കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഠിനാധ്വാനത്തിന് നന്ദി പറഞ്ഞ് നരേന്ദ്രമോദി, ജനവിധി മാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തിരഞ്ഞെടുപ്പ് വിജയം ബിജെപിയുടെ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും ഫലമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം.

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യം ഉറ്റുനോക്കിയ രണ്ട് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പ്രധാനമന്ത്രിയടക്കമുള്ളവർ പ്രതികരണവുമായി രംഗത്തെത്തി. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തിരഞ്ഞെടുപ്പ് വിജയം ബിജെപിയുടെ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും ഫലമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം.

പാർവതിയെ കുരങ്ങിനോട് ഉപമിച്ചതോ? കുരങ്ങിന്റെ കഥ പറഞ്ഞ് ജൂഡ് ആന്റണി! പരോക്ഷ അധിക്ഷേപമെന്ന് ആരോപണം..പാർവതിയെ കുരങ്ങിനോട് ഉപമിച്ചതോ? കുരങ്ങിന്റെ കഥ പറഞ്ഞ് ജൂഡ് ആന്റണി! പരോക്ഷ അധിക്ഷേപമെന്ന് ആരോപണം..

ചിപ്സ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തീ കൊളുത്തിയപ്പോൾ ചിപ്സും കത്തി! മാരക രാസവസ്തുക്കളെന്ന് പ്രചരണംചിപ്സ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തീ കൊളുത്തിയപ്പോൾ ചിപ്സും കത്തി! മാരക രാസവസ്തുക്കളെന്ന് പ്രചരണം

രണ്ട് സംസ്ഥാനങ്ങളിലും ബിജെപി പ്രവർത്തകർ നടത്തിയ കഠിനാധ്വാനത്തിന് നന്ദി അറിയിക്കുന്നു. അവരുടെ ശ്രമങ്ങളാണ് പാർട്ടിയുടെ വിജയത്തിന് കാരണമായതെന്നും ബിജെപിയിൽ വിശ്വാസമർപ്പിച്ച ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങൾക്കു മുന്നിൽ തലകുനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

modirahul

അതേസമയം, ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനവിധി മാനിക്കുന്നു എന്നായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞത്. ജനങ്ങളുടെ സ്നേഹത്തിന് നന്ദി അറിയിച്ച രാഹുൽ ഗാന്ധി, ഇരു സംസ്ഥാനങ്ങളിലെയും പുതിയ സർക്കാരുകൾക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലത്തിൽ നിരാശയില്ല. ഗുജറാത്തിൽ പാർട്ടിക്ക് നിലമെച്ചപ്പെടുത്താനായതിൽ സന്തോഷമുണ്ട്. കോൺഗ്രസിന്റെ ഏറ്റവും വലിയ ശക്തിയും ധൈര്യവും പാർട്ടിയുടെ പ്രവർത്തകരാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

English summary
gujarat,himachal pradesh election;pm modi and rahul gandhi response.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X