ഇതാണ് വിഎച്ച്പി; ഗര്‍ഭ ഇവന്റ്‌സിലും മുസ്ലീംങ്ങള്‍ക്ക് വിലക്ക്
അഹമ്മദാബാദ്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഭചുൂരില്‍ നടത്തുന്ന ഗര്‍ഭ ഇവന്റ്‌സില്‍ മുസ്ലീങ്ങള്‍ക്ക് വിലക്ക്. വിശ്വഹിന്ദു പരിക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് വിലക്ക്. മുസ്ലീംങ്ങള്‍ കൂടി സംഘാടകരായുള്ള ഗര്‍ഭ ഇവന്റ്‌സിനെതിരെ വിഎച്ച്പി ഭരൂച് യൂണിറ്റ് രംഗത്ത് വരികയായിരുന്നു.
ക്രമസമാധാനം, സുരക്ഷ തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ച് മുസ്ലീങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പരിപാടിയുടെ ടിക്കറ്റ് ആവശ്യപ്പെടുന്നവരുടെ ഐഡന്റിറ്റി പരിശോധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചുണ്ട്. റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പാണ് പരിപാടിയുടെ സംഘാടകര്‍.

മുസ്ലീം പാര്‍ട്ണര്‍
റാസ് ഇ ഭരൂച് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ സംഘാടകരായ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിന് ഒരു മുസ്ലീം പാര്‍ട്ണര്‍ കൂടി ഉണ്ടായിരുന്നു.

ഒഴിവാക്കി
ബോളിവുഡ് സെലിബ്രിറ്റികളുമായി നല്ല ബന്ധമുള്ളതുകൊണ്ടാണ് അസിഫ് എന്ന വ്യക്തിയുമായി പാര്‍ട്ണര്‍ഷിപ്പില്‍ ഏര്‍പ്പെട്ടതെന്നും വിഎച്ച്പിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കിയെന്നും സംഘാടകര്‍ പറഞ്ഞു.

ഐഡന്റിറ്റി കാര്‍ഡ്
മുസ്ലീങ്ങള്‍ക്ക് ടിക്കറ്റ് വില്‍ക്കില്ലെന്നും ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച ശേഷം മാത്രമേ ടിക്കറ്റ് വില്‍ക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സാമുദായിക ഐക്യം
സാമുദായിക ഐക്യം ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് എന്നാണഅ അസിഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വിഎച്ച്പി പ്രതിഷേധത്തിന് പിന്നാലെ മുസ്ലീങ്ങളെ പരിപാടി കാണാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹവും രംഗത്തെത്തുകയായിരുന്നു.












Click it and Unblock the Notifications