പുലർച്ചെ 2 മണി വരെ നീണ്ട് വാദം, ഗുജറാത്ത് സർക്കാരിനെ തളളി ഹൈക്കോടതി, രഥയാത്രയ്ക്ക് അനുമതി നൽകില്ല!
അഹമ്മദാബാദ്: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അഹമ്മദാബാദ് ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ച് ഗുജറാത്ത് ഹൈക്കോടതി. പുലര്‍ച്ചെ രണ്ട് മണി വരെ നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് നേരത്തെ ഉളള ഉത്തരവ് തിരുത്താന്‍ ഹൈക്കോടതി വിസമ്മതിച്ചത്.
ഉത്തരവ് തിരുത്തണം എന്നാവശ്യപ്പെട്ട് കൊണ്ടുളള സംസ്ഥാന സര്‍ക്കാരിന്റേത് ഉള്‍പ്പെടെയുളള എല്ലാ ഹര്‍ജികളും ഹൈക്കോടതി തള്ളിക്കളഞ്ഞു. പൊതുജനങ്ങളുടെ പങ്കാളിത്തം നിയന്ത്രിച്ച് സാധാരണ വഴിയിലൂടെ രഥയാത്ര നടത്താന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് വിജയ് രൂപാണി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കമല്‍ ത്രിവേദി ഹാജരായി.
Recommended Video

രാവിലെ 11 മണിയോടെ തന്നെ രഥയാത്ര അവസാനിപ്പിക്കാമെന്നും സാധാരണ നിര്ത്താറുളള സ്ഥലങ്ങളിലൊന്നും രഥം നിര്‍ത്തില്ലെന്നും പ്രസാദം വിതരണം ചെയ്യില്ലെന്നും 5 പേര് മാത്രമേ ഓരോ രഥവും വലിക്കാനുണ്ടാകൂ എന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ഹൈക്കോടതിയെ അറിയിച്ചു. ഒഡിഷയിലെ പുരിയിൽ സുപ്രീം കോടതി രഥയാത്രയ്ക്ക് നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ പഴയ വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് സമീപിച്ചത്.
എന്നാല്‍ ഗുജറാത്തിലെ കൊവിഡ് സാഹചര്യം ഒഡിഷയില്‍ നിന്നും വ്യത്യസ്തമാണെന്ന് ചീഫ് ജസ്റ്റിസ് വിക്രം നാഥ് ചൂണ്ടിക്കാട്ടി. രഥയാത്ര നടന്നില്ല എന്നത് കൊണ്ട് വിശ്വാസം ദുര്‍ബലമാകില്ല. ജനപങ്കാളിത്തം ഇല്ലാതെ രഥയാത്ര നടത്തിയിട്ട് എന്താണ് ഫലം എന്നും കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് ജെബി പര്‍ഡിവാലയും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ കൂടാതെ രഥയാത്രയ്ക്ക് അനുമതി തേടി മറ്റ് 5 ഹര്‍ജികളാണ് കോടതിയുടെ പരിഗണയ്ക്ക് വന്നത്. ജൂണ്‍ 20നാണ് അഹമ്മദാബാദില്‍ ഇക്കുറി രഥയാത്ര വേണ്ടെന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications