ഗുജറാത്തില്‍ ഗോവധത്തിനെതിരെ മുസ്ലിങ്ങള്‍

ഇറച്ചിവെട്ടുകാരെ ഗോവധത്തിനെതിരെ ബോധവത്കരിക്കുമെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു. ഗോവധം നിയമത്തിന് എതിരാണ്. അതുകൊണ്ട് തന്നെ ഗോവധത്തെ ഞങ്ങള്‍ എതിര്‍ക്കുന്നു - ഗുജറാത്ത് മുസ്ലിം ഗോ ഹിഫാസത് സമിതിയുടെ പ്രസിഡണ്ട് ഹാജി ദിലാവര്‍ യാക്കൂബ് പറഞ്ഞു.
ഗ്രാമവാസികളെ പോലീസ് പീഡിപ്പിക്കുന്നതില്‍ മനസ്സുമടുത്താണ് ഇത്തരത്തില്‍ ഒരു പ്രക്ഷോഭം സംഘടിപ്പിച്ചതെന്ന് ഇതില്‍ ഉള്‍പ്പെട്ടവര്‍ പറയുന്നത്. വഡോദരയില്‍ ഇതുമായി ബന്ധപ്പെട്ട് പ്രകടനം നടത്താനും പ്രക്ഷോഭകാരികള്‍ ആലോചിക്കുന്നുണ്ട്.
മുസ്ലിങ്ങളെ ഗോവധത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തുന്ന ഗുജറാത്ത് മുസ്ലിം ഗോ ഹിഫാസത് സമിതിയില്‍ തുടക്കത്തില്‍ 15 അംഗങ്ങളും നൂറ്റി അന്‍പതോളം സന്നദ്ധ പ്രവര്‍ത്തകരുമുണ്ട്. വഹാലു, ഹിംഗാല എന്നിവയടക്കം നാല് ഗ്രാമങ്ങളിലെ മുസ്ലിങ്ങള്‍ ഗോവധത്തിന് ഒരുങ്ങില്ല എന്ന് തീരുമാനിച്ചു കഴിഞ്ഞു.
ഈ ആശയം ഗുജറാത്തില്‍ മുഴുവന്‍ പ്രചരിപ്പിക്കാനാണ് ഗുജറാത്ത് മുസ്ലിം ഗോ ഹിഫാസത് സമിതിയുടെ തീരുമാനം എന്ന് ദിലാവര്‍ പറഞ്ഞു. ജാമിയത് ഇ ഉലമ ഇ ഹിന്ദ്, ഭാരത് ബച്ചാവോ ആന്ദോളന്‍, ഗുജറാത്ത് മുസ്ലിം ഡവലപ്‌മെന്റ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുടെ പിന്തുണയും സമിതിക്ക് ഉണ്ട്.












Click it and Unblock the Notifications