൊണ്ടും പ്രീണനം കൊണ്ടും വോട്ട് പിടിക്കുന്ന പാര്‍ട്ടികള്‍ക്കുള്ള പാഠമാണ് ഗുജറാത്ത് നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് തോല്‍ക്കാനുള്ള കാരണം മറ്റുചിലതാണ് എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകയില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഗുജറാത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടാനുണ്ടായ കാരണം എഎപിയാണ് എന്ന് സിദ്ധരാമയ്യ പറയുന്നു. ബിജെപിയുടെ ഫണ്ട് ഉപയോഗിച്ചാണ് എഎപി ഗുജറാത്തില്‍ പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണ് ഈ കളി നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് വേണ്ടി കോടികളാണ് ബിജെപി ഒഴുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

2

എഎപിയും ഗുജറാത്തില്‍ വന്‍ തുക ചെലവഴിച്ചു. ബിജെപിയാണ് എഎപിക്ക് പണം നല്‍കിയത് എന്നാണ് എനിക്ക് കിട്ടിയ വിവരം. എഎപി മല്‍സരിച്ചാല്‍ ഞങ്ങള്‍ക്ക് കിട്ടേണ്ട വോട്ടാണ് നഷ്ടമാകുക. പത്ത് ശതമാനം വോട്ടാണ് എഎപി പിടിച്ചത്. അതുകൊണ്ടാണ് കോണ്‍ഗ്രിന്റെ വോട്ടുകള്‍ കുറഞ്ഞതെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

3

കോണ്‍ഗ്രസിനേക്കാള്‍ പണം എഎപി ഗുജറാത്തില്‍ ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ ഏതാനും സീറ്റുകളില്‍ മാത്രമാണ് അവന്‍ മുന്നേറിയത്. ബിജെപി ഗുജറാത്തില്‍ ജയിച്ചത് അത്ര വലിയ ആശ്ചര്യപ്പെടുത്തുന്ന കാര്യമല്ല. എല്ലാ മണ്ഡലത്തിലും എഎപി മല്‍സരിക്കുകയും കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ട് പിടിക്കുകയും ചെയ്തു. ഗുജറാത്തിലെ തരംഗം കര്‍ണാടകയില്‍ കാണില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

4

അടുത്ത വര്‍ഷമാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഇവിടെ ഞങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തും. ഓരോ സംസ്ഥാനത്തും ഓരോ വിഷയങ്ങളാണ് ജയപരാജയങ്ങളെ സ്വാധീനിക്കുക. ഡല്‍ഹിയില്‍ ബിജെപിക്ക് ജയിക്കാന്‍ സാധിച്ചില്ലല്ലോ എന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഡല്‍ഹിയില്‍ മോദി തരംഗത്തിന് എന്ത് സംഭവിച്ചുവെന്നും സിദ്ധരാമയ്യ ചോദിച്ചു.

സല്‍മാന്‍ ഖാന് സന്തോഷിക്കാം; ബിജെപി സ്ഥാനാര്‍ഥി അനില്‍ ശര്‍മ ജയിച്ചു... കാരണം ഇതാണ്സല്‍മാന്‍ ഖാന് സന്തോഷിക്കാം; ബിജെപി സ്ഥാനാര്‍ഥി അനില്‍ ശര്‍മ ജയിച്ചു... കാരണം ഇതാണ്

5

കോണ്‍ഗ്രസ് മറ്റേതൊരു സംസ്ഥാനത്തേക്കാളും കര്‍ണാടകയില്‍ സജീവമാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്. ഇവിടെ ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ മടുത്തിരിക്കുകയാണ്. അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണ് കര്‍ണാടകയില്‍ ബിജെപി ചെയ്യുന്നത്. കൈക്കൂലിയില്ലാതെ ഒരു പദ്ധതിയും നടക്കുന്നില്ല. മിണ്ടാതിരുന്നാല്‍ പോലും കോണ്‍ഗ്രസ് ജയിക്കുന്ന സാഹചര്യമാണ് ഇവിടെ എന്നും സിദ്ധരാമയ്യ പറഞ്ഞു.

ഞാന്‍ വിശ്വസിക്കുന്നില്ല; ദിലീപിനെ വിളിച്ച് നാലാം ദിവസം സംഭവിച്ചത് മറ്റൊന്ന്... വെളിപ്പെടുത്തി സംവിധായകന്‍ഞാന്‍ വിശ്വസിക്കുന്നില്ല; ദിലീപിനെ വിളിച്ച് നാലാം ദിവസം സംഭവിച്ചത് മറ്റൊന്ന്... വെളിപ്പെടുത്തി സംവിധായകന്‍

English summary
Gujarat Elections result: Siddaramaiah Says These Are reasons to Congress Fail But Will Win in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X