കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിലെ മുസ്ലീംങ്ങൾക്ക് വോട്ടിംഗ് മെഷീനുകളെ ഭയം! അവ ചെകുത്താന് തുല്യം, വിശ്വാസമില്ല...

പതിവിന് വിപരീതമായി ഇവിഎം മെഷീനുകളായിരുന്നു ഇത്തവണ ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം.

  • By Desk
Google Oneindia Malayalam News

ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്ക സംസ്ഥാനത്തെ മുസ്ലീം വോട്ടർമാർ ആശങ്കയിൽ. ബിജെപി, ആർഎസ്എസ് എന്നിവയ്ക്ക് പുറമേ വോട്ടിങ് മെഷീനുകളെ(ഇവിഎം) കുറിച്ചുള്ള വാർത്തകളാണ് മുസ്ലീം വോട്ടർമാരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

ഗോവയിൽ കാണാത്ത പലതും കൊച്ചിയിൽ! പുതുവത്സര രാവിൽ വമ്പൻ പാർട്ടികൾ, ലഹരി ഒഴുകും... ഒൻപത് കേന്ദ്രങ്ങൾ..ഗോവയിൽ കാണാത്ത പലതും കൊച്ചിയിൽ! പുതുവത്സര രാവിൽ വമ്പൻ പാർട്ടികൾ, ലഹരി ഒഴുകും... ഒൻപത് കേന്ദ്രങ്ങൾ..

'എന്റെ പൊന്നുമോളെ അതിനപ്പുറം പറയരുത്, നിന്റെ പോസൊക്കെ കണ്ടാൽ കയ്യെടുക്കില്ല', യുവാവിന്റെ ഭീഷണി... 'എന്റെ പൊന്നുമോളെ അതിനപ്പുറം പറയരുത്, നിന്റെ പോസൊക്കെ കണ്ടാൽ കയ്യെടുക്കില്ല', യുവാവിന്റെ ഭീഷണി...

പതിവിന് വിപരീതമായി ഇവിഎം മെഷീനുകളായിരുന്നു ഇത്തവണ ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയം. ഭരണസ്വാധീനം ഉപയോഗിച്ച് വോട്ടിംഗ് മെഷീനുകളിൽ ബിജെപി കൃത്രിമം കാണിക്കുന്നുവെന്നാണ് പ്രചരണമുണ്ടായിരുന്നത്. ഇതുതന്നെയാണ് സംസ്ഥാനത്തെ മുസ്ലീം വോട്ടർമാരെയും ആശങ്കപ്പെടുത്തുന്നത്. തങ്ങളുടെ വോട്ടുകളെല്ലാം ബിജെപി പോകുമോ എന്നതാണ് മുസ്ലീം വിഭാഗത്തിലെ ഭൂരിപക്ഷവും ഭയക്കുന്നത്.

വിശ്വാസമില്ല..

വിശ്വാസമില്ല..

ഗുജറാത്തിലെ അതിർത്തി പ്രദേശങ്ങളിലാണ് വോട്ടിംഗ് മെഷീൻ സംബന്ധിച്ച് വ്യാപകമായ ആശങ്കയുള്ളത്. ആർക്ക് ചെയ്താലും തങ്ങളുടെ വോട്ടുകളെല്ലാം ബിജെപിക്ക് പോകുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം. മുസ്ലീം ജനവിഭാഗങ്ങൾക്കാണ് ഇതുസംബന്ധിച്ച് കൂടുതൽ ആശങ്ക. 'ജനങ്ങളുടെ വികാരവും ശക്തിയും അളക്കുന്നതാണ് ഓരോ വോട്ടും, എന്നാൽ ഇത്തരത്തിലാണ് കാര്യങ്ങളെങ്കിൽ ജനാധിപത്യത്തിൽ ഇനി ഞങ്ങൾക്കെന്താണ് ബാക്കിയുള്ളത്', ഛോട്ടാ ഉദയ്പൂരിലെ സയ്യീദ് മാല ചോദിക്കുന്നു.

മെഷീൻ വേണ്ട...

മെഷീൻ വേണ്ട...

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കരുതെന്നാണ് സയ്യീദ് മാലയടക്കമുള്ളവരുടെ അഭിപ്രായം. പഴയ ബാലറ്റ് പേപ്പറുകളാണ് നല്ലതെന്നും ഇവർ പറയുന്നു. ഇവിഎം മെഷീനുകളിൽ കൃത്രിമം നടക്കുന്നുവെന്ന പ്രചരണമാണ് ഇവരെയെല്ലാം ആശങ്കപ്പെടുത്തിയിരിക്കുന്നത്.

വ്യാപകമായി...

വ്യാപകമായി...

ഇവിഎം മെഷീനുകളിൽ ആർക്കു വോട്ട് ചെയ്താലും ബിജെപിക്ക് പോകുമെന്ന് സോഷ്യൽ മീഡിയയിലും പ്രചരണം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള വാർത്തകളും വാട്സാപ്പ് സന്ദേശങ്ങളായി പരക്കുകയാണ്. അഭ്യസ്ഥവിദ്യരായ മുസ്ലീം ചെറുപ്പക്കാർ പോലും ഇവിഎം സംവിധാനത്തെ അവിശ്വസിക്കുന്നുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

ചെകുത്താന് തുല്യം...

ചെകുത്താന് തുല്യം...

ഫാറൂഖ് സയ്യീദ് എന്നയാൾ വോട്ടിംഗ് മെഷീനുകൾ ചെകുത്താന് തുല്യമാണെന്നാണ് പറഞ്ഞത്. വോട്ടിൽ കൃത്രിമം നടത്തുന്ന ഒരുപാട് വീഡിയോകൾ താൻ കണ്ടതായും അതെല്ലാം ശരിയാണെന്നും ഫാറൂഖ് പറയുന്നു. അതേസമയം, ഈ മേഖലകളിലെ ഹിന്ദുക്കൾക്കിടയിൽ ഇതുസംബന്ധിച്ച് ആശങ്കയൊന്നുമില്ല. മെഷീനുകളെ നമ്മൾ വിശ്വസിക്കണമെന്നാണ് മൊബൈൽ ഷോപ്പുടമയായ നരേന്ദ്രസിങ് ബാരി പ്രതികരിച്ചത്.

രണ്ടാംഘട്ടം...

രണ്ടാംഘട്ടം...

ആവേശംഭരിതമായ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കൊടുവിലാണ് ഗുജറാത്തിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 14 വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. നരേന്ദ്രമോദിയുടെ സീപ്ലെയൻ യാത്രയും, രാഹുൽ ഗാന്ധിയുടെ തീപ്പൊരി പ്രസംഗവും പ്രചരണത്തിന്റെ അവസാനഘട്ടങ്ങളിൽ ആവേശമുണർത്തി.

English summary
Gujarat polls: For many Muslims, EVM the real enemy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X