ബിജെപിയുടെ കുതിരക്കച്ചവടം നടക്കില്ല!!ആ വെള്ളം വാങ്ങിക്കൊള്ളൂ!!തങ്ങള്‍ ഒറ്റക്കെട്ടെന്ന്!!
തങ്ങള്‍ ഒറ്റക്കെട്ടാണ്
അഹമ്മദാബാദ്: സംസ്ഥാനത്ത് ബിജെപിയുടെ കുതിരക്കച്ചവടം നടക്കില്ലെന്ന് ബെംഗളൂരുവിലെ ഒളിവു ജീവിതം അവസാനിപ്പിച്ച് ഗുജറാത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍. ഗുജറാത്തില്‍ തിരിച്ചെത്തി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് എംഎല്‍എമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്. ഒരാളു പോലും ബിജെപിയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങില്ല. ബിജെപിയുടെ കുതിരക്കച്ചവടം നടക്കില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എ ശക്തിസിങ്ങ് ഗൊഹില്‍ വ്യക്തമാക്കി.

ബെംഗളൂരുവിലെ ബിഡദി ഈഗിള്‍ട്ടന്‍ റിസോര്‍ട്ടിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ഓടു കൂടി എംഎല്‍എമാര്‍ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി. എംഎല്‍മാരുടെ വരവിനോടനുബന്ധിച്ച് വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടു കൂടിയാണ് എംഎല്‍എമാരെ വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിച്ചത്. പിന്നീട് സ്വകാര്യ ബസില്‍ ബൊര്‍സാദ് അനന്ദ് ഹൈവേയിലെ നിജനാട് റിസോര്‍ട്ടിലെത്തിച്ചു.












Click it and Unblock the Notifications