കുളിമുറിയില്‍ മുതല.... ഞെട്ടാന്‍ വേറെന്ത് വേണം
ആനന്ദ്(ഗുജറാത്ത്): വീട്ടിലെ കുളിമുറിക്കുള്ളില്‍ ഒരു മുതലയെ കണ്ടാല്‍ എങ്ങനെയിരിക്കും... ഞെട്ടിത്തരിച്ചുപോകില്ലേ...?
എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായി. അങ്ങ് ആഫ്രിക്കയിലോ അമേരിക്കയിലോ അല്ല. നമ്മുടെ ഇന്ത്യയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ഗുജറാത്തില്‍.

ആനന്ദിലെ സോജിത്ര ഗ്രാമത്തിലെ ഒരു വീട്ടിലെ കുളിമുറിയിലാണ് മുതലയെ കണ്ടത്. ജൂലായ് 21 നായിരുന്നു സംഭവം. വീട്ടിലെ താമസക്കാരനായ ഭരത് പട്ടേല്‍ ആണ് മുതലയെ കണ്ട് ഞെട്ടിയത്.
കുളിമുറിയുടെ വാതില്‍ തുറന്ന് ഉള്ളിലേക്ക് നോക്കിയതും അതാ കിടക്കുന്നു അഞ്ചടി നീളത്തില്‍ ഒരു മുതല. പേടിച്ചുപോയ ഭരത് പട്ടേല്‍ വാതിലടച്ച് പുറത്തിറങ്ങി. വീട്ടിലുള്ളവരേയും അയല്‍വാസികളേയും വിവരം അറിയിച്ചു.
ഉടന്‍ തന്നെ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു . മുതലയെ പിടിച്ച് അവരെത്തി അടുത്തുള്ള ഗ്രാമത്തിലെ ഒരു തടാകത്തില്‍ കൊണ്ടുപോയാക്കി.
അഹമ്മദാബാദില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയാണ് മുതലയെ കണ്ട വീട് . എന്തായാലും നരേന്ദ്ര മോദിയുടെ ഗുജറാത്ത് അല്ലേ, കുളിമുറിയില്‍ ചുരുങ്ങിയത് ഒരു മുതലയെ എങ്കിലും കാണണം എന്നാണ് മോദി വിമര്‍ശകരുടെ പരിഹാസം .












Click it and Unblock the Notifications