ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സർക്കാർ; ഇനി അറിയപ്പെടുക 'കമലം' എന്ന പേരിൽ, മാറ്റത്തിന് പിന്നിൽ
അഹമ്മദാബാദ്: ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി പുതിയ പേരിട്ട് ഗുജറാത്ത് സര്‍ക്കാര്‍. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആകൃതി താമരയെ പോലെ സൂചിപ്പിക്കുന്നതിനെ തുടര്‍ന്ന് കമലം എന്ന പേരിലാകും ഇനി അറിയപ്പെടുകയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. അതേസമയം, പേര് മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Recommended Video

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് കമലം എന്നാക്കി മാറ്റുന്നതിനായി പേറ്റന്റിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പക്ഷേ, ഗുജറാത്ത് സര്‍ക്കാര്‍ ആ ഫലത്തെ കമലം എന്ന് വിളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചീഫ് മിനിസ്റ്റര്‍ ഡെവല്പ്പമെന്റ് മിഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഗുജറാത്ത് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കമലം എന്ന പേര് സംസ്‌കൃത പദമാണ്. ഡ്രാഗണ്‍ ഫ്രൂട്ട് എന്നാണ് അറിയപ്പെടുന്നതെങ്കിലും ആ ഫലത്തിന് താമരയുടെ ആകൃതിയുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട് എന്നാണ് അറിയപ്പെടുന്നതെങ്കിലും ആ പേര് ഒട്ടും ഉചിതമായി തോന്നുന്നില്ല. അതുകൊണ്ടാണ് കമലം എന്ന് വിളിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, ബിജെപിയുടെ ചിഹ്നം താമരയായതുകൊണ്ട് രാഷ്ട്രീയമായി വിവാദം ഉയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇത് മുന്നില്‍ കണ്ടാണ് പേര് മാറ്റത്തിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.












Click it and Unblock the Notifications