കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈവാഹിക പീഡനത്തിന്‍റെ നിര്‍വചനം തേടി ഹൈക്കോടതി: സര്‍ക്കാരിന്‍റെ പ്രതികരണവും നിര്‍ണായകം!!

  • By Desk
Google Oneindia Malayalam News

അഹമ്മദാബാദ്: ഓറല്‍ സെക്സ് ലൈംഗിക പീഡനത്തിന്‍റെ പരിധിയില്‍പ്പെടുമോ എന്നത് സംബന്ധിച്ച് ഗുജറാത്ത് ഹൈക്കോടതി വിധി ചൊവ്വാഴ്ച. വൈവാഹിക ജീവിതത്തില്‍ ഭാര്യയെ ഓറല്‍ സെക്സിന് നിര്‍ബന്ധിക്കുന്നത് പീഡനത്തിന്‍റെ പരിധിയില്‍പ്പെടുമോ എന്ന വിഷയത്തിലാണ് കോടതി വിധി പറയുക. ഇത്തരം കേസുകളില്‍ ഭര്‍ത്താക്കന്മാരെ വിചാരണ ചെയ്യാമോ എന്ന വിഷയത്തിലും കോടതി വിധി പറയും.

അസാധുവാക്കിയ 99% നോട്ടുകളും തിരിച്ചുവന്നു, പൊങ്കാലയിടുന്നവരെ സര്‍ക്കാര്‍ ചിരിയ്ക്കുകയാണ്, കാരണം!!അസാധുവാക്കിയ 99% നോട്ടുകളും തിരിച്ചുവന്നു, പൊങ്കാലയിടുന്നവരെ സര്‍ക്കാര്‍ ചിരിയ്ക്കുകയാണ്, കാരണം!!

വെട്ടിനിരത്തി അധികാരം സ്ഥാപിക്കാന്‍ സൗദി! 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടത് രണ്ട് രാജകുമാരന്മാര്‍, ദുരൂഹത നീങ്ങുന്നില്ല!!വെട്ടിനിരത്തി അധികാരം സ്ഥാപിക്കാന്‍ സൗദി! 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടത് രണ്ട് രാജകുമാരന്മാര്‍, ദുരൂഹത നീങ്ങുന്നില്ല!!

ഭര്‍ത്താവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത യുവതിയ്ക്ക് നോട്ടീസ് അയച്ച ജസ്റ്റിസ് ജെ ബി പര്‍ദിവാല സംസ്ഥാന സര്‍ക്കാരില്‍ നിന്നും പ്രതികരണം ആരാഞ്ഞിട്ടുണ്ട്. ഗുജറാത്തിലെ ശബരികാന്ത ജില്ലയില്‍ നിന്നുള്ള യുവതിയാണ് ഭര്‍ത്താവ് ഓറല്‍ സെക്സ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് കാണിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവാണ് ഇത് പീഡനത്തിന്‍റെ പരിധിയില്‍പ്പെടുന്നില്ലെന്നും തങ്ങള്‍ വിവാഹിതരായ ദമ്പതികളാണെന്നും കാണിച്ച് കോടതിയെ സമീപിച്ചത്.

 വൈവാഹിക പീഡ‍നം

വൈവാഹിക പീഡ‍നം


ഭര്‍ത്താവ് തന്നെ ഓറല്‍ സെക്സിന് നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ചാണ് ഭാര്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ വൈവാഹിക പീഡനം നിലനില്‍ക്കുന്നുണ്ടെന്ന് നിരീക്ഷിച്ച ജസ്റ്റിസ് പര്‍ഡിവാല ല‍ജ്ജാവഹമായ കുറ്റകൃത്യമാണെന്നും വിവാഹത്തിന്‍റെ വിശ്വാസ്യതയും ആത്മവിശ്വാസവും ഇല്ലാതാക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ വലിയൊരു വിഭാഗം സ്ത്രീകളും ഇത് അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

 സര്‍ക്കാരും പറയണം

സര്‍ക്കാരും പറയണം

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 വകുപ്പ് പ്രകാരം ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വിധേയമാക്കുന്ന ഭര്‍ത്താവിനെ വിചാരണ ചെയ്യാമോ എന്ന വിഷയത്തിലാണ് ഗുജറാത്ത് ഹൈക്കോടതി സര്‍ക്കാരില്‍ നിന്ന് പ്രതികരണം ആരാഞ്ഞിട്ടുള്ളത്. ഭര്‍ത്താവ് ഭാര്യയെ നിര്‍ബന്ധിച്ച് ഓറല്‍ സെക്സിന് നിര്‍ബന്ധിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497എ വകുപ്പിന്‍റെ പരിധിയില്‍ വരുമോ എന്ന വിഷയത്തിലും ഗുജറാത്ത് സര്‍ക്കാര്‍ പ്രതികരിക്കണം.

 കുറ്റമാണോ, ശിക്ഷ ലഭിക്കുമോ??

കുറ്റമാണോ, ശിക്ഷ ലഭിക്കുമോ??


ഭാര്യയെ ഭര്‍ത്താവ് ഓറല്‍ സെക്സിന് നിര്‍ബന്ധിക്കുന്നത് ലൈംഗിക പീഡനമായി കണക്കാക്കാമോ, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376ാം വകുപ്പ് പ്രകാരം ഭര്‍ത്താവ് ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണോ ഇതെന്നുമാണ് ഗുജറാത്ത് ഹൈക്കോടതി പരിശോധിക്കുന്നത്.

വൈവാഹിക പീഡ‍നത്തില്‍

വൈവാഹിക പീഡ‍നത്തില്‍

വൈവാഹിക പീഡനത്തിന് നിര്‍വ്വചനം പരിശോധിക്കേണ്ട ഗുജറാത്ത് ഹൈക്കോടതി ഭാര്യയെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതും ഭീഷണിപ്പെടുത്തിയോ അനുമതിയില്ലാതെയോ ഭാര്യയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നതും വൈവാഹിക പീഡനത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടും.

English summary
The Gujarat high court is to decide an issue of "utmost public importance" -whether forcing a wife to perform oral sex amounts to sodomy, rape or cruelty in marital life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X