Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം! ആഞ്ഞുപിടിച്ച് കോൺഗ്രസും...

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിന്നോക്കംപോയ കോൺഗ്രസ് ഇത്തവണ നില മെച്ചപ്പെടുത്തുമെന്നാണ് ആദ്യസൂചനകൾ വ്യക്തമാക്കുന്നത്.

അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. 75 നഗരസഭകളിൽ 47 എണ്ണം ബിജെപി തൂത്തുവാരി. കോൺഗ്രസ് 16 ഇടത്തും എൻസിപി, ബിഎസ്പി എന്നിവർ ഓരോ നഗരസഭകളിലും വിജയിച്ചു. നാലിടത്ത് സ്വതന്ത്രർക്കാണ് മുൻതൂക്കം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിന്നോക്കംപോയ കോൺഗ്രസ് ഇത്തവണ നില മെച്ചപ്പെടുത്തുമെന്നാണ് ആദ്യസൂചനകൾ വ്യക്തമാക്കുന്നത്. പലയിടത്തും കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെക്കൻ ഗുജറാത്തിൽ ഗുജറാത്തിൽ ബിജെപി മിന്നുംപ്രകടനം കാഴ്ചവെച്ചപ്പോൾ രണ്ടിടത്ത് കോൺഗ്രസ് ഒപ്പമെത്തി. പർദി, ധരംപൂർ, നഗരസഭകളിലാണ് കോൺഗ്രസും ബിജെപിയും ഒപ്പമെത്തിയത്.

bjp

സംസ്ഥാനത്തെ 75 നഗരസഭകളിലേക്കും, രണ്ട് ജില്ലാ പഞ്ചായത്തുകളിലേക്കും, 17 താലൂക്ക് പഞ്ചായത്തിലേക്കും 1400 ഗ്രാമപഞ്ചായത്തുകളിലേക്കും ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. നിലവിൽ 75 നഗരസഭകളിൽ 59 ഇടത്ത് ബിജെപിയ്ക്കാണ് ഭരണം. 17 താലൂക്ക് പഞ്ചായത്തുകളിൽ 13 എണ്ണവും രണ്ട് ജില്ലാ പഞ്ചായത്തുകളും ബിജെപിയുടെ ഭരണത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+