കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടർമാരുടെ കൊവിഡ് മരണങ്ങളിൽ ഗുജറാത്ത് മൂന്നാമത്: കൊവിഡ് രക്തസാക്ഷികളുടെ പട്ടികയിൽ 38 ഡോക്ടർമാർ!

Google Oneindia Malayalam News

ദില്ലി: ഡോക്ടർമാരിലെ കൊവിഡ് മരണത്തിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്ത് ഗുജറാത്ത്. 38 ഡോക്ടമാരാണ് ഇതിനകം കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണത്തിന് കീഴടങ്ങിയിട്ടുള്ളത്. ആന്ധ്രപ്രദേശിലാണ് ഏറ്റവും അധികം ഡോക്ടർമാർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. തമിഴ്നാടാണ് തൊട്ടുപിന്നിലുള്ളതെന്നാണ് ബുധനാഴ്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പുറത്തിറക്കിയ കൊവിഡ് പോരാളികളുടെ പട്ടികയിൽ പറയുന്നത്. എന്നാൽ മൊത്തം കൊവിഡ് മരണങ്ങളിൽ എട്ടാമതാണ് ഗുജറാത്തിന്റെ സ്ഥാനത്ത് 1.2 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്ത ഗുജറാത്തിൽ 3,286 പേരാണ് ഇതിനകം മരണമടഞ്ഞിട്ടുള്ളത്. മൊത്തം കൊവിഡ് ബാധിതരുടെ എണ്ണത്തിൽ 12ാമതാണ് ഗുജറാത്തിന്റെ സ്ഥാനം.

കാര്‍ഷിക ബില്ലുകള്‍ ചരിത്രപരമെന്ന് ബിജെപി; കര്‍ഷകരുടെ മരണ വാറണ്ടില്‍ ഒപ്പിടില്ലെന്ന് കോണ്‍ഗ്രസ്കാര്‍ഷിക ബില്ലുകള്‍ ചരിത്രപരമെന്ന് ബിജെപി; കര്‍ഷകരുടെ മരണ വാറണ്ടില്‍ ഒപ്പിടില്ലെന്ന് കോണ്‍ഗ്രസ്

ഇന്ത്യയിൽ ചികിത്സക്കിടെ കൊവിഡ് ബാധിച്ച് മരിച്ച 382 ഡോക്ടർമാരുടെ പട്ടികയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ചിച്ചിട്ടുള്ളത്. ഇവർക്ക് ഐഎംഎ രക്തസാക്ഷി പദവിയും നൽകിയിട്ടുണ്ട്. മരണമടഞ്ഞ 38 ഡോക്ടർമാരിൽ 34 കാരനായ ശിശുരോഗ വിദഗ്ധനും ഉൾപ്പെടുന്നുണ്ട്. വൽസാദ് ജില്ലയിലെ വാപി സ്വദേശിയാണ് ഇദ്ദേഹം. കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടമാരിൽ 15 പേർ അഹമ്മദാബാദിൽ നിന്നുള്ളവരാണ്. അഞ്ച് പേർ സൂറത്തിൽ നിന്നുള്ളവരാണ്. രോഗം ബാധിച്ച് മരിച്ച എല്ലാ ഡോക്ടർമാരും 34 വയസ്സിനും 82 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്. വൈറസ് ബാധയേറ്റ് മരിച്ചവരിൽ 29 പേർ 50 വയസ്സിൽ പ്രായമുള്ളവരാണ്.

corona4353-15

മരിച്ച ഡോക്ടർമാരിൽ കുടുതൽ പേരും ജനറൽ പ്രാക്ടീഷണർമാരോ സ്വകാര്യ പ്രാക്ടീഷണർമാരോ ആണ്. മരിച്ചവരിൽ ഒരാൾ 49 കാരനായ സർക്കാർ മെഡിക്കൽ ഓഫീസറും ഉൾപ്പെടുന്നുണ്ട്. ഇദ്ദേഹത്തിന്റെ അമ്മ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 20 വർഷമായി അമേർളി സിവിൽ ആശുപത്രിയിൽ ജോലി ചെയ്ത് വന്നിരുന്നയാളാണ് ഇദ്ദേഹം. മുതിർന്നവർക്ക് മാത്രമാണ് രോഗം ബാധിച്ചിരുന്നതെന്നാണ് നേരത്തെ കരുതിയിരുന്നതെന്ന് എന്നാൽ രോഗലക്ഷണമില്ലാത്ത കുട്ടികൾ രോഗവാഹകരാണെന്നാണ് സൂറത്തിൽ നിന്നുള്ള ഡോ. കേതൻ ഷാ പറയുന്നത്. ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത് തൊട്ടടുത്തിരുന്നാണ്. ഡോക്ടർമാരും രോഗിയും തമ്മിൽ സമ്പർക്കത്തിൽ വരുന്ന സമയം കൂടുതലാണ് ഇതാണ് രോഗസാധ്യത വർധിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉയർന്ന വൈറൽ ലോഡുള്ള പ്രദേശങ്ങളിൽ കുടുതൽ സമയം ജോലി ചെയ്യേണ്ടിവരുന്നതാണ് ഡോക്ടർമാരിൽ കൊവിഡ് ബാധയ്ക്കുള്ള പ്രധാന കാരണമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണൽ ഹെൽത്തിലെ ശാസ്ത്രജ്ഞൻ ചൂണ്ടിക്കാണിക്കുന്നത്. ഉയർന്ന വൈറൽ ലോഡുള്ള പ്രദേശത്ത് ജോലി ചെയ്യുന്ന ഡോക്ടർമാർ അടുത്ത നാല് മണിക്കൂറിൽ വൈറൽ ലോഡ് കുറവുള്ള പ്രദേശത്ത് ജോലി ചെയ്യുന്നത് രോഗം ബാധിക്കുന്നതിൽ നിന്ന് തടയുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

English summary
Gujarat in Third place in IMA's List of 'Covid Martyrs', 38 doctors dies from state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X