കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയ് ഹിന്ദിലെ ബ്യൂറോ ചീഫിനെ ഓഫീസില്‍ വെച്ച് കുത്തിക്കൊന്നു.. ചോരയൊലിക്കുന്ന ചിത്രങ്ങള്‍!

  • By Desk
Google Oneindia Malayalam News

ദില്ലി: ഗുജറാത്തിലെ ജുനഗഡില്‍ മാധ്യമപ്രവര്‍ത്തകനെ ക്രൂരമായി കൊലപ്പെടുത്തി. ഗുജറാത്തിലെ ഒരു പ്രാദേശിക ദിനപ്പത്രമായ ജയ് ഹിന്ദ് ന്യൂസിലെ ജേര്‍ണലിസ്റ്റായ കിഷോര്‍ ദേവിനെയാണ് ഒരു സംഘം അക്രമികള്‍ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ജയ് ഹിന്ദ് സമാചാറിന്റെ ഓഫീസിലെത്തിയ അക്രമികള്‍ കിഷോര്‍ ദേവിനെ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു.

<strong>ഒട്ടുമിക്ക പെണ്‍കുട്ടികളും ചെയ്യും വൃത്തികെട്ട ഈ 10കാര്യങ്ങള്‍.. നിങ്ങള്‍ക്കറിയാമോ അവ ഏതൊക്കെ എന്ന്?</strong>ഒട്ടുമിക്ക പെണ്‍കുട്ടികളും ചെയ്യും വൃത്തികെട്ട ഈ 10കാര്യങ്ങള്‍.. നിങ്ങള്‍ക്കറിയാമോ അവ ഏതൊക്കെ എന്ന്?

ജയ് ഹിന്ദ് സമാചാറിന്റെ വഞ്ജാരി ചൗക്കിലുള്ള ഓഫീസില്‍ വെച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. അക്രമികള്‍ എത്തുമ്പോള്‍ കിഷോര്‍ ദേവ് മാത്രമേ ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. കത്തി കൊണ്ട് കുത്തേറ്റ പാടുകള്‍ കിഷോറിന്റെ മൃതദേഹത്തില്‍ കാണാമായിരുന്നു. സഹപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ കിഷോര്‍ ദേവ് ചോരയൊലിപ്പിച്ച് മരിച്ച നിലയില്‍ കിടക്കുകയായിരുന്നു. കിഷോറിന്റെ ചോരയൊലിക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

jai-hind-journalist

കിഷോര്‍ ദേവിന്റെ ബന്ധുക്കളാണ് പോലീസില്‍ വിവരം അറിയിച്ചത് എന്നാണ് അറിയുന്നത്. കിഷോര്‍ ദേവിനെ ആക്രമിച്ചവരെ പോലീസ് തിരയുകയാണ് എന്ന് ജുനഗഡ് എസ് പി നിലേഷ് ജജാദിയ പറഞ്ഞു. മൂര്‍ച്ചയുള്ള കത്തി കൊണ്ടാണ് കിഷോര്‍ ദേവിനെ ആക്രമിച്ചത്. അഞ്ചോ ആറോ വലിയ മുറിവുകള്‍ ശരീരത്തിലുണ്ട്. ജയ് ഹിന്ദ് സമാചാറിലെ ബ്യൂറോ ചീഫ് ആണ് കൊല്ലപ്പെട്ട കിഷോര്‍ ദേവ്.

English summary
Gujarat journalist found murdered in his Junagadh office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X