'ഉന്നത ജാതിയില്‍പ്പെട്ട സ്വീപ്പറെ ആവശ്യമുണ്ട്'; എന്‍ജിഒ പരസ്യം വിവാദത്തില്‍
അഹമ്മദാബാദ്: ഉന്നത ജാതിയില്‍പ്പെട്ടവരെ സ്വീപ്പര്‍ ജോലിക്ക് ആവശ്യമുണ്ടെന്നുകാട്ടി അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ പുറത്തിറക്കിയ പരസ്യം വിവാദത്തില്‍. Human Development and Research Centre (HDRC) ആണ് പരസ്യം പുറത്തിറക്കിയത്. പരസ്യം ഇന്റര്‍നെറ്റില്‍ വൈറലായതോടെ ജാതിവിവേചനം ആരോപിച്ച് കീഴ്ജാതിക്കാര്‍ രംഗത്തെത്തി.
HDRC ഡയറക്ടര്‍ പ്രസാദ് ചാക്കോയുടെ ഒപ്പോടുകൂടിയാണ് പരസ്യം പുറത്തിറങ്ങിയത്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പരിപാടിയുടെ ഭാഗമായാണ് ശുചീകരണ തൊഴിലാളികളെ ആവശ്യമുണ്ടെന്നുകാട്ടി പരസ്യം നല്‍കിയത്. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, പട്ടേല്‍, ജൈന മതക്കാര്‍, വാണിയാസ്, പാര്‍സി, സൈയാദ്, പത്താന്, സിറിയന്‍ കത്തോലിക് എന്നിവര്‍ക്ക് മുന്‍ഗണനയെന്ന് പരസ്യത്തില്‍ വ്യക്തമാക്കുന്നു.

പരസ്യത്തിന്റെ കോപ്പി വാട്സ് ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെയാണ് പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയത്. പരസ്യം ഉടന്‍ പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ജനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കാന്‍ ശ്രമിച്ചെന്നുകാട്ടി ഗുജറാത്ത് യൂണിവേഴ്സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതിയില്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, തങ്ങള്‍ ആരെയും ഭിന്നിപ്പിക്കാന്‍ ശ്രമിച്ചില്ലെന്ന് സംഘടന വ്യക്തമാക്കി. ഏതെങ്കിലും ജാതിക്കാര്‍ക്ക് പരസ്യവുമായി ബന്ധപ്പെട്ട് വിഷമമുണ്ടായെങ്കില്‍ ഖേദിക്കുന്നു. സംഭവത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടക്കുന്നുണ്ട്. പരസ്യത്തിന്റെ പേരില്‍ ഇത്തരത്തിലൊരു വിവാദമുണ്ടായതില്‍ ഖേദമുണ്ടെന്നും പ്രസാദ് ചാക്കോ പറഞ്ഞു.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications