കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉന്നത ജാതിയില്‍പ്പെട്ട സ്വീപ്പറെ ആവശ്യമുണ്ട്'; എന്‍ജിഒ പരസ്യം വിവാദത്തില്‍

  • By Anwar Sadath
Google Oneindia Malayalam News

അഹമ്മദാബാദ്: ഉന്നത ജാതിയില്‍പ്പെട്ടവരെ സ്വീപ്പര്‍ ജോലിക്ക് ആവശ്യമുണ്ടെന്നുകാട്ടി അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ പുറത്തിറക്കിയ പരസ്യം വിവാദത്തില്‍. Human Development and Research Centre (HDRC) ആണ് പരസ്യം പുറത്തിറക്കിയത്. പരസ്യം ഇന്റര്‍നെറ്റില്‍ വൈറലായതോടെ ജാതിവിവേചനം ആരോപിച്ച് കീഴ്ജാതിക്കാര്‍ രംഗത്തെത്തി.

HDRC ഡയറക്ടര്‍ പ്രസാദ് ചാക്കോയുടെ ഒപ്പോടുകൂടിയാണ് പരസ്യം പുറത്തിറങ്ങിയത്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പരിപാടിയുടെ ഭാഗമായാണ് ശുചീകരണ തൊഴിലാളികളെ ആവശ്യമുണ്ടെന്നുകാട്ടി പരസ്യം നല്‍കിയത്. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, പട്ടേല്‍, ജൈന മതക്കാര്‍, വാണിയാസ്, പാര്‍സി, സൈയാദ്, പത്താന്‍, സിറിയന്‍ കത്തോലിക് എന്നിവര്‍ക്ക് മുന്‍ഗണനയെന്ന് പരസ്യത്തില്‍ വ്യക്തമാക്കുന്നു.

ahmedabadmap

പരസ്യത്തിന്റെ കോപ്പി വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെയാണ് പ്രതിഷേധക്കാര്‍ രംഗത്തിറങ്ങിയത്. പരസ്യം ഉടന്‍ പിന്‍വലിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ജനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കാന്‍ ശ്രമിച്ചെന്നുകാട്ടി ഗുജറാത്ത് യൂണിവേഴ്‌സിറ്റി പോലീസ് സ്‌റ്റേഷനില്‍ പരാതിയില്‍ നല്‍കിയിട്ടുണ്ട്.

അതേസമയം, തങ്ങള്‍ ആരെയും ഭിന്നിപ്പിക്കാന്‍ ശ്രമിച്ചില്ലെന്ന് സംഘടന വ്യക്തമാക്കി. ഏതെങ്കിലും ജാതിക്കാര്‍ക്ക് പരസ്യവുമായി ബന്ധപ്പെട്ട് വിഷമമുണ്ടായെങ്കില്‍ ഖേദിക്കുന്നു. സംഭവത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടക്കുന്നുണ്ട്. പരസ്യത്തിന്റെ പേരില്‍ ഇത്തരത്തിലൊരു വിവാദമുണ്ടായതില്‍ ഖേദമുണ്ടെന്നും പ്രസാദ് ചാക്കോ പറഞ്ഞു.

English summary
Gujarat NGO ad seeks sweepers from ‘upper castes’, kicks up a storm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X