കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ തരംഗം ഗുജറാത്തിലും!! ആശങ്കയോടെ ബിജെപി ഭരണകൂടങ്ങള്‍; 650 കോടി എഴുതിതള്ളുന്നു

Google Oneindia Malayalam News

ഗാന്ധിനഗര്‍: ബിജെപി കോട്ടകള്‍ ഇളകുകയാണോ? ബിജെപി 15 വര്‍ഷമായി ഭരിച്ചിരുന്ന മൂന്ന് സംസ്ഥാനങ്ങളാണിപ്പോള്‍ കോണ്‍ഗ്രസ് പിടിച്ചടക്കിയിരിക്കുന്നത്. അധികാരം കിട്ടിയ ഉടനെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കി തുടങ്ങി. ഈ സാഹചര്യത്തില്‍ വളരെ ആശങ്കയിലാണ് ബിജെപി.

അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും ചില മാറ്റങ്ങള്‍ വരുത്താന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ആദ്യ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് ബിജെപി നടപടികള്‍ വേഗത്തിലാക്കിയത്. ഇനിയും വൈകിയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടുമെന്ന് ബിജെപി സംശയിക്കുന്നു.....

എല്ലാ സംസ്ഥാനത്തും

എല്ലാ സംസ്ഥാനത്തും

കര്‍ഷകരുടെ കടങ്ങള്‍ കോണ്‍ഗ്രസ് ഭരണമുള്ള എല്ലാ സംസ്ഥാനത്തും എഴുതിതള്ളുമെന്നാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങള്‍ ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണ്. ഈ സാഹചര്യത്തില്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തിരിക്കുന്നത്.

ഭരണത്തിലേറിയ ഉടനെ

ഭരണത്തിലേറിയ ഉടനെ

കോണ്‍ഗ്രസ് ഭരണത്തിലേറിയ ഉടനെ മൂന്ന് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഇതാകട്ടെ ബിജെപിക്ക് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രമാണ് ബാക്കി. ഈ അവസരത്തില്‍ കോണ്‍ഗ്രസ് മുന്നേറുമെന്ന് ബിജെപി ഭയക്കുന്നു.

ബിജെപിയും തുടങ്ങി

ബിജെപിയും തുടങ്ങി

കോണ്‍ഗ്രസിനെ പ്രതിരോധിക്കാനുള്ള നീക്കങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞു. ആദ്യ പ്രഖ്യാപനം ഗുജറാത്തില്‍ നിന്നാണ് വന്നത്. ഗ്രാമീണ മേഖലയിലെ വൈദ്യുതി ബില്ല് കുടിശ്ശിക എഴുതിതള്ളാന്‍ ബിജെപി തീരുമാനിച്ചു. 650 കോടിയോളം രൂപയാണ് ഇതുവഴി സര്‍ക്കാരിന് നഷ്ടമാകുക.

രാഹുല്‍ തരംഗം

രാഹുല്‍ തരംഗം

രാഹുല്‍ തരംഗം ഗുജറാത്തിലും എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി കര്‍ഷകരെ രക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി സൂചിപ്പിക്കുകയും ചെയ്തു.

രണ്ടുമണിക്കൂറിനകം

രണ്ടുമണിക്കൂറിനകം

രണ്ടുലക്ഷംരൂപ വരെയുള്ള കാര്‍ഷിക വായ്പയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതിതള്ളുന്നത്. കമല്‍നാഥ് സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുമണിക്കൂറിനകമാണ് ഈ തീരുമാനം കൈക്കൊണ്ടത്. 34 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതായിരുന്നു കമല്‍നാഥിന്റെ പ്രഖ്യാപനം.

6100 കോടി രൂപ

6100 കോടി രൂപ

ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗല്‍ അധികാരമേറ്റ പിന്നാലെ 6100 കോടി രൂപയുടെ കാര്‍ഷിക പാക്കേജ് പ്രഖ്യാപിച്ചു. 16 ലക്ഷം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണിത്. 16 ലക്ഷം വരെയുള്ള വായ്പകളാണ് സര്‍ക്കാര്‍ എഴുതിതള്ളുന്നത്. ഇതോടെയാണ് ബിജെപി സമ്മര്‍ദ്ദത്തിലായത്.

തുക വേണ്ടെന്ന വെക്കുന്നു

തുക വേണ്ടെന്ന വെക്കുന്നു

ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച കുടിശ്ശിക എഴുതിതള്ളല്‍ 6.22 ലക്ഷം പേര്‍ക്ക് ഗുണം ചെയ്യുന്നതാണ്. 650 കോടിയാണ് ഗുജറാത്തില്‍ ഗ്രാമീണ മേഖലയിലെ വൈദ്യുതി ബില്ലില്‍ കുടിശ്ശികയുള്ളത്. ഈ തുക വേണ്ടെന്ന വെക്കുകയാണെന്ന് ഗുജറാത്ത് ഊര്‍ജവകുപ്പ് മന്ത്രി സൗരഭ് പട്ടേല്‍ പറഞ്ഞു.

അപ്രതീക്ഷിത പ്രഖ്യാപനത്തിന് കാരണം

അപ്രതീക്ഷിത പ്രഖ്യാപനത്തിന് കാരണം

വൈദ്യുതി മോഷണം, ബില്ല് അടയ്ക്കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് വൈദ്യുതി വിച്ഛേദിച്ചവര്‍ക്കും ആശ്വാസം ലഭിക്കും. ഗാര്‍ഹിക, കാര്‍ഷിക, വാണിജ്യ കണക്ഷനുകള്‍ ഈ ഗണത്തില്‍ വരുമെന്ന്് മന്ത്രി വിശദീകരിച്ചു. ബിജെപി സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നടപടിയും രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിയുമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഏറെ നാള്‍ ആവശ്യപ്പെട്ടു

ഏറെ നാള്‍ ആവശ്യപ്പെട്ടു

പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ ഏറെ കാലമായി കര്‍ഷകരുടെ വായ്പ എഴുതി തള്ളണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ ഗുജറാത്തിലെ വിജയ് രുപാനി സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തിലെടുത്തിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് വൈദ്യുതി മേഖലയിലെ കുടിശ്ശിക എഴുതി തള്ളിയിരിക്കുന്നത്.

ബിജെപിയുടെ തിളക്കം

ബിജെപിയുടെ തിളക്കം

ഗുജറാത്തില്‍ ബിജെപിയുടെ തിളക്കം കുറഞ്ഞിരിക്കുകയാണ്. നേരത്തെ വന്‍ ഭൂരിപക്ഷത്തിന് ജയിച്ചിരുന്ന ബിജെപിക്ക് കഴിഞ്ഞതവണ ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവുണ്ടായി. സംസ്ഥാനത്തെ പ്രബല വോട്ട് ബാങ്കായ പട്ടേല്‍ വിഭാഗവും സര്‍ക്കാരുമായി ഉടക്കിലാണ്. ഈ സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമോ എന്ന ആശങ്ക ബിജെപിക്കുണ്ട്.

അവസരം മുതലെടുത്ത് രാഹുല്‍

അവസരം മുതലെടുത്ത് രാഹുല്‍

അവസരം മുതലെടുത്ത് രാഹുല്‍ ഗാന്ധി കടുത്ത ആക്രമണമാണ് നടത്തുന്നത്. പ്രധാനമന്ത്രി മോദിയെ വിശ്രമിക്കാനോ ഉറങ്ങാനോ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരുടെ വിഷമങ്ങള്‍ തീര്‍ക്കുംവരെ മോദിയെ ഉറക്കില്ല. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തത് നോക്കൂ. വെറും ആറ് മണിക്കൂര്‍കൊണ്ടു വരുത്തിയ മാറ്റങ്ങള്‍ നോക്കൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരുരൂപ പോലും

ഒരുരൂപ പോലും

പാവപ്പെട്ട കര്‍ഷകരുടെ ഒരുരൂപ പോലും മോദി എഴുതിതള്ളിയിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനത്തും കര്‍ഷകര്‍ക്ക് ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കും. കോണ്‍ഗ്രസ് ചെയ്യുമ്പോള്‍ ബിജെപി സമ്മര്‍ദ്ദത്തിലാകും. അങ്ങനെ അവരും കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളട്ടെ. കര്‍ഷകരുടെ പ്രശ്‌നം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍; ആറ് മണിക്കൂറില്‍ കോണ്‍ഗ്രസ് വരുത്തിയ മാറ്റം നോക്കൂ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍; ആറ് മണിക്കൂറില്‍ കോണ്‍ഗ്രസ് വരുത്തിയ മാറ്റം നോക്കൂ

English summary
Gujarat government waives off Rs 650 crore rural electricity bills
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X