കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ബിജെപി തൂത്തുവാരി; എഎപിക്കും എംഐഎമ്മിനും നേട്ടം, കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു

Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകര്‍പ്പന്‍ വിജയം. ആറ് കോര്‍പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആറും ബിജെപി പിടിച്ചു. കോണ്‍ഗ്രസ് തകര്‍ന്നടിയുന്നതായിരുന്നു കാഴ്ച. അതേസമയം, അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിക്ക് ചില സീറ്റുകള്‍ കിട്ടി. ആം ആദ്മി പാര്‍ട്ടിയും മുന്നേറി. ബിജെപിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു.

p

അഹമ്മദാബാദ്, വഡോദര, രാജ്‌കോട്ട്, സൂറത്ത്, ജാംനഗര്‍, ഭാവ്‌നഗര്‍ എന്നീ മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇന്ന് രാവിലെ ഒമ്പത് മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യത്തില്‍ തന്നെ ബിജെപി മുന്നേറുന്നതാണ് കണ്ടത്. വോട്ടെണ്ണല്‍ അവസാനിക്കുംവരെ ബിജെപി താഴോട്ട് ഇറങ്ങിയില്ല. അതേസമയം കോണ്‍ഗ്രസിന് ഒരു സീറ്റ് പോലുമില്ലാത്ത കോര്‍പറേഷനുകളുണ്ട്.

യുഡിഎഫിലേക്ക് അവര്‍ വെറുതെ വന്നതല്ല... സീറ്റ് ചോദിക്കാന്‍ ബിജെഎസ്, കുഞ്ഞാലിക്കുട്ടിക്ക് പാളി?യുഡിഎഫിലേക്ക് അവര്‍ വെറുതെ വന്നതല്ല... സീറ്റ് ചോദിക്കാന്‍ ബിജെഎസ്, കുഞ്ഞാലിക്കുട്ടിക്ക് പാളി?

ഭാവ്‌നഗര്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ 52 സീറ്റില്‍ 44 ഉം ബിജെപി പിടിച്ചു. കോണ്‍ഗ്രസിന് എട്ട് സീറ്റുകളില്‍ മാത്രമേ ജയിക്കാന്‍ സാധിച്ചുള്ളൂ. ജാംനഗര്‍ കോര്‍പറേഷനില്‍ 64 സീറ്റുകളാണുള്ളത്. ഇതില്‍ 50 വാര്‍ഡുകളിലും ബിജെപി ജയിച്ചു. കോണ്‍ഗ്രസിന് 11 സീറ്റുകള്‍ കിട്ടി. മായാവതിയുടെ ബിഎസ്പിക്ക് 3 സീറ്റുകള്‍ ലഭിച്ചു. സൂറത്തിലാണ് എഎപി അക്കൗണ്ട് തുറന്നത്. 120 വാര്‍ഡുകളാണ് സൂറത്ത് മുന്‍സിപ്പല്‍ കോര്‍പറേഷനിലുള്ളത്. ഇതില്‍ 93 സീറ്റുകളും ബിജെപി നേടി. ബാക്കി 27 സീറ്റുകളും ആം ആദ്മി നേടി. ഇവിടെ കോണ്‍ഗ്രസിന് സീറ്റില്ല.

മുകേഷ് പഠിച്ചുപറയും; ഗണേഷ് മിടുക്കന്‍... ദേവന്‍ കാര്യം കഷ്ടം... സിനിമാക്കാരുടെ രാഷ്ട്രീയത്തില്‍ പിസി ജോര്‍ജ്മുകേഷ് പഠിച്ചുപറയും; ഗണേഷ് മിടുക്കന്‍... ദേവന്‍ കാര്യം കഷ്ടം... സിനിമാക്കാരുടെ രാഷ്ട്രീയത്തില്‍ പിസി ജോര്‍ജ്

രാജ്‌കോട്ട് മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ 72 സീറ്റുകളാണുള്ളത്. ഇതില്‍ 68 സീറ്റുകള്‍ ബിജെപി നേടി. ബാക്കി നാലില്‍ കോണ്‍ഗ്രസ് ജയിച്ചു. വഡോദരയില്‍ 69 സീറ്റുകളില്‍ ബിജെപി ജയിച്ചു. ബാക്കി ഏഴ് സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ 192 സീറ്റുകളാണുള്ളത്. ഇതില്‍ 161 സീറ്റുകളും ബിജെപി ജയിച്ചു. കോണ്‍ഗ്രസിന് 15 സീറ്റ് കിട്ടി. മജ്‌ലിസ് പാര്‍ട്ടിക്ക് ഏഴ് സീറ്റുകല്‍ ലഭിച്ചു. ഏതാനും ചില സീറ്റുകളില്‍ കൂടി ഇവിടെ ഫലം വരാനുണ്ട്. ഗുജറാത്തിലെ ഗ്രാമങ്ങളില്‍ തങ്ങള്‍ക്ക് ശക്തമായ സ്വാധീനമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

English summary
Gujarat municipal elections result: BJP get Big win, AAP and AIMIM also bagged some seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X