കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരോദപാട്യ കലാപം: മായ കോട്‌നാനിക്ക് ആശ്വാസം.. ജീവപര്യന്തം റദ്ദാക്കി.. ബാബു ബജ്‌റംഗി കുറ്റക്കാരന്‍!!

നരോദപാട്യ കലാപത്തില്‍ മായ കോട്‌നാനിയുടെ ജീവപര്യന്തം റദ്ദാക്കി

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യക്കിടെ നരോദപാട്യയില്‍ 97 മുസ്ലീങ്ങളെ കൊലപ്പെടുത്തിയ കലാപത്തില്‍ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ മായാ കോട്‌നാനിയുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. ഇവരെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിടുകയാണെന്ന് ഹൈക്കോടതി ഹര്‍ജി പരിഗണിച്ച് കൊണ്ട് വ്യക്തമാക്കി. നേരത്തെ വിചാരണ കോടതി 28 വര്‍ഷത്തെ തടവാണ് കോട്‌നാനിക്ക് വിധിച്ചിരുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട ഏക വനിതയും ഇവര്‍ തന്നെയായിരുന്നു. ഇതിനെതിരെയാണ് ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അതേസമയം മറ്റൊരു പ്രധാന മറ്റൊരു പ്രമുഖ നേതാവ് ബാബു ബജ്‌റംഗിയുടെ ജീവപര്യന്തം കോടതി ശരിവെച്ചിട്ടുണ്ട്.

രഹസ്യ വോട്ട് മുതല്‍ കോണ്‍ഗ്രസ് ബന്ധം വരെ, പാര്‍ട്ടി കോണ്‍ഗ്രസില്‍ പോരാട്ടം, യെച്ചൂരിക്ക് ജയിക്കണം!!രഹസ്യ വോട്ട് മുതല്‍ കോണ്‍ഗ്രസ് ബന്ധം വരെ, പാര്‍ട്ടി കോണ്‍ഗ്രസില്‍ പോരാട്ടം, യെച്ചൂരിക്ക് ജയിക്കണം!!

1

വിചാരണക്കോടതി 29 പേരെ കേസില്‍ നിന്ന് മുക്തരാക്കിയിരുന്നു. ഇതിനെതിരെ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ വിധി ഉടനുണ്ടാകും. അതേസമയം കോട്‌നാനിക്കെതിരെ സാക്ഷികളായെത്തിയ 11 പേരും അവരെ തിരിച്ചറിഞ്ഞില്ല. കലാപം നടക്കുമ്പോള്‍ ഇവര്‍ ശക്തമായ നടപടിയെടുക്കാതിരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുന്നതായി കണ്ടെന്ന് ദൃക്‌സാക്ഷികള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ലെന്നും അതിനാലാണ് ശിക്ഷ റദ്ദാക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. കേസിലെ 18ാം സാക്ഷിയാണ് ബാബു ബജ്‌റംഗി. ഇയാള്‍ക്കും ജീവപര്യന്തമാണ് ലഭിച്ചത്. കേസില്‍ നാലാം പ്രതിയായ ഗണപത് ചാരയെയും പത്താം പ്രതിയായ ഹരേഷ് ചാരയെയും കോടതി വെറുതെവിട്ടു. അതേസമയം ബാബു ബജ്‌റംഗി, സുരേഷ് ചാര, സുരേഷ് റിച്ചാര്‍ഡ് എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കാളിയായതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടുണ്ടെന്ന് കോടതി വിലയിരുത്തി.

2

21 പ്രതികളില്‍ ഒമ്പത് പേരെയാണ് കോടതി വെറുതെവിട്ടിരിക്കുന്നത്. അതേസമയം കേസില്‍ അപ്പീല്‍ പോകുമോ എന്ന കാര്യം അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. ഗുജറാത്തിലെ വംശീയ പ്രക്ഷോഭങ്ങള്‍ക്കിടെ നടന്ന ഏറ്റവും വലിയ കലാപമാണ് നരോദ പാട്യയിലേത്. വിശ്വഹിന്ദു പരിഷത്തിന്റെ ബന്ദിനിടെയാണ് 97 പേര്‍ കൊല്ലപ്പെട്ടത്. പലരെയും തീവെച്ചു കൊല്ലുകയും മുസ്ലീം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. പോലീസും കലാപകാരികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

സിപിഐ നേതാവ് ഹനുമാന്‍ സേനയ്‌ക്കൊപ്പം വേദി പങ്കിട്ടു, പ്രസംഗവും തീവ്രം; നേതൃത്വം അങ്കലാപ്പില്‍സിപിഐ നേതാവ് ഹനുമാന്‍ സേനയ്‌ക്കൊപ്പം വേദി പങ്കിട്ടു, പ്രസംഗവും തീവ്രം; നേതൃത്വം അങ്കലാപ്പില്‍

നരേന്ദ്രമോദിയ്ക്ക് ഐഎംഎഫ് മേധാവിയുടെ ഉപദേശം: സ്ത്രീകളെ കൂടുതൽ ശ്രദ്ധിക്കൂ.. കത്വവയും ഉന്നാവോയുംനരേന്ദ്രമോദിയ്ക്ക് ഐഎംഎഫ് മേധാവിയുടെ ഉപദേശം: സ്ത്രീകളെ കൂടുതൽ ശ്രദ്ധിക്കൂ.. കത്വവയും ഉന്നാവോയും

English summary
Gujarat HC Acquits ex bjp Minister Maya Kodnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X