കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാല് കൊണ്ട് പരീക്ഷയെഴുതുന്ന പത്താം ക്ലാസ്സുകാരി: പോരാടാനുള്ള പെണ്‍ കരുത്ത്!!

  • By Neethu
Google Oneindia Malayalam News

സൂറത്ത് : ആയിരക്കണക്കിന് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കിയിലിരുന്നക്കൊണ്ട് ഷെഫാലി എന്ന 16 കാരിയും പരീക്ഷയെഴുതി, വൈകല്യങ്ങളെ തോല്‍പ്പിച്ചു കൊണ്ട്. ജന്മനാ കൈകള്‍ അനകാന്‍ കഴിയാത്ത കുട്ടിയാണ് ഷെഫാലി.

വിജയിച്ച് പോരാടാനുള്ള പെണ്‍ കരുത്താണ് പരീക്ഷ ഹാളില്‍ കണ്ടത്. എസ്എസ്എല്‍സി പരീക്ഷയുടെ ആദ്യ പേപ്പര്‍ ഹാളിലിരുന്ന കൊണ്ട് കാലു കൊണ്ട് എഴുതി.ശാരീരിക വൈകല്യങ്ങള്‍ മനസ്സിന്റെ കരുത്തിന് മുന്നില്‍ തോറ്റു പോവുകയായിരുന്നു.

11-1436588174-exam

വൈകല്യങ്ങളുള്ള വിദ്യര്‍ത്ഥികള്‍ പകരം എഴുത്തുക്കാരുടെ സഹായം തേടുകയാണ് പതിവ്. എന്നാല്‍ തന്റെ കൈകള്‍ക്ക് പകരം വെയ്ക്കാന്‍ കാലുകള്‍ മതിയെന്നായിരുന്നു ഈ മിടുക്കിയുടെ തീരുമാനം. ചെറിയ പ്രായം മുതല്‍ കാലുകള്‍ കൊണ്ട് എഴുതുന്നതിന് പരിശീലിച്ചിരുന്നു.

ചെറിയ പ്രായത്തില്‍ ഷെഫാലിയുടെ പിതാവ് മരിച്ചു. അമ്മ വീട്ട് ജോലിക്ക് പോയാണ് കുട്ടിയെ വളര്‍ത്തിയത്. ഒമ്പതാം ക്ലാസ്സില്‍ സെക്കന്റ് ക്ലാസ്സോടെ ജയിച്ചു. പത്താം ക്ലാസ്സില്‍ ഉന്നത വിജയം നേടണമെന്നാണ് ആഗ്രഹമെന്നും ഷെഫാലി പറഞ്ഞു.

നല്ല മാര്‍ക്കോടെ വിജയിച്ചാല്‍ മാത്രമേ വൈകല്യമുള്ള കുട്ടികള്‍ ചേരുന്ന ട്രൈനിങ് സെന്ററില്‍ ചേരുന്നതിന് കഴിയൂ. പിന്നീട് ആരെയും ആശ്രയിക്കാത്തെ സ്വന്തം കാലില്‍ ജീവിക്കാനുള്ള മാര്‍ഗം കണ്ടുപിടിക്കണം എന്നാണ് ആഗ്രഹം.

English summary
Shefali Jogani is no ordinary girl as she represents the indefatigable spirit of women. Shefali suffers disability since birth and can't move her hands, but this 16-year-old girl was there to appear in the first paper of her class X board examinations at a centre in Navsari district on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X