ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ 'ശിക്ഷ'; നഗ്നയാക്കി റോഡിലൂടെ നടത്തി... ഭര്‍ത്താവിനെ തോളിലെടുപ്പിച്ചു...
ഗാന്ധിനഗര്‍: ഭാര്യയെ പൊതുജനമധ്യത്തില്‍ അപമാനിച്ച് ഭര്‍ത്താവ്. ആളുകള്‍ക്കിടയിലൂടെ നഗ്നയാക്കി നടത്തിച്ചു. മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ചാണ് ഈ ശിക്ഷ. സംഭവം വിവാദമായതോടെ ഭര്‍ത്താവിനെ പോലീസ് പൊക്കി. ഇയാളെ സഹായിച്ച 18 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് സംഭവം.

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ
ആദിവാസി മേഖലയായ ധന്‍പൂരിലാണ് വിചിത്രമായ ശിക്ഷ നടപ്പാക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുക്കുകയായിരുന്നു. ഗ്രാമത്തിലെ മിക്കവരും ബന്ധുക്കളാണ്. ഇവരാണ് യുവതിയെ വസ്ത്രമഴിച്ച് നടത്തിച്ചത്. യുവതിയെ വലിച്ചിഴച്ച് കൊണ്ടുവന്ന് വസ്ത്രം അഴിക്കുകയും നിര്‍ബന്ധിച്ച് നടത്തിക്കുകയും ചെയ്തു. ഭര്‍ത്താവിനെ തോളിലെടുത്ത് നടക്കാനും യുവതിയെ നിര്‍ബന്ധിച്ചുവെന്ന് പോലീസ് പറഞ്ഞു.
Recommended Video
അടുത്തിടെ യുവതി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇവരെ പിന്തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും പിടികൂടി ഗ്രാമത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീടാണ് പൊജുതന മധ്യത്തില്‍ ശിക്ഷ നടപ്പാക്കിയത്. വീഡിയയില്‍ കണ്ട എല്ലാവരെയും അറസ്റ്റ് ചെയ്തുവെന്ന് പോലീസ് പറഞ്ഞു. കലാപമുണ്ടാക്കല്‍, അക്രമം, സ്ത്രീയെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വീഡിയോ പ്രചപിപ്പിച്ചതിന് ഐടി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications