കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പലത്തില്‍ കള്ളനോട്ടടി; പൂജാരിയും സംഘവും അറസ്റ്റില്‍, പിടിച്ചത് കോടികളുടെ നോട്ടുകള്‍

  • By Desk
Google Oneindia Malayalam News

ഗാന്ധിനഗര്‍: അമ്പലത്തില്‍ കള്ളനോട്ട് അച്ചടിക്കുന്ന സംഘത്തെ ഗുജറാത്ത് പോലീസ് പിടികൂടി. പൂജാരിയടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. ഇനിയും ചിലരെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. സൂറത്തിലെ ഖേദക്കടുത്ത അംബവിലാണ് സംഭവം.

28

ക്ഷേത്രത്തിലെ പൂജാരി രാധാരാമന്‍ സ്വാമി, സംഘാംഗങ്ങളായ പ്രതിക് ചോദ്വാദിയ, പ്രവീണ്‍ ചോപ്ര, കാനു ചോപ്ര, മോഹന്‍ മാധവ് എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുള്ള പ്രദീപ് ചോപ്ര ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഒരു കോടിയിലധികം രൂപ മൂല്യമുള്ള കള്ള നോട്ടുകളാണ് പ്രതികളില്‍ നിന്ന് സൂറത്ത് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തത്.

അമിത് ഷായുടെ തന്ത്രം ഫലിക്കുന്നില്ല!! ബിജെപിയുടെ ഗ്രാഫ് കുത്തനെ താഴേക്ക്; 71ല്‍ നിന്ന് 40ലേക്ക്അമിത് ഷായുടെ തന്ത്രം ഫലിക്കുന്നില്ല!! ബിജെപിയുടെ ഗ്രാഫ് കുത്തനെ താഴേക്ക്; 71ല്‍ നിന്ന് 40ലേക്ക്

അംബവ് ഗ്രാമത്തില്‍ നിര്‍മാണത്തിലുള്ള ക്ഷേത്രത്തിലായിരുന്നു പ്രതികളുടെ കള്ളനോട്ട് അച്ചടി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് സംഘം ഇവിടെ റെയ്ഡ് നടത്തി. രാധാരാമന്‍ സ്വാമിയെ ആണ് ആദ്യം പിടികൂടിയത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും സ്വാമിയില്‍ നിന്ന് പിടിച്ചെടുത്തു.

ക്ഷേത്രത്തിലെ ഒരുമൂലയില്‍ വച്ചാണ് കള്ളനോട്ട് അച്ചടിച്ചിരുന്നത്. പ്രധാനമായും 2000 രൂപയുടെ കള്ളനോട്ടാണ് പ്രതികള്‍ അച്ചടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഇവരുടെ പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് കരുതുന്നത്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പ്രദീപ് ചോപ്രയാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ നേരത്തെ കള്ളനോട്ട് കേസില്‍ പ്രതിയാണെന്ന് സൂറത്ത് ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ പട്ടേല്‍ പറഞ്ഞു.

English summary
Gujarat fake currency racket: Five accused Arrested including Temple Priest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X