കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് വേണ്ടി ടെന്റ് കെട്ടാന്‍ സര്‍ക്കാര്‍ മുടക്കിയത് 31 ലക്ഷം രൂപ?

  • By Muralidharan
Google Oneindia Malayalam News

അഹമ്മദാബാദ്: പ്രധാന മന്ത്രിയല്ല പ്രധാന സേവകനാണ് എന്ന് പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്ര മോദിക്ക് വേണ്ടി ഗുജറാത്ത് സര്‍ക്കാര്‍ പൊതുപണം ധൂര്‍ത്തടിക്കുന്നതായി കോണ്‍ഗ്രസിന്റെ ആരോപണം. സംസ്ഥാനത്ത് ഒരു പരിപാടിക്കെത്തിയ മോദിക്ക് താമസിക്കാനായി ഗുജറാത്ത് ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ 31 ലക്ഷം രൂപ മുടക്കി ടെന്റ് കെട്ടി എന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിക്കുന്നത്.

റാന്‍ ഓഫ് കച്ചിലെ ദോര്‍ദോവില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ മീറ്റിങിന് എത്തിയതാണ് നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ചയാണ് പരിപാടി തുടങ്ങിയത്. സംസ്ഥാനത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് റാങ്കിലുള്ളവരാണ് പങ്കെടുക്കുന്നത്. ഇന്റലിജന്റ്‌റ്‌സ് ബ്യൂറോയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

modi-haryana

പ്രധാന സേവകനാണ് എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പ്രധാനമന്ത്രിക്ക് വേണ്ടി അനാവശ്യമായി പണം ചെലവഴിക്കുകയാണ്. ഇത്തരം മീറ്റിങുകള്‍ക്ക് ഞങ്ങള്‍ എതിരല്ല. ഇതിന്റെ പേരില്‍ അനാവശ്യമായി പണം ചെലവഴിക്കുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നത്. - ഗുജറാത്ത് കോണ്‍ഗ്രസ് തലവന്‍ ഭരത് സിംഗ് സോളങ്കി പറഞ്ഞു. മോദിയുടെ ടെന്റിന് വേണ്ടി 31 ലക്ഷമാണ് സര്‍ക്കാര്‍ മുടക്കിയിരിക്കുന്നതെന്ന് നേരത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപണം ഉയര്‍ത്തിയിരുന്നു.

English summary
Gujarat government spent Rs 31 lakh on building tent for PM Narendra Modi, says Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X