കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ വിശ്വസ്തൻ ബിജെപിയിൽ, മോദിയുടെ വിശ്വസ്തൻ കോൺഗ്രസിൽ, അണിയറയിൽ കളികൾ ഇങ്ങനെ...

ഗുജറാത്ത് പിടിക്കാനുള്ള ലക്ഷ്യം കോൺഗ്രസിന്റെ അണിയറയിൽ നടന്നു കൊണ്ടിരിക്കെയാണ് മോദിയുടെ വിശ്വസ്തൻ കോൺഗ്രസിലേയ്ക്ക് ചേക്കേറുന്നത്.

  • By Ankitha
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിൽ നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി കോൺഗ്രസ് നേതൃത്വം. ഗുജറാത്ത് പിടിക്കാനുള്ള ലക്ഷ്യം കോൺഗ്രസിന്റെ അണിയറയിൽ നടന്നു കൊണ്ടിരിക്കെയാണ് മോദിയുടെ വിശ്വസ്തൻ കോൺഗ്രസിലേയ്ക്ക് ചേക്കേറുന്നത്.

election

മെർസൽ‌ തമിഴ് സംസ്‌കാരത്തിന്റെ ഭാഷയുടെയും ആവിഷ്‌കാരം, ഡീമോണറ്റൈസ്' ചെയ്യരുത്, പിന്തുണയുമായി രാഹുല്‍മെർസൽ‌ തമിഴ് സംസ്‌കാരത്തിന്റെ ഭാഷയുടെയും ആവിഷ്‌കാരം, ഡീമോണറ്റൈസ്' ചെയ്യരുത്, പിന്തുണയുമായി രാഹുല്‍

ഒബിസി നേതാവ് അൽപേഷ് താക്കൂറാണ് കോൺഗ്രസിലേയ്ക്ക് പോകുന്നത്. പാർട്ടിയിലേക്കുള്ള അൽപേഷിന്റെ വരവ് ബുധനാഴ്ച നടക്കുന്ന ജനദേശ് സമ്മേളനത്തിൽ ഔദ്യോഗികായി പ്രഖ്യാപിക്കും. സമ്മേളനത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കും.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളില്‍ വില്ലനും... എത്രാം സ്ഥാനത്തെന്നോ?

 ശുഭസൂചന

ശുഭസൂചന

കോൺഗ്രസിൽ നിന്നുള്ള നേതാക്കൾ ബിജെപിയ്ക്ക് ചേക്കേറുന്നത് ആവർത്തിക്കുമ്പോൾ അതിന് വിപരീതമായി ബിജെപി നേതാവ് അൽപേഷ് താക്കൂർ കോൺഗ്രസിലേക്കുള്ള പ്രവേശനം. ഗുജറാത്തിലെ ഒബിസി,എസ്സിഎസ്ടി ഏക മഞ്ചിന്റെ കൺവീനറാണ് താക്കൂർ. താക്കൂറിന്റെ രംഗപ്രവേശനം ഒരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നു കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

 ഗുജറാത്തിൽ മാറ്റം

ഗുജറാത്തിൽ മാറ്റം

ഗുജറാത്തിൽ ജനസംഖ്യയിൽ 54 ശതമാനം ഒബിസിക്കാരുള്ള ഗുജറാത്തിൽ അൽപേഷിന്റെ പാർട്ടിയിലേക്കുള്ള കടന്നു വരവ് ഒരു ശുഭ സൂചകമാണ്. സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള ഹാർദിക് പട്ടേൽ, ദജിഗ്നേഷ് മേവാനി, ജനതാതൾ യുണെററഡ് വിമത നേതാവ് ഛോട്ടു വാസവ തുടങ്ങിയ നേതാക്കളുമായി കോൺഗ്രസ് ചർച്ച നടത്തിയിരുന്നു.

 മത്സരത്തിനില്ലെന്ന് ഹർദ്ദിക് പട്ടേൽ

മത്സരത്തിനില്ലെന്ന് ഹർദ്ദിക് പട്ടേൽ

ജനങ്ങളുടെ ഇടയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് ഹാർദ്ദിക് പട്ടേൽ. പട്ടേലിന് തിരഞ്ഞെടുപ്പ് സീറ്റ് വാഗ്ദാനം ചെയ്താണ് കോൺഗ്രസ് വിശാല സഖ്യത്തിനുള്ള ചർച്ച ആരംഭിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിന് താൻ ഇല്ലെന്നു ഹാർദ്ദിക് പട്ടേൽ വ്യക്തമാക്കിയിരുന്നു.

ഗുണം കോൺഗ്രസിന്

ഗുണം കോൺഗ്രസിന്

ബിജെപിയോടുള്ള ഹാർദ്ദിക് പട്ടേലിന്റെ വിരോധം കോൺഗ്രസിനാകും ഏറ്റവും കൂടുതൽ ഗുണം ചെയ്യുക. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നുമുണ്ട്.

ജെഡിയു വിമത നേതാവുമായി ചർച്ച

ജെഡിയു വിമത നേതാവുമായി ചർച്ച

ജെഡിയു വിമത നേതാവും എംഎൽഎയുമായി ഛോട്ടു വസവയുമായി കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ചർച്ച ചെയ്തിരുന്നു.സംസ്ഥാനത്ത് അഞ്ച് തവണ എംഎൽഎയായ ഗേത്ര നേതാവാണ് ഇദ്ദേഹം. വാസവയുമായി സംഖ്യമുണ്ടാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ്.

 അഭിമാനപ്രശ്നം

അഭിമാനപ്രശ്നം

ഡിസംബറിൽ നടക്കാൻ പോകുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ശക്തമായി മത്സര രംഗത്തുണ്ട്. ബിജെപിയ്ക്ക് അഭിമാന സംസ്ഥാനമായ ഗുജറാത്ത് പിടിച്ചെടുക്കാനുളള തീവ്ര ശ്രമത്തിലാണ് കോൺഗ്രസ്. അതെസമയം ഗുജറാത്ത് തിരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസിന്റേയും മോദിയുടേയും അഭിമാന പ്രശ്നമാണ്.

 ജനങ്ങൾക്കു വിയോജിപ്പ്

ജനങ്ങൾക്കു വിയോജിപ്പ്

കഴിഞ്ഞ ദിവസം ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബിജെപിയുടെ മെഗാ റാലിയിൽ പ്രതീക്ഷിച്ച ജനങ്ങൾ പങ്കെടുത്തിരുന്നില്ല. ജനങ്ങളെ തൃപ്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടേൽ സമുദായത്തിൽപ്പെട്ട 250 ഓളം പേരുടെ കേസുകൾ ബിജെപി സർക്കാർ എഴുതി തള്ളിയിരുന്നു.

 കൂറുമാറി രാഹുലിന്റെ വിശ്വസ്തൻ

കൂറുമാറി രാഹുലിന്റെ വിശ്വസ്തൻ

കഴിഞ്ഞ മാസമാണ് രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും കോൺഗ്രസ് നേതാവുമായ ആശിഷ് കുൽക്കർണി ബിജെപി പാളയത്തിലേയ്ക്ക് മാറിയത്. കോൺഗ്രസിലെ കുടുംബാധിപത്യത്തെ ചോദ്യം ചെയ്തായിരുന്ന കുൽക്കർണിയുടെ കൂട്മാറ്റം

English summary
The Congress reached out to opposition parties in Gujarat on Saturday with an eye on an anti-BJP front and received a shot in the arm as other backward class (OBC) leader Alpesh Thakor said he will join the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X