മകളുടെ കല്യാണത്തിന് ബിരിയാണി വിളമ്പി; 10 വര്‍ഷം തടവ് വിധിച്ച് കോടതി, ഹൈക്കോടതി ഇടപെട്ടു
ഗാന്ധിനഗര്‍: മകളുടെ കല്യാണത്തിന് ബീഫ് ബിരിയാണി വിളമ്പിയ കേസില്‍ കുടുങ്ങിയ വ്യക്തിക്ക് ഗുജറാത്ത് ഹൈക്കോടതിയില്‍ ആശ്വാസം. വിചാരണ കോടതി വിധിച്ച പത്ത് വര്‍ഷം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. സലിം കാദര്‍ മക്രാണിയെ ആണ് ഹൈക്കോടതി വെറുതെവിട്ടത്.

ഈ വര്‍ഷം ജനുവരിയിലാണ് സട്ടാര്‍ കോലിയ എന്നയാള്‍ മക്രാണിക്കെതിരെ പരാതി നല്‍കിയത്. തന്റെ പശുവിനെ മോഷ്ടിച്ച് അറുത്ത് ബിരിയാണിയുണ്ടാക്കി മകളുടെ വിവാഹത്തിന് വിളമ്പിയെന്നായിരുന്നു പരാതി. രാജ്കോട്ടിലെ കോടതിയില്‍ ഏപ്രിലില്‍ വിചാരണ തുടങ്ങി. ജൂലൈയില്‍ വിധിയും പ്രഖ്യാപിച്ചു.
പ്രതി 10 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്നും ഒരു ലക്ഷം രൂപ പിഴ നല്‍കണമെന്നുമായിരുന്നു വിചാരണ കോടതി വിധി. 2017ലെ ഗുജറാത്ത് മൃഗസംരക്ഷണ നിയമ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ മക്രാണി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തന്റെ കക്ഷി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മക്രാണിയുടെ അഭിഭാഷകന് ഹൈക്കോടതിയെ ബോധിപ്പിച്ചു. മകളുടെ വിവാഹത്തിന് ബീഫ് ബിരിയാണി വിളമ്പിയെന്നതാണ് പ്രകടമായ കാര്യം. എന്നാല്‍ മക്രാണിയാണ് പശുവിനെ മോഷ്ടിച്ചതും അറുത്തതും എന്നതിന് തെളിവില്ലെന്ന് അഭിഭാഷകന് വാദിച്ചു. പ്രതി സാഹചര്യങ്ങളുടെ ഇരയാണെന്നും അദ്ദേഹം ബോധിപ്പിച്ചു.
ഇക്കാര്യം കണക്കിലെടുത്താണ് ഹൈക്കോടതി മക്രാണിയുടെ ശിക്ഷ റദ്ദാക്കിയത്. സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ പശുവിനെ അറുത്തുവെന്നതിന് തെളിവില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി പാസ്പോര്‍ട്ട് വിചാരണ കോടതിയില്‍ ഹാജരാക്കാനും പ്രതിക്ക് ഉപാധികളോടെ ജാമ്യം നല്‍കാനും നിര്‍ദേശം നല്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications