കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത്: സമ്പത്തില്‍ മുമ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍, ക്രിമിനല്‍ കേസില്‍ ബിജെപി!!

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം നടക്കാനിരിക്കെ കോണ്‍ഗ്രസിലെ സമ്പന്ന സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ പുറത്ത്. 231 കോടിയുടെ സ്വത്തുക്കളുമായാണ് കോണ്‍ഗ്രസ് നേതാവ് പട്ടേല്‍ പങ്കജ്ഭായ് ചിമന്‍ ഭായ് ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥിയെന്ന ബഹുമതി സ്വന്തമാക്കുന്നത്.

<strong>രാശിയറിഞ്ഞാല്‍ ലൈംഗിക ജീവിതത്തെക്കുറിച്ചറിയാം: ഈ രാശിക്കാര്‍ അമിത വികാരം പ്രകടിപ്പിക്കുന്നവര്‍, നിങ്ങളറിയേണ്ട 12 കാര്യങ്ങള്‍</strong>രാശിയറിഞ്ഞാല്‍ ലൈംഗിക ജീവിതത്തെക്കുറിച്ചറിയാം: ഈ രാശിക്കാര്‍ അമിത വികാരം പ്രകടിപ്പിക്കുന്നവര്‍, നിങ്ങളറിയേണ്ട 12 കാര്യങ്ങള്‍

<strong>‌ജന്മ രാശിയറിഞ്ഞാല്‍ വരാനിരിക്കുന്ന രോഗമറിയാം! ജ്യോതിഷത്തെ ചിരിച്ചു തള്ളണ്ട, ഇക്കാര്യങ്ങള്‍ നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ</strong>‌ജന്മ രാശിയറിഞ്ഞാല്‍ വരാനിരിക്കുന്ന രോഗമറിയാം! ജ്യോതിഷത്തെ ചിരിച്ചു തള്ളണ്ട, ഇക്കാര്യങ്ങള്‍ നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദാസ്ക്രോയ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന പട്ടേലിന് 5,73,09,877 രൂപയുടെ ജംഗമവസ്തുക്കളും 2,26,19,96,416 രൂപയുടെ സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടെ 2,31,93,06,293 രൂപയുടെ സ്വത്തുക്കളാണ് സ്വന്തമായിട്ടുള്ളത്.

ഡിസംബര്‍ ഒമ്പതിന് ആദ്യ ഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ അവശേഷിക്കുന്ന മണ്ഡലങ്ങളില്‍ ഈ മാസം 14നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനിടെയാണ് സ്ഥാനാര്‍ത്ഥികളുടെ സ്വത്തുക്കള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവരുന്നത്.

 സമ്പത്തില്‍ മുമ്പില്‍ തന്നെ

സമ്പത്തില്‍ മുമ്പില്‍ തന്നെ

സമ്പത്തിന്‍റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് കോണ്‍ഗ്രസ് നേതാവ് രാജ്ഗുരു ഇന്ദ്രാനിഭായി സഞ്ജയ് ഭായിയാണ്. 141 കോടിയുടെ സ്വത്തുക്കളാണ് ഇദ്ദേഹത്തിന് സ്വന്തമായിട്ടുള്ളത്. രാജ്കോട്ട് വെസ്റ്റില്‍ നിന്ന് മത്സരിക്കുന്ന ഇദ്ദേഹത്തിന് 20,06,15,197 രുപയുടെ ജംഗമവസ്തുക്കളും 1,21,16,68,578 സ്ഥാവര സ്വത്തുക്കളുമാണുള്ളത്. ബിജെപിയുടെ സൗരഭ് യശ്വന്ത് ഭായി ദലാല്‍ പട്ടേലാണ് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പിന്നിലായുള്ളത്. 123 കോടിയുടെ സ്വത്തുക്കളാണ് ഈ ബിജെപി നേതാവിന്‍റെ പേരിലുള്ളത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബോട്ടണ്ട് സീറ്റില്‍ നിന്നാണ് ബിജെപി നേതാവ് ജനവിധി തേടുന്നത്.

 സ്ഥാനാര്‍ത്ഥികളാരും പിന്നിലല്ല

സ്ഥാനാര്‍ത്ഥികളാരും പിന്നിലല്ല



ഗുജറാത്ത് നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 1815 സ്ഥാനാര്‍ത്ഥികളില്‍ 418 പേരും കോടിപതികളാണ്. 2012ലെ തിരഞ്ഞെടുപ്പില്‍ 1283 സ്ഥാനാര്‍ത്ഥികളില്‍ 285 പേരും കോടിപതികളായിരുന്നു. ബിജെപിയുടെ 181 സ്ഥാനാര്‍ത്ഥികളില്‍ 147 പേരും 176 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ 129 പേരും കോടിപതികളുടെ പട്ടികയില്‍ വരുന്നവരാണ്. ആപ്പിന്‍റെ 28 സ്ഥാനാര്‍ത്ഥികളില്‍ 18 പേരും കോടിപതികളാണ്. എന്‍സിപിയ്ക്ക് വേണ്ടി മത്സരിക്കുന്ന 60 സ്ഥാനാര്‍ത്ഥികളില്‍ 57 സ്ഥാനാര്‍ത്ഥികളും സമ്പന്നരുടെ പട്ടികയിലാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളില്‍ 791 പേരും ഒരു കോടിയിലധികം സ്വത്തുക്കളുള്ളവരാണ്.

 ക്രിമിനല്‍ കേസുകള്‍

ക്രിമിനല്‍ കേസുകള്‍

ക്രിമിനല്‍ കേസുകളുടെ കാര്യത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ്ഭായി ഛോട്ടുഭായി വാസവയാണ് ഒന്നാം സ്ഥാനത്തുള്ളത്. ദെട്ടിപാ‍ഡ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഇയാള്‍ ജനവിധി തേടുന്നത്. കോടതി പരിഗണിക്കാനിരിക്കുന്ന നിരവധി ക്രിമിനല്‍ കേസുകളാണ് ഇയാളുടെ പേരിലുള്ളത്. ഇതില്‍ രണ്ടെണ്ണം കൊലപാതക കേസുകളാണ്. ബിജെപിയുടെ ഭുരിയ മഹേഷ്ഭായി സോംജിഭായിയാണ് രണ്ടാം സ്ഥാനത്ത്. ഇയാള്‍ക്കെതിരെയുള്ള ഒരു കൊലപാതകക്കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ്. ഝലോധ് മണ്ഡലത്തില്‍ നിന്നാണ് ഇയാള്‍ ജനവിധി തേടുന്നത്. കത്ര ഭവേഷ്ഭായി ബൗഭായിയാണ് ക്രിമിനല്‍ കേസുകളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. മറ്റ് മൂന്ന് സ്ഥാനാര്‍ത്ഥികളും തങ്ങള്‍ക്കെതിരെ കൊലപാതക കേസുകള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 17 സ്ഥാനാര്‍ത്ഥികള്‍ക്ക് കൊലപാതക ശ്രമത്തിലും പങ്കുണ്ട്.

 ആദ്യഘട്ടം പൂര്‍ത്തിയായി, വോട്ടെണ്ണല്‍ 18ന്

ആദ്യഘട്ടം പൂര്‍ത്തിയായി, വോട്ടെണ്ണല്‍ 18ന്

ഡിസംബര്‍ ഒമ്പതിന് ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച്, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളിലായി നടന്ന ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഡിസംബര്‍ 14നും വോട്ടെണ്ണല്‍ ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനൊപ്പം ഡിസംബര്‍ 18നുമാണ് നടക്കുക. കോണ്‍ഗ്രസിന്‍റേയും ബിജെപിയുടേയും ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പാണ് ഗുജറാത്തിലേത്.

English summary
Patel Pankajbhai Chimanbhai of the Congress is the richest candidate who is contesting the Gujarat assembly elections. His assets are at Rs 231 crore making him the richest candidate in the fray.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X