കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഹാര്‍ദിക് പട്ടേല്‍ രാജിവച്ചു, ഗ്രൂപ്പ് പോര് ശക്തം

Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്ത് കോണ്‍ഗ്രസിന് ഉണര്‍വേകുമെന്ന് പ്രതീക്ഷിച്ച പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ള യുവ നേതാവ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് രാജി. ഹാര്‍ദികും പാര്‍ട്ടി നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നത അടുത്തിടെ ശക്തമായിരുന്നു. ഇദ്ദേഹം ബിജെപി നേതൃത്വത്തെ അടുത്തിടെ പുകഴ്ത്തി സംസാരിച്ചതും ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ ഹാര്‍ദികുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നു എങ്കിലും ഫലം കണ്ടില്ല.

h

കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നു. തന്റെ തീരുമാനം സഹപ്രവര്‍ത്തകരും ജനങ്ങളും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഗുജറാത്തിന്റെ ഭാവിക്ക് വേണ്ടി ഇനി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഹാര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷം മാത്രമാണ് കോണ്‍ഗ്രസില്‍ ഹാര്‍ദിക് പട്ടേല്‍ പ്രവര്‍ത്തിച്ചത്. എങ്കിലും സുപ്രധാന പദവികളിലെത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന് ശേഷം തിളങ്ങി നിന്ന വേളയിലാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇത് പാര്‍ട്ടിക്ക് വലിയ നേട്ടമാകുമെന്ന് വിലയിരുത്തിയിരുന്നു.

ദിലീപ് കേസില്‍ സംശയം പ്രകടിപ്പിച്ച് രാജസേനന്‍; ഒരു സാമ്രാജ്യം പണിത വ്യക്തിയാണത്...ദിലീപ് കേസില്‍ സംശയം പ്രകടിപ്പിച്ച് രാജസേനന്‍; ഒരു സാമ്രാജ്യം പണിത വ്യക്തിയാണത്...

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് സംബന്ധിച്ച് ഹാര്‍ദിക് പട്ടേല്‍ അടുത്തിടെ പലതവണ പരാതി പറഞ്ഞിരുന്നു. വന്ധ്യകരണ ശസ്ത്രക്രിയക്ക് വിധേയനായ മണവാളന്റെ അവസ്ഥയാണ് തനിക്കെന്നും അദ്ദേഹം പരിതപിച്ചു. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചും ഹാര്‍ദിക് രംഗത്തുവന്നിട്ടുണ്ട്. രാജ്യം ആവശ്യപ്പെടുന്ന വേളിയല്‍ നമ്മുടെ നേതാവ് വിദേശത്തായിരിക്കുമെന്ന് രാഹുല്‍ ഗാന്ധിയെ പേരെടുത്ത് പറയാതെ ഹാര്‍ദിക് വിമര്‍ശിക്കുന്നു.

അടുത്തിടെ രാഹുല്‍ ഗാന്ധി ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ഈ വേളയില്‍ ഗുജറാത്ത് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഹാര്‍ദിക് പട്ടേല്‍ ഉന്നയിച്ചിരുന്നു എങ്കിലും രാഹുല്‍ ഗാന്ധിയുമായുള്ള സൗഹൃദ കൂടിക്കാഴ്ച നടന്നില്ല. തന്റെ വാക്കുകള്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് പിന്നീട് ഹാര്‍ദിക് പ്രതികരിച്ചത്. ഗുജറാത്തിന്റെ കാര്യങ്ങള്‍ നോക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പ്പര്യമില്ല. ജനങ്ങള്‍ക്ക് മുമ്പില്‍ പ്രത്യേക പദ്ധതി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിനില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടി എല്ലാ സംസ്ഥാനത്തും അകറ്റി നിര്‍ത്തപ്പെടുകയാണെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി അദ്ദേഹത്തെ ഹൈക്കമാന്റ് നിയമിച്ചിരുന്നു. വളരെ കുറച്ച് വര്‍ഷങ്ങള്‍ മാത്രം പ്രവര്‍ത്തന പരിചയമുള്ള ഹാര്‍ദികിനെ ഉയര്‍ന്ന പദവിയില്‍ നിയമിച്ചത് മറ്റു നേതാക്കളുടെ അതൃപ്തിക്ക് കാരണമായിരുന്നു. രാഹുല്‍ ഗാന്ധി മുന്‍കൈയ്യെടുത്താണ് ഹാര്‍ദികിനെ കോണ്‍ഗ്രസിലെത്തിച്ചത്. വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചതും രാഹുലിന്റെ താല്‍പ്പര്യപ്രകാരമായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും അകന്നുവെന്നാണ് വാര്‍ത്തകള്‍. സര്‍ക്കാര്‍ ചെയ്യുന്നതിനെ എതിര്‍ക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയമെന്ന് ഹാര്‍ദിക് രാജിക്കത്തില്‍ ആരോപിക്കുന്നു.

English summary
Gujarat Patel Youth Leader Hardik Patel quits Congress Months Before Assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X