കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍പേഷ് താക്കൂറിന് കോണ്‍ഗ്രസ് വക കുരുക്ക്! പരാതിയില്‍ ഗുജറാത്ത് സ്പീക്കര്‍ക്ക് ഹൈക്കോടതി നോട്ടീസ്

  • By
Google Oneindia Malayalam News

അഹമ്മദാബാദ്: മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അല്‍പേഷ് താക്കൂറിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിട്ടും അല്‍പേഷ് എംഎല്‍എ സ്ഥാനത്ത് തുടരുന്നതില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി സ്പീക്കര്‍ക്ക് നോട്ടീസ് അയച്ചു.

alpeshcongress

<strong>കോണ്‍ഗ്രസിന് ഞെട്ടല്‍, ബിജെപിക്ക് ആശങ്ക, മുന്‍ മന്ത്രിയുടെ മകന്‍ ശിവസേനയിലേക്ക്</strong>കോണ്‍ഗ്രസിന് ഞെട്ടല്‍, ബിജെപിക്ക് ആശങ്ക, മുന്‍ മന്ത്രിയുടെ മകന്‍ ശിവസേനയിലേക്ക്

കോണ്‍ഗ്രസ് അധ്യക്ഷന്‍ അശ്വിന്‍ കോട്വാല്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിയില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് അസംബ്ലി സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്കും അല്‍പേഷ് താക്കൂറിനുമാണ് നോട്ടീസ് അയച്ചത്. പാര്‍ട്ടിയില്‍ നിന്നും അല്‍പേഷ് രാജിവെയ്ക്കുമ്പോള്‍ എംഎല്‍എ അക്കമുള്ള എല്ലാ പദവികളില്‍ നിന്നും ഒഴിയുകയാണെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ രാജിവെച്ചിട്ടും എംഎല്‍എയായി തുടരുകയാണ്. സ്പീക്കറോട് അല്‍പേഷിന് അയോഗ്യത കല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. അതുകൊണ്ടാണ് തങ്ങള്‍ കോടതിയെ സമീപിച്ചതെന്ന് കോട്വാല്‍ പറഞ്ഞു.രാധാന്‍പൂരില്‍ നിന്നാണ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചത്.

<strong>അബ്ദുള്ളക്കുട്ടി മോദിയെ കണ്ടു, ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്ന്, ഉടന്‍ അമിത് ഷായെ കാണും</strong>അബ്ദുള്ളക്കുട്ടി മോദിയെ കണ്ടു, ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്ന്, ഉടന്‍ അമിത് ഷായെ കാണും

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായിരുന്നു അല്‍പേഷ് രാജിവെച്ചത്. പാര്‍ട്ടി അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു അല്‍പേഷിന്‍റെ രാജി.കൂറുമാറ്റത്തിലൂടെ അല്‍പേഷ് എംഎല്‍എ സ്ഥാനത്തിന് അയോഗ്യനായെന്നും മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.

<strong>കേരളം പിടിക്കാന്‍ അമിത് ഷാ, ചുമതല ശോഭ സുരേന്ദ്രന്, ആന്ധ്രയും തെലങ്കാനയും വഴി ദക്ഷിണേന്ത്യയും</strong>കേരളം പിടിക്കാന്‍ അമിത് ഷാ, ചുമതല ശോഭ സുരേന്ദ്രന്, ആന്ധ്രയും തെലങ്കാനയും വഴി ദക്ഷിണേന്ത്യയും

English summary
Gujarat HC issues notice to Alpesh Takur and Assembly speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X