സെല്‍ഫി വിത്ത് കോബ്ര, യുവാവിന് നഷ്ടമായത്...
അഹമ്മദാബാദ്: മൂര്‍ഖന്‍ പാമ്പിനൊപ്പം സെല്‍ഫിയെടുത്ത യുവാവിന് 25,000 രൂപ പിഴ. വഡോധരയിലെ ബില്‍ഡറായ യാഹേഷ് ബാരറ്റിനാണ് സെല്‍ഫി പാരയായത്. 'കോബ്ര ഫോര്‍ 1000' ക്യാപ്ഷനോടെ ഫെയ്‌സ്ബുക്കില്‍ മൂര്‍ഖന്‍ പാമ്പിനൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തതാണ് വിവാദമായത്.
ഫെയ്‌സ്ബുക്കില്‍ ഒരു ലക്ഷം ലൈക്ക് ലഭിച്ച ചിതം വാട്‌സ്ആപ്പിലും വൈറലായിക്കഴിഞ്ഞു. ഇതോടെ ചിത്രം ശ്രദ്ധയില്‍പ്പെട്ട വന്യജീവി സംരക്ഷകയാണ് സംഭവം വനംവകുപ്പിനെ അറിയിച്ചത്. തുടര്‍ന്ന് ഡിഎഫ്ഒയുടെ ഇടപെടലോടെയാണ് ഇയാളില്‍ നിന്ന് പിഴ ഈടാക്കിയത്. വന്യജീവികള്‍ക്കെതിരെയുള്ള കുറ്റകൃത്യമാണെന്ന് കാണിച്ച് ഡിഎഫ്ഒയ്ക്ക് ലഭിച്ച പരാതിയിലാണ് കുറ്റക്കാരന് പിഴ വിധിച്ചത്.

സംഭവത്തെ തുടര്‍ന്ന് സെല്‍ഫിയെടുത്തതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും താനാണെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. 1972ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം സംരക്ഷിക്കപ്പെടുന്ന ജീവി വര്‍ഗ്ഗമായ മൂര്‍ഖന്‍ പാമ്പിന്റെ വില്‍പ്പന നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. സംഭവത്തോടെ മൂര്‍ഖന്‍ പാമ്പിനെ മോചിപ്പിച്ചു.












Click it and Unblock the Notifications