കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ ഗുജറാത്തില്‍ കൊവിഡ് രോഗികള്‍ മരിച്ചു വീഴുന്നു, സര്‍ക്കാര്‍ ആശുപത്രി തടവറയാണെന്ന് ഹൈക്കോടതി

Google Oneindia Malayalam News

അഹമ്മദാബാദ്: രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. ദിവസേന 6000ല്‍ അധികം പേര്‍ക്കാണ് രാജ്യത്ത് രോഗം പോസിറ്റീവാകുന്നത്. ആകെ രോഗം സ്ഥിരീകരിച്ചവരാകട്ടെ ഒരു ലക്ഷം കടക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗികളുടെ നിരക്കില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. രോഗം ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. പിന്നാലെ തന്നെ തമിഴ്‌നാടും ഗുജറാത്തും ഉള്‍പ്പെടുന്നു.

ഇതിനിടെ ഗുജറാത്തിലെ അവസ്ഥ വളരെ മോശമായി തുടരുകയാണ് സംസ്ഥാനത്ത് 13664 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുജറാത്തിലെ മരണനിരക്ക് വളരെ കൂടുതലാണ്. 829 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. ഇതിനിടെ സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗുജറാത്ത് ഹൈക്കോടതി രംഗത്തെത്തി. അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രികളിലെ മോശം അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

ഒരു തടവറപോലെ

ഒരു തടവറപോലെ

മനുഷ്യ ജീവന്‍ അങ്ങേയറ്റം വിലപ്പെട്ടതാണ്. അഹമ്മദാബാദിലെ സര്‍ക്കാര്‍ ഹോസ്പിറ്റല്‍ പോലുള്ള സ്ഥലത്ത് ഇത് നഷ്ടപ്പെടാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. വെള്ളിയാഴ്ച വരെ 377 കൊവിഡ് രോഗികള്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ മരണമടഞ്ഞ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം. ഒരു തടവറ പോലെയാണ് ഇവിടത്തെ ആശുപത്രിയെന്നും ചിലപ്പോള്‍ സ്ഥിതി ഇതിലും മോശമായേക്കാമെന്നും കോടതി പറഞ്ഞു.

ആരോഗ്യമന്ത്രിക്കും വിമര്‍ശനം

ആരോഗ്യമന്ത്രിക്കും വിമര്‍ശനം

സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനോടൊപ്പം ഹൈക്കോടതി ആരോഗ്യമന്ത്രി നിതിന്‍ ഭായ് രതിലാലിനെയും രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തെ ആരോഗ്യമന്ത്രി എത്ര തവണ അഹമ്മദാബാദ് ആശുപത്രി സന്ദര്‍ശിച്ചു എന്ന കാര്യത്തില്‍ ഞങ്ങള്‍ അത്ഭുതപ്പെടുന്നു. സംസ്ഥാനത്തെ ആരോഗ്യ രംഗം നേരിടുന്ന പ്രശനങ്ങളെ കുറിച്ച് അദ്ദേഹത്തിന് എന്തെങ്കിലും ധാരണയുണ്ടോ. രോഗികളും നഴ്‌സുമാരും ഡോക്ടര്‍മാരും നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹത്തിന് എന്തെങ്കിലും അറിയാമോ? ഹൈക്കോടതി ചോദിച്ചു.

ഞങ്ങള്‍ ഖേദിക്കുന്നു

ഞങ്ങള്‍ ഖേദിക്കുന്നു

അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രി വളരെ മോശം അവസ്ഥയിലാണെന്ന് പറയുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. അവിടത്തെ അവസ്ഥ ദയനീയമാണതെന്നത് സങ്കടകരവും വേദനാജനകവുമാണ്- കോടതി ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികളിലൊന്നാണ് അത്. നിര്‍ഭാഗ്യവശാല്‍ ദരിദ്രരും നിസ്സഹായരായ രോഗികള്‍ക്കും മറ്റ് മാര്‍ഗമില്ല. രോഗികളെ ചികിത്സിക്കാനുള്ളതാണ് സര്‍ക്കാര്‍ ആശുപത്രി, എന്നാല്‍ ഇതൊക്കെ തടവറകളായി തോന്നുന്നു- കോടതി പറഞ്ഞു.

വ്യാപക വിമര്‍ശനം

വ്യാപക വിമര്‍ശനം

കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തിയ സംസ്ഥാനസര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് സംഭവിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ ഗ്യാസുദ്ദീന്‍ ഷെയ്ഖ് രംഗത്തെത്തിയിരുന്നു. ദേശീയ മനുഷ്യാവകാശ് കമ്മിഷന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കൊവിഡ് രോഗികള്‍ക്ക് വേണ്ട ചികിത്സ നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

രോഗികളുടെ കണക്ക്

രോഗികളുടെ കണക്ക്

സംസ്ഥാനത്ത് 13664 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 6666 പേര്‍ ഇപ്പോഴും സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 6169 പേരാണ് ഇവിടെ രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇതുവരെ സംസ്ഥാനത്ത് 829 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 27 പേര്‍ മരിച്ചു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗുജറാത്തില്‍ മരണനിരക്ക് പൊതുവെ കൂടുതലാണ്.

English summary
Gujarat High Court criticizes The state government and health minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X