കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'56 ഇഞ്ചിന്റെ ഭീരുത്വമേ... നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു'; മോദിയെ കടന്നാക്രമിച്ച് ജിഗ്നേഷ് മേവാനി

Google Oneindia Malayalam News

ഗുവാഹത്തി: തനിക്കെതിരായ പൊലീസ് നടപടിയില്‍ അസം സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് ഗുജറാത്ത് എം എല്‍ എ ജിഗ്‌നേഷ് മേവാനി. ഈ വര്‍ഷാവസനം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് അറസ്‌റ്റെന്ന് ജിഗ്നേഷ് മേവാനി ആരോപിച്ചു. ഒരു സ്ത്രീയെ ഉപയോഗിച്ച് എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ 56 ഇഞ്ച് ഭീരുത്വത്തെ ഞാന്‍ വിളിക്കുന്നു. ഈ ഗൂഢാലോചനയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കാളിയാണ്, അദ്ദേഹം പറഞ്ഞു.

തനിക്ക് ജാമ്യം അനുവദിച്ച കോടതിയുടെ ശക്തമായ പരാമര്‍ശത്തില്‍ അസമിലെ ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ ലജ്ജിക്കണമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. ഏപ്രില്‍ 19 ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് 2,500 കിലോമീറ്ററിലധികം യാത്ര ചെയ്തു. എന്നെ ഇല്ലാതാക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണിത്, ജിഗ്നേഷ് മേവാനി ആരോപിച്ചു.

jignesh

പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുന്ന രണ്ട് ട്വീറ്റുകളുടെ പേരിലാണ് ഗുജറാത്തിലെ സ്വതന്ത്ര എം എല്‍ എയായ ജിഗ്നേഷ് മേവാനിയെ ഗുജറാത്തിലെ പാലന്‍പൂര്‍ ടൗണില്‍ നിന്ന് അസം പോലീസ് അറസ്റ്റ് ചെയ്തത്. അസമിലെ ബി ജെ പി നേതാവാണ് കേസ് നല്‍കിയത്. ഏപ്രില്‍ 25 ന് അദ്ദേഹം ജാമ്യം നേടിയിരുന്നു. എന്നാല്‍ ഒരു പോലീസുകാരി നല്‍കിയ ആക്രമണ കേസില്‍ ഉടന്‍ തന്നെ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.

അസമിലെ പ്രാദേശിക കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ജിഗ്നേഷ് മേവാനി ജയില്‍ മോചിതനായത്. സ്വതന്ത്ര എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ട ജിഗ്നേഷ് മേവാനി കഴിഞ്ഞ സെപ്റ്റംബറില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മേവനിയുടെ ജാമ്യ ഉത്തരവില്‍ അസം സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമാണ് ബാര്‍പേട്ട സെഷന്‍സ് കോടതിയില്‍ നിന്നേറ്റത്. അതേസമയം സംസ്ഥാനത്ത് അടുത്തിടെയുണ്ടായ പോലീസ് അതിക്രമങ്ങള്‍ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് ഗുവാഹത്തി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു.

 റോഡില്‍ മുഴുവന്‍ തിരക്ക്, കാറുപേക്ഷിച്ച് ഓട്ടോയില്‍ കയറി സുരേഷ് ഗോപിയുടെ അമ്പരപ്പിക്കുന്ന എന്‍ട്രി! റോഡില്‍ മുഴുവന്‍ തിരക്ക്, കാറുപേക്ഷിച്ച് ഓട്ടോയില്‍ കയറി സുരേഷ് ഗോപിയുടെ അമ്പരപ്പിക്കുന്ന എന്‍ട്രി!

പ്രതിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ സംഭവങ്ങളുടെ ക്രമം പകര്‍ത്താന്‍ അസം പോലീസിനോട് ബോഡി ക്യാമറകള്‍ ധരിക്കാനും അവരുടെ വാഹനങ്ങളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാനും ഉത്തരവിടാനും സെഷന്‍സ് കോടതി ഗുവാഹത്തി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

നമ്മള്‍ കഠിനാധ്വാനം ചെയ്ത് പടുത്തുയര്‍ത്തിയ ജനാധിപത്യത്തെ ഒരു പൊലീസ് രാഷ്ട്രമാക്കി മാറ്റുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല എന്നായിരുന്നു സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് അപരേഷ് ചക്രവര്‍ത്തി ഉത്തരവില്‍ പറഞ്ഞത്. എഫ് ഐ ആറിന് വിരുദ്ധമായി, യുവതി മജിസ്ട്രേറ്റിന് മുമ്പാകെ മറ്റൊരു കഥയാണ് പറഞ്ഞത് എന്നും യുവതിയുടെ മൊഴി കണക്കിലെടുത്ത് പ്രതിയായ ജിഗ്‌നേഷ് മേവാനിയെ തടങ്കലില്‍ വയ്ക്കാന്‍ വേണ്ടിയാണ് കേസ് നിര്‍മ്മിച്ചിരിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു.

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

ഇതൊക്കെ ഏത് ഭാവങ്ങളാ...ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍

English summary
Gujarat MLA Jignesh Mewani lashed out Prime Minister Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X