കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ കുതിപ്പ്, സൂറത്തിൽ കോൺഗ്രസിനെ ഞെട്ടിച്ച് ആപ്പ്

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പുമായി ബിജെപി. സംസ്ഥാനത്തെ ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലമാണ് പുറത്ത് വരുന്നത്. ആദ്യഫല സൂചനകള്‍ പ്രകാരം തിരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരാനാണ് സാധ്യത.

പ്രതിപക്ഷമായ കോണ്‍ഗ്രസ് വളരെ പിന്നിലാണ്. അതേസമയം സൂറത്തില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൊണ്ട് ആം ആദ്മി പാര്‍ട്ടി കുതിപ്പ് നടത്തുകയാണ്. തിരഞ്ഞെടുപ്പ് ഫലം വിശദമായി അറിയാം.

രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനം, ചിത്രങ്ങള്‍

നിർണായകമായ മത്സരം

നിർണായകമായ മത്സരം

അഹമ്മദാബാദ്, സൂറത്ത്, വഡോദര, ഭാവ്‌നഗര്‍, ജാംനഗര്‍ എന്നീ ആറ് മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായിരുന്നു ഈ തിരഞ്ഞെടുപ്പ്. ആറ് മുന്‍സിപ്പല്‍ കോര്‍പറേഷനുകളും ബിജെപിയാണ് ഭരിക്കുന്നത്. കോണ്‍ഗ്രസിനൊപ്പം ഇക്കുറി ആം ആദ്മി പാര്‍ട്ടിയും ശക്തമായി മത്സര രംഗത്തുണ്ടായിരുന്നു.

വഡോദര ഉറപ്പിച്ചു

വഡോദര ഉറപ്പിച്ചു

വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ 19 വാര്‍ഡുകളിലായി 76 സീറ്റുകളാണുളളത്. അതില്‍ ഫലം വന്ന 44 സീറ്റുകളില്‍ ബിജെപി ആണ് വിജയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് ഇതുവരെ 7 സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതോടെ കേവല ഭൂരിപക്ഷം മറികടന്ന ബിജെപി വഡോദരയില്‍ അധികാരം ഉറപ്പിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസിനാകെ 12

കോണ്‍ഗ്രസിനാകെ 12

48 വാര്‍ഡുകളിലായി 192 സീറ്റുകള്‍ ഉളള അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷത്തോട് അടുക്കുകയാണ്. അഹമ്മദാബാദ് കോര്‍പ്പറേഷനില്‍ വോട്ടെണ്ണലിന്റെ ആദ്യ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ ഇതുവരെ 60 സീറ്റുകളിലാണ് ബിജെപി വിജയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനാകെ 12 സീറ്റുകളില്‍ മാത്രമേ വിജയിക്കാനായിട്ടുളളൂ.

ജാംഗറിലും ബിജെപി

ജാംഗറിലും ബിജെപി

ജാംനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 16 വാര്‍ഡുകളിലായി 64 സീറ്റുകള്‍ ഉണ്ട്. ഇവിടെയും ബിജെപി തന്നെയാണ് നിലവില്‍ മുന്നേറ്റം നടത്തുന്നത്. ബിജെപി ഇതുവരെ ജാംനഗറില്‍ 40 സീറ്റുകളില്‍ വിജയിച്ച് ഭരണം ഉറപ്പിച്ച് കഴിഞ്ഞു. രണ്ടാമതുളള കോണ്‍ഗ്രസിന് 5 സീറ്റുകള്‍ മാത്രമേ നേടാനായിട്ടുളളൂ. അതേസമയം ബിഎസ്പിക്ക് ഇവിടെ മൂന്ന് സീറ്റ് ലഭിച്ചിട്ടുണ്ട്.

കോൺഗ്രസിനെ ഞെട്ടിച്ച് ആപ്പ്

കോൺഗ്രസിനെ ഞെട്ടിച്ച് ആപ്പ്

അതിനിടെ കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. 30 വാര്‍ഡുകളിലായി 120 സീറ്റുകള്‍ ഉളള സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് ഇതുവരെ ഒരു സീറ്റില്‍ പോലും വിജയിക്കാനായിട്ടില്ല. അതേസമയം ആം ആദ്മി പാര്‍ട്ടി 15 സീറ്റില്‍ വിജയം ഉറപ്പിച്ചു. 51 സീറ്റില്‍ വിജയിച്ച ബിജെപി സൂറത്തിലും ഭരണം ഇക്കുറിയും ഉറപ്പാക്കിയിരിക്കുകയാണ്.

Recommended Video

cmsvideo
ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam
 48 സീറ്റുകളിൽ മുന്നേറ്റം

48 സീറ്റുകളിൽ മുന്നേറ്റം

18 വാര്‍ഡുകളിലായി 72 സീറ്റുകള്‍ ഉളള രാജ്‌കോട്ടിലും ആദ്യഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ ബിജെപി മുന്നേറ്റം തന്നെയാണ്. 48 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. അതേസമയം കോണ്‍ഗ്രസിന് കാര്യമായ ചലനം മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നാട് കൂടിയായ രാജ്‌കോട്ടിലുണ്ടാക്കാനായിട്ടില്ല. 13 വാര്‍ഡുകളിലായി 52 സീറ്റുകള്‍ ഉളള ഭാവ്‌നഗറില്‍ 31 ഇടത്ത് ബിജെപിയും 5 സീറ്റില്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്.

കറുപ്പഴകിൽ ശ്രീമുഖി- ചിത്രങ്ങൾ കാണാം

English summary
Gujarat Municipal Election Results 2021: BJP leads in all six Municipal Corporations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X