കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂവെയിലില്‍ കുരുങ്ങി ഒരു ജീവന്‍കൂടി; സ്‌നേഹം മാത്രം, യുവാവിന്റെ ഫേസ്ബുക്ക് ലൈവ്

ഗുജറാത്തിലെ ബനാസ്‌കാണ്ഡാ ജില്ലയിലെ പാലന്‍പൂര്‍ സ്വദേശി അശോക് മൗലാനയാണ് ആത്മഹത്യ ചെയ്തത്.

  • By സുചിത്ര മോഹന്‍
Google Oneindia Malayalam News

അഹമ്മാദാബാദ്: ബ്ലൂവെയില്‍ ഗെയിം കളിച്ചു ഒരു ജീവന്‍ കൂടി പൊലിഞ്ഞു.ഫേസ് ബുക്കില്‍ വീഡിയോ പേസ്റ്റ് ചെയ്ത ശേഷമാണ യുവാവ് ആത്മഹത്യ ചെയ്തത്.താന്‍ ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തുവെന്നും തന്‍ ഗെയിമിന്റ അവസാനഘട്ടത്തിലാണെന്നും യുവാവ് ഫേസ്ബുക്ക് ലൈവില്‍ പറയുന്നുണ്ട്.

കൊല്ലത്ത് ഫര്‍ണിച്ചര്‍ കടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി രണ്ടു മരണംകൊല്ലത്ത് ഫര്‍ണിച്ചര്‍ കടയിലേക്ക് പിക്കപ്പ് വാന്‍ ഇടിച്ചുകയറി രണ്ടു മരണം

blue whale

ഗുജറാത്തിലെ ബാനാസ്‌കാണ്ഡാ ജില്വയിലെ പാലന്‍പൂര്‍ സ്വദേശി അശോക് മൗലാനയാണ് ആത്മഹത്യ ചെയ്തത്. ആഗസ്റ്റ് 31നാണ് ഇയാള്‍ ഫേ്സ്ബുക്ക് ലൈവില്‍ വന്നത്. എന്നാല്‍ അശോക് മൗലാന ബ്ലൂവെയില്‍ ഗെയിമിന്റെ ഭാഗമായിരുന്നതിന്റെ ഒരു തെളിവും ഇതുവരെയും പോലീസിന് ലഭിച്ചിട്ടില്ല.

ഫേസ്ബുക്ക് ലൈവ്

ഫേസ്ബുക്ക് ലൈവ്

ഫേസ്ബുക്ക് ലൈവ് പേസ്റ്റ് ചെയ്തതിനു ശേഷം യുവാവ് ജീവനൊടുക്കി. ആഗസ്റ്റ് 11 നാണ് ഇയാള്‍ ഫേസ്ബുക്ക് ലൈവിലെത്തിയത്. താന്‍ ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ ലോഡ് ചെയ്തുവെന്നും അതിന്റെ അവസാന ഘട്ടത്തിലാണെന്നും ലൈവില്‍ യുവാവ് പറയുന്നുണ്ട്.

ജീവിതം അവസാനിപ്പിക്കുന്നു

ജീവിതം അവസാനിപ്പിക്കുന്നു

തനിക്ക് ജീവിതം മടുത്തുവെന്നും അതിനാല്‍ ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്നും യുവാവ് പറയുന്നുണ്ട്. തന്റെ ബാങ്ക് അക്കൗണ്ടിലുള്ള 46000 രൂപ തന്റെ വീട്ടുകാര്‍ക്ക് നല്‍കണമെന്നും യുവാവ് പറയുന്നുണ്ട.

ആത്മഹത്യ ശ്രമം

ആത്മഹത്യ ശ്രമം

ആത്മഹത്യ ചെയ്യാന്‍ ഇതിനു മുന്‍മ്പോ ഇയാല്‍ ശ്രമിച്ചിരുന്നു. ഇതിനായി മുംബൈയില്‍ പോയിരുന്നുവെന്നും എന്നാല്‍ മഴകാരണം അതിനു സാധിച്ചിരുന്നില്ല. പിന്നീട് സബര്‍മതി നദിയില്‍ ചാടി ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു

 മൃതദേഹം കിട്ടി

മൃതദേഹം കിട്ടി

ആഗസ്റ്റ് 31 നു സബര്‍മതി നദിയില്‍ ചാടി ആത്മഹത്യ ചെയ്ത ഇയാളുടെ മൃതദേഹം വെള്ളിാഴ്ച പാല്‍ഡിക്കടുത്തു നിന്നു ലഭിച്ചിരുന്നു.

തെളിവ് ലഭിച്ചിട്ടില്ല

തെളിവ് ലഭിച്ചിട്ടില്ല


ബലൂവെയില്‍ ഗെയിമുമായി ഇയാള്‍ക്ക്് എന്തെങ്കിലും ബന്ധമുണ്ടെന്നു കാണിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു പോലീസ് പറയുന്നു. കൂടതെ സമയം മൗലാന ക്യാന്‍സര്‍ രോഗിയായിരുന്നു.അതിനാല്‍ രോഗത്തില്‍ ഏറെ നിരാശനായിരുന്നുവെന്നും പോലീസ് പറയുന്നുണ്ട്.

ബ്ലൂവെയിലില്‍ കുടുങ്ങി കൗമാരങ്ങള്‍

ബ്ലൂവെയിലില്‍ കുടുങ്ങി കൗമാരങ്ങള്‍

നിരവധി കൗമാരക്കാരുടെ ജീവിതമാണ് ബ്ലൂവെയില്‍ തട്ടിയെടുക്കുന്നത്. സര്‍ക്കാര്‍ ഇതു നിരോധിച്ചിട്ടും ഇപ്പോഴും ആത്മഹത്യകള്‍ തുടര്‍കഥയാകുന്നുണ്ട്. കഴിഞ്ഞ ദിവസം അസമില്‍ ഗെയിം കളിച്ച് നാല് വിദ്യാര്‍ഥികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

അതേസമയം കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം ശ്രദ്ധിക്കണമെന്ന് പോലീസ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബ്ലൂ വെയില്‍ ഗെയിമിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും കൗമാരക്കാര്‍ക്കിടയില്‍ ഗെയിം ഇപ്പോഴും പ്രചാരത്തിലുണ്ടെന്നാണ് വിവരം.

English summary
A man committed suicide after completing the notorious ‘Blue Whale Challenge’, according to a video he posted on his Facebook page before taking the extreme step — a claim disputed by the police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X