കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത്, ഹിമാചൽ തിരഞ്ഞെടുപ്പ് 2022; ഫലം വേഗത്തിൽ അറിയാം ഡെയ്‌ലി ഹണ്ടിലൂടെ

Google Oneindia Malayalam News

ദില്ലി: ഗുജറാത്ത്, ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഡിസംബർ എട്ടിന് പ്രഖ്യാപിക്കാനിരിക്കെ ചങ്കിടിപ്പോടെ പാർട്ടികൾ. നിലവിൽ ബിജെപിയാണ് ഇരു സംസ്ഥാനങ്ങളിലും അധികാരത്തിൽ. ബിജെപിയേയും കോൺഗ്രസിനേയും സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. ഇരു സംസ്ഥാനങ്ങളിലും ആം ആദ്മിയുടെ കടന്ന് വരവും ഏറെ ഉറ്റുനോക്കപ്പെടുന്നുണ്ട്.

നവംബർ 12നായിരുന്നു ഹിമാചലിൽ വോട്ടെടുപ്പ് നടന്നത്. ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു ഗുജറാത്തിൽ വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ 89 സീറ്റിലേക്കും രണ്ടാം ഘട്ടത്തിൽ 93 സീറ്റിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.

ഹിമാചൽ പ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ്

ഹിമാചൽ പ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ്

1982 മുതല്‍ ഇന്ന് വരെ അധികാരത്തിലിരുന്ന പാര്‍ട്ടി ഭരണത്തിൽ തിരിച്ച് വന്ന ചരിത്രം ഹിമാചല്‍ പ്രദേശില്‍ ഇല്ല. അതുകൊണ്ട് തന്നെ ചരിത്രം തിരുത്തി ബിജെപി അധികാര തുടർച്ച നേടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഭരണം നിലനിർത്താൻ വികസന വിഷയങ്ങൾ ഉയർത്തി ശക്തമായ പ്രചാരണമാണ് സംസ്ഥാനത്ത് ബി ജെ പി ഇക്കുറി കാഴ്ചവെച്ചത്. പ്രധനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുളള പ്രമുഖര അണിനിരത്തി നിരവധി റാലികളും ബി ജെ പി സംഘടിപ്പിച്ചിരുന്നു. 'ഇരട്ട എൻജിൻ സർക്കാർ', മോദി പ്രഭാവം എന്നിവയെല്ലാം വോട്ടായി മാറുമെന്നും ബി ജെ പി കരുതുന്നു.


അതേസമയം മറുവശത്ത് കോൺഗ്രസ് ആകട്ടെ ഭരണ വിരുദ്ധ വികാരം ബി ജെ പിക്ക് തിരിച്ചടിയാകുമെന്ന പ്രതീക്ഷയിലാണ്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രവും രാഷ്ട്രീയ സാഹചര്യങ്ങളും തങ്ങളെ തുണയ്ക്കുമെന്നും കോൺഗ്രസ് കരുതുന്നു.

കോൺഗ്രസും ബി ജെ പിയും നേർക്ക് നേർ പോരാടിയ സംസ്ഥാനത്ത് ആം ആദ്മിയുടെ കടന്ന് വരവ് ശക്തമായ ത്രികോണ പോരാട്ടത്തിന് വഴിവെയ്ക്കുമെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നെങ്കിലും പല മണ്ഡലങ്ങളിലും കോൺഗ്രസും ബി ജെ പിയും തന്നെയായിരുന്നു പ്രധാന എതിരാളികൾ. തലസ്ഥാനമായ ഷിംലയിൽ പോലും കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചിരുന്നില്ല. എന്നാൽ ആം ആദ്മി ആരുടെ വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെതാണ് ചോദ്യം. ആപ് പിടിക്കുന്ന ഓരോ വോട്ടും തിരഞ്ഞെടുപ്പ് ഫലത്തെ തന്നെ മാറ്റി മറിച്ചേക്കും.

68 നിയമസഭ മണ്ഡലങ്ങളിലായി 412 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 55,74,793 വോട്ടര്‍മാരാണ് ഹിമാചല്‍ പ്രദേശിലുളളത്.

 ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ്

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ്

ആം ആദ്മി പാർട്ടിയുടെ കടന്ന് വരവോടെ ശക്തമായ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങിയ ഗുജറാത്തിൽ ഇത്തവണ അട്ടിമറി ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ബി ജെ പിയെ ജനം തള്ളുമെന്നും 90 ന് മുകളിൽ സീറ്റുകൾ നേടുമെന്നുമാണ് ആം ആദ്മി വാദം. എന്നാൽ 27 വർഷമായി അധികാരത്തിലിരിക്കുന്ന ഗുജറാത്തിൽ ഇത്തവണ റെക്കോർഡ് ഭൂരിപക്ഷത്തോടെ അധികാര തുടർച്ചയാണ് ബി ജെ പി സ്വപ്നം കാണുന്നത്. 140 വരെ സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയും ബി ജെ പി പങ്കുവെയക്കുന്നു. ശക്തമായ ഭരണ വിരുദ്ധ വികാരമാണ് സംസ്ഥാനത്ത് അലയടിക്കുന്നതെന്നും 125 സീറ്റുകൾ വരെ നേടി തങ്ങൾക്ക് ഭരണം പിടിക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്.

ആം ആദ്മി പാർട്ടി ശക്തരായ എതിരാളികൾ അല്ലെന്ന് ബി ജെ പിയും കോൺഗ്രസും ഒരുപോലെ ആവർത്തിക്കുന്നുണ്ടെങ്കിലും 'ആപ് ' ആരുടെ വോട്ടിൽ വിള്ളൽ വീഴ്ത്തുമെന്നതാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്.

2017 ൽ 182 സീറ്റുകളിൽ 99 സീറ്റുകളായിരുന്നു ബി ജെ പി ജയിച്ചത്. കോൺഗ്രസ് 77 സീറ്റുകളിലും വിജയിച്ചു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി കോൺഗ്രസ് എംഎൽഎമാർ ബി ജെ പിയിലേക്ക് ചേക്കേറിയിരുന്നു. നിലവിൽ ബി ജെ പിക്ക് സംസ്ഥാനത്ത് 111 എം എൽ എമാരാണ് ഉള്ളത്.

 വിവരങ്ങൾ അതിവേഗം ഡെയ്‌ലി ഹണ്ടിലൂടെ

വിവരങ്ങൾ അതിവേഗം ഡെയ്‌ലി ഹണ്ടിലൂടെ

ഗുജറാത്ത്, ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് ഫലങ്ങൾ ഏറ്റവും സമ്പൂര്‍ണമായും കൃത്യവുമായും ഡെയ്‌ലി ഹണ്ടിലൂടെ നിങ്ങൾക്ക് അറിയാം. ഓരോ മണ്ഡലങ്ങളുടേയും ഫലങ്ങൾ അപ്പപ്പോൾ ലഭിക്കുന്നതിനോടൊപ്പം വിശദമായ ഡാറ്റകളും വിവരണങ്ങളും അവലോകനങ്ങളും നിങ്ങളിലേക്കെത്തും.

ഡെയ്‌ലി ഹണ്ടിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്

-ഫലങ്ങളുടെ വേഗത്തിലുള്ള അപ്ഡേറ്റുകൾ

-ഓരോ മണ്ഡലങ്ങളിലേയും വോട്ടുകളുടെ കൃത്യമായ കണക്കുകൾ, മുൻ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ താരതമ്യം

-മണ്ഡലങ്ങളിലെ ജയപരാജയങ്ങൾ, പ്രധാന മാറ്റങ്ങൾ

-തിരഞ്ഞെടുപ്പ് ഫലത്തോടുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾ

-തത്സമയ വീഡിയോകൾ, വൈറൽ മീംസുകൾ.

വിശദമായ വിവരങ്ങൾക്കായി ഡെയ്‌ലി ഹണ്ട് ഫോളോ ചെയ്യൂ.

English summary
Gujarat,HP Assembly Election Results 2022;Tune Into DailyHunt To Get Fastest Coverage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X