കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്: വൻ മുന്നേറ്റവുമായി ബിജെപി.. കിതച്ച് കോൺഗ്രസ്

Google Oneindia Malayalam News

അഹമ്മദാബാദ്; ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റവുമായി ബിജെപി. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് ബിജെപിയുടെ കുതിപ്പ്. 81 മുനിസിപ്പാലിറ്റികളിൽ 54 ഇടത്തും ബിജെപപിയാണ് മുന്നേറുന്നത്. വെറും രണ്ട് ഇടത്ത് മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ആം ആദ്മി പാർട്ടി ഒരിടത്തും മുന്നിലാണ്.

gujarat

ജില്ലാ പഞ്ചായത്തുകളിൽ 12 ഇടത്ത് ബിജെപി മുന്നിലാണ്. 231 താലൂക്ക് പഞ്ചായത്തുകളിൽ 51 ഇടത്ത് ബിജെപി ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് ഏഴടത്താണ് ലീഡ് ചെയ്യുന്നത്. 81 നഗരസഭകളിലേക്കും, 31 ജില്ലാ പഞ്ചായത്തുകളിലേക്കും 231 താലൂക്ക് പഞ്ചായത്തുകളിലേക്കുമായി 8235 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.ഫെബ്രുവരി 28നു നടന്ന തെരഞ്ഞെടുപ്പിൽ 60.26 ശതമാനം പേരാണ് വോട്ടുരേഖപ്പെടുത്തിയത്.

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

ബിജെപിയെയും കോൺഗ്രസിനെയും കൂടാതെ ആം ആദ്‌മി പാർടിയും അസറുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മും ഇത്തവണ മത്സര രംഗത്തുണ്ട്‌.നേരത്തേ കോർപറേഷനിലേക്ക് നടതന്ന തിരഞ്ഞെടുപ്പിൽ അട്ടിമറി മുന്നേറ്റമായിരുന്നു ബിജെപി നേടിയത്. ആകെയുള്ള 576 സീറ്റുകളില്‍ ബിജെപിക്ക് 474 ഉം നേടാൻ ബിജെപിക്ക് കഴിഞ്ഞു. 51 ഇടത്താണ് കോൺഗ്രസ് ജയിച്ചത്. സൂറത്തിൽ ആം ആദ്മിക്ക് വിജയിക്കാൻ സാധിച്ചിരുന്നു. നാല് സീറ്റുകളിലാണ് ആംആദ്മി ജയിച്ചത്. അഹമ്മദാബാദിൽ നാല് സീറ്റുകളിൽ ഒവൈസിയുടെ എഐഎംഐഎമ്മിനും വിജയിക്കാൻ സാധിച്ചിരുന്നു. 2015 ല്‍ ബിജെപി 391 ഇടത്തും കോണ്‍ഗ്രസ് 174 ഇടത്തുമായിരുന്നു വിജയിച്ചത്.

എകെ ബാലന്റെ മണ്ഡലത്തിൽ സർപ്രൈസ് നീക്കവുമായി സിപിഎം; ബാലന്റെ ഭാര്യ ഡോ കെപി ജമീല സ്ഥാനാർത്ഥി?എകെ ബാലന്റെ മണ്ഡലത്തിൽ സർപ്രൈസ് നീക്കവുമായി സിപിഎം; ബാലന്റെ ഭാര്യ ഡോ കെപി ജമീല സ്ഥാനാർത്ഥി?

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

ഉമ്മന്‍ ചാണ്ടിയുടെ 32 സീറ്റ് പട്ടികയില്‍ സ്റ്റാലിന്‍ വഴങ്ങി, 20 സീറ്റിലധികം കോണ്‍ഗ്രസിന് കിട്ടും!!ഉമ്മന്‍ ചാണ്ടിയുടെ 32 സീറ്റ് പട്ടികയില്‍ സ്റ്റാലിന്‍ വഴങ്ങി, 20 സീറ്റിലധികം കോണ്‍ഗ്രസിന് കിട്ടും!!

പാലക്കാട് ട്വിസ്റ്റ്; ഷാഫിക്കെതിരെ കോൺഗ്രസ് മുൻ എംഎൽഎ മത്സരിക്കും? പിന്തുണയ്ക്കാൻ സിപിഎം?പാലക്കാട് ട്വിസ്റ്റ്; ഷാഫിക്കെതിരെ കോൺഗ്രസ് മുൻ എംഎൽഎ മത്സരിക്കും? പിന്തുണയ്ക്കാൻ സിപിഎം?

വ്യത്യസ്ത ലുക്കില്‍ നടി ശിവാനി നാരായണന്‍: ചിത്രങ്ങള്‍ കാണാം

English summary
Gujarat local body elections: BJP leads in most of the seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X