കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേലയ്ക്ക് കൊറോണ; ആശുപത്രിയിലേക്ക് മാറ്റി

  • By Desk
Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേലയ്ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സഹായി തന്നെയാണ് ഞയാറാഴ്ച ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വഗേലക്ക് കടുത്ത പനിയും ശരീര വേദനയുമായിരുന്നു. തുടര്‍ന്ന് ഗാന്ധി നഗറിലെ വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ശനിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രായാധിക്യം കാരണം ഡോക്ടര്‍മാരുടെ വന്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് വഗേല.

S

എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് വരെ വഗേല. അദ്ദേഹത്തെ ദേശീയ നേതൃത്വം പദവിയില്‍ നിന്ന് മാറ്റിയതിന് പിന്നാലെ കഴിഞ്ഞദിവസം വഗേല എന്‍സിപിയില്‍ നിന്ന് രാജിവച്ചിരുന്നു. രാജ്യസസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ പാര്‍ട്ടി എംഎല്‍എ വിപ്പ് ലംഘിച്ച് കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്തതാണ് രാജിക്ക് കാരണമായി വഗേല പറഞ്ഞത്. രാഷ്ട്രീയത്തില്‍ ഇനിയും തുടരുമെന്ന് വ്യക്തമാക്കിയ ശങ്കര്‍ സിങ് വഗേല ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ എന്ന കാര്യം വ്യക്തമാക്കിയില്ല.

ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...ശത്രുവിന്റെ എണ്ണം കുറച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ അറ്റകൈ നീക്കം, ഇത്തവണ രണ്ടിലൊന്ന് അറിയാം...

തൊട്ടുപിന്നാലെയാണ് വഗേലക്ക് പനി ശക്തിപ്പെട്ടത്. പിന്നീടാണ് ക്വാറന്റൈനില്‍ പ്രവേശിച്ചതും രോഗം സ്ഥിരീകരിച്ചതും. എന്‍സിപിയില്‍ നിന്ന് രാജിവച്ച വഗേല പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരുപക്ഷേ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും സൂചനകള്‍ പുറത്തുവന്നിരുന്നു.

ബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെബിജെപിക്ക് വന്‍ തിരിച്ചടി വരുന്നു; വിവാദങ്ങള്‍ തിരിഞ്ഞുകൊത്തി, പുതിയ സര്‍വ്വെയില്‍ തെളിഞ്ഞത് ഇങ്ങനെ

79കാരനായ വഗേല ഗുജറാത്തില്‍ ഒട്ടേറെ അണികളുള്ള നേതാവാണ്. തന്റെ അണികളോട് പ്രതിബദ്ധതയുണ്ടെന്നും അതുകൊണ്ടാണ് എന്‍സിപിയില്‍ നിന്ന് രാജിവയ്ക്കുന്നതെന്നും വഗേല കൂട്ടിച്ചേര്‍ത്തു. 1980കളില്‍ ബിജെപിയിലിയാരുന്നു വഗേല. 1996ല്‍ ബിജെപിയില്‍ ഭിന്നതയുണ്ടായ വേളയിലാണ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായത്. സ്വന്തമായി കക്ഷി രൂപീകരിക്കുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം തന്റെ പാര്‍ട്ടിയെ വഗേല കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. 2017ലാണ് കോണ്‍ഗ്രസ് വിട്ടത്. കഴിഞ്ഞ വര്‍ഷം എന്‍സിപിയില്‍ ചേരുകയും ചെയ്തു.

77ല്‍ നിന്ന് 65ലേക്ക്; 5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു, ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞു77ല്‍ നിന്ന് 65ലേക്ക്; 5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു, ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞു

മധ്യപ്രദേശില്‍ വിഎച്ച്പി നേതാവിനെ അടിച്ചുകൊന്നു; ദൃശ്യം അജ്ഞാതന്‍ വീഡിയോയില്‍ പകര്‍ത്തിമധ്യപ്രദേശില്‍ വിഎച്ച്പി നേതാവിനെ അടിച്ചുകൊന്നു; ദൃശ്യം അജ്ഞാതന്‍ വീഡിയോയില്‍ പകര്‍ത്തി

പ്രകോപനവുമായി ഇറാന്‍; സൗദി അതിര്‍ത്തിയില്‍ വെടിവയ്പ്, താക്കീത് വകവെക്കാതെ കപ്പലുകളുടെ വരവ്...പ്രകോപനവുമായി ഇറാന്‍; സൗദി അതിര്‍ത്തിയില്‍ വെടിവയ്പ്, താക്കീത് വകവെക്കാതെ കപ്പലുകളുടെ വരവ്...

English summary
Former Gujarat Chief Minister Shankersinh Vaghela Positive for Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X