കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് കമാന്‍ഡോകള്‍ ഇന്ത്യയിലെത്തിയെന്ന് സൂചന: ഗുജറാത്ത് തീരത്ത് ജാഗ്രതാനിര്‍ദേശം,കച്ച് വഴിയെന്ന്!

Google Oneindia Malayalam News

ദില്ലി: ഗുജറാത്തിലെ എല്ലാ തുറമുഖങ്ങളിലും ജാഗ്രതാ നിര്‍ദേശം. പാക് കമാന്‍ഡോകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണിത്. ഗുജറാത്തിലെ കച്ച് വഴി കമാന്‍ഡോകള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കടല്‍മാര്‍ഗ്ഗം ഗുജറാത്തിലെത്തുന്ന കമാന്‍ഡോകള്‍ ഭീകരാക്രമണത്തിനോ സാമുദായിക കലാപങ്ങള്‍ക്കോ ശ്രമിച്ചേക്കുമെന്നാണ് ഇന്ത്യന്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ ബിഎസ്എഫിനും തീരദേശ സംരക്ഷണ സേനക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; പേഴ്‌സണല്‍ ലോണ്‍ തിരിച്ചടവ് ബാധ്യതയാകുമോയെന്ന് ആശങ്കഇന്ത്യന്‍ തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; പേഴ്‌സണല്‍ ലോണ്‍ തിരിച്ചടവ് ബാധ്യതയാകുമോയെന്ന് ആശങ്ക

ഗുജറാത്തില്‍ ഏതെങ്കിലും തരത്തിലുള്ള അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മറൈന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെ വിവരമറിയിക്കാനാണ് നിര്‍ദേശം. പാക് നാവിക സേനയില്‍ നിന്ന് പ്രകോപനമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈനിക മേധാവിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

terrorattack-1

പാക് പരിശീലനം നേടിയ കമാന്‍ഡോകള്‍ ഹറാമി നല ക്രീക്ക് വഴി ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ചിലേക്ക് കടക്കുമെന്നാണ് അദാനി പോര്‍ട്ട്സിന് തീരദേശ സേന കൈമാറിയ വിവരം. ബോട്ടില്‍ എത്തിയേക്കാവുന്ന സഘം പാക് നാവികസേയില്‍ നിന്ന് ആഴക്കടല്‍ ആക്രമണത്തിന് പരിശീലനം ലഭിച്ചിട്ടുള്ളവരാണെന്നും കരുതപ്പെടുന്നുണ്ട്. ഇതോടെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണ സാധ്യതയുള്ള പ്രദേശങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കും. സംശയാസ്പദ സാഹചര്യങ്ങളില്‍ കാണുന്ന വ്യക്തികള്‍, ബോട്ടുകള്‍, എല്ലാത്തരത്തിലുമുള്ള വാഹനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

English summary
Gujarat Ports On Alert: after intelligence report on Pak commandos may enter Indian waters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X