Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി

ഗാന്ധിനഗര്‍: ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തും വിവാദമായ ഏകസിവില്‍ കോഡ് ബില്ല് പാസാക്കി. ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിയമസഭ ബില്ല് പാസാക്കിയത്. എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കാന്‍ സഹായിക്കുന്നതാണ് ബില്ല് എന്ന് ബിജെപി പ്രതികരിച്ചു. മൗലിക അവകാശം ലംഘിക്കുന്നതും മുസ്ലിം വിരുദ്ധവുമാണ് ബില്ല് എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം

വിവാഹം, വിവാഹ മോചനം, അനന്തരവകാശം, ലിവിങ് ടുഗദര്‍ ബന്ധം എന്നിവയ്‌ക്കെല്ലാം ഇനി സംസ്ഥാനത്ത് ഒരു നിയമം ആയിരിക്കും. ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്. പ്രതിപക്ഷമായ കോണ്‍ഗ്രസും എഎപിയും ബില്ലിനെ എതിര്‍ത്തു. ബില്ലില്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത വ്യവസ്ഥകള്‍ ഉണ്ടെന്നും സബ്ജക്ട് കമ്മിറ്റിക്ക് വിടണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.

gujarat uniform civil code-

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ആണ് ബില്ല് നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. ഏകസിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയെ ഒരാഴ്ച മുമ്പ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. രാജ്യത്ത് ആദ്യമായി ഏകസിവില്‍കോഡ് നിയമം നടപ്പാക്കിയ സംസ്ഥാനം ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് ആണ്. 2024 ഫെബ്രുവരിയിലായിരുന്നു ഇത്. ഇപ്പോള്‍ ഗുജറാത്തും നടപ്പാക്കി.

ആര്‍ക്കാണ് പുതിയ നിയമം ബാധകമാകുക?

ഗുജറാത്ത് ഏകസിവില്‍കോഡ് 2026 എന്നാണ് ബില്ലിന്റെ പേര്. ഗുജറാത്തില്‍ താമസിക്കുന്നവര്‍ക്കും ഗുജറാത്തിന് പുറത്തുള്ള ഗുജറാത്തികള്‍ക്കാണ് നിയമം ബാധകമാകുക. അതേസമയം, പട്ടിക വര്‍ഗ വിഭാഗക്കാരെ ഏകസിവില്‍കോഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഭരണഘടന പ്രത്യേക പരിഗണന നല്‍കുന്ന ചില വിഭാഗങ്ങളെയും ഒഴിവാക്കി. എല്ലാവരെയും ഉള്‍പ്പെടുത്താതെ എങ്ങനെയാണ് ഏകസിവില്‍കോഡ് ആയി മാറുക എന്ന് പ്രതിപക്ഷം ചോദിക്കുന്നു.

സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച

ലിവിങ് ടുഗദര്‍ ആയി ജീവിക്കുന്നവര്‍ ഇനി രജിസ്റ്റര്‍ ചെയ്യണം എന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇവര്‍ ബന്ധം ഒഴിയുന്ന വേളയിലും ഔദ്യോഗികമായി പ്രഖ്യാപനം നടത്തണം. പങ്കാളി ജീവിച്ചിരിക്കുന്ന വേളയില്‍ മറ്റൊരു വിവാഹം കുറ്റകരമാകും. ഇരുവരുടെയും പങ്കാളിമാര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ മാത്രമാണ് പുതിയ വിവാഹം സാധ്യമാകുക. രാജ്യത്തിന്റെ ഐക്യം ഉറപ്പിക്കുന്നതാണ് പുതിയ ബില്ല് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുതിയ നീക്കം എന്ന് കോണ്‍ഗ്രസ് എംഎല്‍എ ശൈലേഷ് പാമര്‍ വിമര്‍ശിച്ചു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടേണ്ടിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന നല്‍കുന്ന ഉറപ്പുകള്‍ ലംഘിക്കുന്നതാണ് ബില്ല് എന്ന് മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ അമിത് ചവദ പറഞ്ഞു. മുസ്ലിം വിരുദ്ധമാണ് എന്ന് ഇംറാന്‍ ഖേദവാല എംഎല്‍എ വിമര്‍ശിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+