'ഗുജറാത്ത് ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക്': സ്വമേധയാ നടപടികളുമായി ഹൈക്കോടതി
അഹമ്മദാബാദ്: സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ അടിയന്തര ഇടപെടലുമായി ഗുജറാത്ത് ഹൈക്കൊടതി.സംസ്ഥാനം ആരോഗ്യപരമായ അടിയന്തരാവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നാണ് പകർച്ചവ്യാധിയെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഗുജറാത്തിലെ കൊവിഡ് സാഹചര്യം കോടതി അടിയന്തരമായി പരിഗണിക്കും. വിഡിയോ കോൺഫറൻസിംഗിൽ ഹാജരാകാൻ അഡ്വക്കേറ്റ് ജനറലിനും അഡിഷണൽ സോളിസിറ്റർ ജനറലിനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
ഗുജറാത്ത് ചീഫ് സെക്രട്ടറി, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര ആരോഗ്യ സെക്രട്ടറി എന്നിവരെ കക്ഷികളാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ നടപടികള്‍ സ്വീകരിക്കുന്നത്. ഗുജറാത്ത് സർക്കാര്‍, സംസ്ഥാന ആരോഗ്യവകുപ്പ്, പറ്റുമെങ്കില്‍ കേന്ദ്ര സർക്കാർ ഘടകം തുടുങ്ങിയവരെ പുതിയ പൊതുതാൽപര്യ വ്യവഹാരത്തിൽ (പിഐഎൽ) ഉൾപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് കോടതി രജിസ്ട്രിയോട് നിര്‍ദേശിച്ചു.

Recommended Video
ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ
പരിശോധന, കിടക്കകൾ, ഐസിയു എന്നിവയുടെ മാത്രമല്ല, ഓക്സിജന്റെയും അടിസ്ഥാന മരുന്നുകളുടെയും വാക്സിനുകളുടേയും കുറവുകള്‍ സംസ്ഥാനത്തുണ്ടെന്ന് വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു. ഞായറാഴ്ച ഗുജറാത്തിൽ 5,469 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,47,495 ആയി. ചീഫ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ഭാർഗവ് ഡി കരിയ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് തിങ്കളാഴ്ച ഓൺലൈൻ വഴി നാഥിന്റെ വസതിയിൽ നിന്നും വാദം കേൾക്കുക.
അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications