കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിനെ കണ്ടുപഠിക്കാന്‍ കേരളത്തോട് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: മദ്യനിരോധനത്തിന്റെ കാര്യത്തില്‍ ഗുജറാത്തിനെ കണ്ട് പഠിക്കാന്‍ കേരള സര്‍ക്കാരിനോട് സുപ്രീം കോടതി. മദ്യം നിരോധിക്കണം എന്നുണ്ടെങ്കില്‍ പൂര്‍ണമായി നിരോധിക്കണം, ഗുജറാത്തിനെ പോലെ. ഗുജറാത്ത് മദ്യത്തിന്റെ കാര്യത്തില്‍ സുരക്ഷിതമാണ്. കേരളത്തില്‍ തുറന്നിരിക്കുന്ന 312 ബാറുകള്‍ തല്‍ക്കാലം പൂട്ടേണ്ടതില്ല എന്ന് വിധി പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്.

മദ്യം നിരോധിക്കുന്ന കാര്യത്തില്‍ സംസ്ഥാനം ഗുജറാത്തിനെ മാതൃകയാക്കണമെന്ന് സുപ്രീം കോടതി പറയുമ്പോള്‍, മദ്യം നിരോധിച്ചാല്‍ ജനങ്ങള്‍ ലഹരിക്ക് വേണ്ടി പുതിന്‍ഹാരയും മറ്റ് മരുന്നുകളും ഉപയോഗിക്കും എന്നാണ് ബാര്‍ ഉടമകള്‍ വാദിച്ചത്. ഫൈവ് സ്റ്റാര്‍ ബാറുകളില്‍ മാത്രം മദ്യം അനുവദിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ ബാറുടമകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

suprem-court

312 ബാറുകളാണ് കേരളത്തില്‍ ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഈ ബാറുകള്‍ തല്‍ക്കാലം പൂട്ടേണ്ടതില്ല. സെപ്തംബര്‍ 30 വരെ ബാറുകള്‍ പൂട്ടേണ്ട കാര്യമില്ല എന്നാണ് സുപ്രീം കോടതി പറഞ്ഞത്. സമ്പൂര്‍ണ മദ്യനിരോധനം ആണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമായി അനുവദിക്കുന്നത് എന്തിന് എന്നും കോടതി ചോദിച്ചു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി 1961 ലാണ് ഗുജറാത്ത് സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യം നിരോധിച്ചത്. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയിട്ടുണ്ടെങ്കിലും പോലീസിന്റെ സഹായത്തോടെ ഇവിടെ വ്യാജമദ്യം കിട്ടാനുണ്ട് എന്നതാണ് സത്യം. പലതവണ സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. 400 ലധികം മനുഷ്യ ജീവനുകളാണ് മദ്യദുരന്തങ്ങളില്‍ ഗുജറാത്തില്‍ നഷ്ടമായിട്ടുള്ളത്.

English summary
Gujarat is much safer after prohibition, why not ban all bars: Supreme Court asks Kerala government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X