അമ്പലത്തില്‍ കള്ളനോട്ടടി; പൂജാരിയും സംഘവും അറസ്റ്റില്‍, പിടിച്ചത് കോടികളുടെ നോട്ടുകള്‍
ഗാന്ധിനഗര്‍: അമ്പലത്തില്‍ കള്ളനോട്ട് അച്ചടിക്കുന്ന സംഘത്തെ ഗുജറാത്ത് പോലീസ് പിടികൂടി. പൂജാരിയടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. ഇനിയും ചിലരെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. സൂറത്തിലെ ഖേദക്കടുത്ത അംബവിലാണ് സംഭവം.

ക്ഷേത്രത്തിലെ പൂജാരി രാധാരാമന് സ്വാമി, സംഘാംഗങ്ങളായ പ്രതിക് ചോദ്വാദിയ, പ്രവീണ്‍ ചോപ്ര, കാനു ചോപ്ര, മോഹന്‍ മാധവ് എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുള്ള പ്രദീപ് ചോപ്ര ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഒരു കോടിയിലധികം രൂപ മൂല്യമുള്ള കള്ള നോട്ടുകളാണ് പ്രതികളില്‍ നിന്ന് സൂറത്ത് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്.
അംബവ് ഗ്രാമത്തില്‍ നിര്‍മാണത്തിലുള്ള ക്ഷേത്രത്തിലായിരുന്നു പ്രതികളുടെ കള്ളനോട്ട് അച്ചടി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് സംഘം ഇവിടെ റെയ്ഡ് നടത്തി. രാധാരാമന് സ്വാമിയെ ആണ് ആദ്യം പിടികൂടിയത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും സ്വാമിയില്‍ നിന്ന് പിടിച്ചെടുത്തു.
ക്ഷേത്രത്തിലെ ഒരുമൂലയില്‍ വച്ചാണ് കള്ളനോട്ട് അച്ചടിച്ചിരുന്നത്. പ്രധാനമായും 2000 രൂപയുടെ കള്ളനോട്ടാണ് പ്രതികള്‍ അച്ചടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഇവരുടെ പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് കരുതുന്നത്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പ്രദീപ് ചോപ്രയാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ നേരത്തെ കള്ളനോട്ട് കേസില്‍ പ്രതിയാണെന്ന് സൂറത്ത് ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ പട്ടേല്‍ പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications