ഗുജറാത്തില്‍ ഡ്യൂട്ടിയ്ക്കിടെ ബാര്‍ നര്‍ത്തകിയ്ക്കൊപ്പം പൊലീസുകാരന്റെ ഡാന്‍സ്
സൂറത്ത്: ഡ്യൂട്ടിയ്ക്കിടെ ബാര്‍ നര്‍ത്തകിയ്ക്കൊപ്പം നൃത്തം ചെയ്ത സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയ്ക്ക് സാധ്യത. ഗുജറാത്ത് സൂറത്തിലെ ഒരു പൊലീസുകാരനാണ് നൃത്തം ചെയ്തതിന്റെ പേരില്‍ നടപടി നേരിടേണ്ടി വരുന്നത്. ബാര്‍ ഡാന്സര്ക്കൊപ്പമുള്ള പൊലീസുകാരന്റെ നൃത്തം ഒരാഴ്ചയായി വാട്ട്സ് ആപ്പിലൂടെ പ്രചരിയ്ക്കുകയാണ്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവമെങ്കിലും വീഡിയോ പുറത്ത് വന്നതിന് ശേഷമാണ് നടപടിയ്ക്കുള്ള കളമൊരുങ്ങുന്നത് .
മുന്‍പ് ഡ്യൂട്ടിയ്ക്കിടെ ഉത്തര്‍ പ്രദേശില്‍ പൊലീസുകാരന് നര്‍ത്തകിയെ തോക്ക് ചൂണ്ടി ഡാന്‍സ് ചെയ്യിപ്പിച്ചത് വാര്‍ത്തയായിരുന്നു. സെപ്റ്റംബറിലാണ് സൂറത്തിലെ എസ്ഐ ആയ ഡിസി സോലാന്കി ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ബാര്‍ ഡാന്‍സര്‍ക്കൊപ്പം സ്വയം മറന്ന് നൃത്തം ചെയ്തത്.

വിശ്വകര്‍മ പൂജ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചതായിരുന്നു സോലാന്കിയെ. എന്നാല്‍ ഡ്യൂട്ടിയ്ക്കിടെ, നൃത്തം ചെയ്യുകയായിരുന്ന ബാര്‍ ഡാന്‍സര്‍ക്ക് നേരെ എസ്ഐ നോട്ടുകെട്ടുകള്‍ വാരി എറിഞ്ഞു. പണം വാരി വിതറിയതിന് തൊട്ടുപിന്നാലെ തന്നെ ഡാന്‍സര്‍ക്കൊപ്പം ചുവട് വയ്ക്കാനും തുടങ്ങി. എന്തായാലും എസ്ഐയുടെ നൃത്തം വാട്ട്സ് ആപ്പിലൂടെ പ്രചരിച്ചു. ദൃശ്യങ്ങള്‍ ഒരാഴ്ച മുമ്പാണ് പ്രചരിയ്ക്കാന്‍ തുടങ്ങിയത്. സംഭവത്തില്‍ പൊലീസുകാരനെതിരായ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതായി ജെ എം ബലോച് എന്ന പൊലീസുകാരന് പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications