കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ നാടീകയത; അയോഗ്യനും പകരക്കാരനും ബിജെപിക്ക് വോട്ട് ചെയ്തു, കമ്മീഷനെ സമീപിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: 10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ ഫലം പുറത്ത് വന്ന് തുടങ്ങിയപ്പോള്‍ അപ്രതീക്ഷിതമായതൊന്നും എവിടേയും സംഭവിച്ചില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏറെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ രാജസ്ഥാനിലെ മൂന്ന് രാജ്യഭാ സീറ്റുകളില്‍ രണ്ടെണ്ണത്തിലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. കോണ്‍ഗ്രസിന്റെ കെസി വേണുഗോപാല്‍, നീരജ് ഡാംഗി എന്നിവരാണ് വിജയിച്ചത്. ബിജെപി രണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കിലും രാജേന്ദ്ര ഗെഹ്‌ലോത്ത് മാത്രമാണ് വിജയിച്ചത്.

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

മധ്യപ്രദേശിലെ ആകെയുള്ള 3 സീറ്റില്‍ രണ്ട് സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, സൂമീര്‍ സിങ് സോളങ്കി എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങ് വിജയിച്ചു.

മണിപ്പൂരില്‍ ബിജെപി

മണിപ്പൂരില്‍ ബിജെപി

ജാര്‍ഖണ്ഡിലെ ഒഴിവുവന്ന രണ്ട് സീറ്റുകളില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെ.എം.എം.)യും ബിജെപിയും ഓരോ സീറ്റുകള്‍ വീതം നേടി മണിപ്പൂരിലെ ഏക സീറ്റില്‍ ബിജെപിയും മിസോറാമില്‍ മീസോ നാഷണല്‍ ഫ്രണ്ട് സ്ഥാനാര്‍ഥിയും വിജയിച്ചു. ആന്ധ്രയിലെ നാല് സീറ്റുകളിലും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.

ഗുജറാത്തില്‍ വൈകുന്നു

ഗുജറാത്തില്‍ വൈകുന്നു

അതേസമയം, ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം ഇതുവരേയും പുറത്ത് വന്നിട്ടില്ല. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത രണ്ട് ബിജെപി എംഎല്‍എമാരുടെ വോട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

പരാതിയുമായി കോണ്‍ഗ്രസ്

പരാതിയുമായി കോണ്‍ഗ്രസ്

ഇക്കാര്യത്തില്‍ തര്‍ക്കം തുടര്‍ന്നതോടെ ഗുജറാത്തിലെ വോട്ടെല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബിജെപി എംഎല്‍എമാരായ കേസരി സിങിനും ഭുപേന്ദ്ര സിങ് ചുദാസമയ്ക്കും എതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വോട്ട് ചെയ്യാന്‍ സാധിക്കില്ല

വോട്ട് ചെയ്യാന്‍ സാധിക്കില്ല

ഭുപേന്ദ്ര സിങിന്റെ നിയമസഭയിലേക്കുള്ള വിജയം ഹൈക്കോടതി നേരത്തെ തന്നെറദ്ദാക്കിയിട്ടുള്ളതാണെന്നും അതിനാല്‍ ഇദ്ദേഹത്തിന് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. പകരക്കാരനെ വെച്ചാണ് കേസരി സിങ് വോട്ട് ചെയ്തതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.

വലിയ പ്രധാന്യം

വലിയ പ്രധാന്യം

അതേസമയം ഏറെ നിര്‍ണ്ണായകമായ ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ഭാരതീയ ട്രൈബല്‍ പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ട് അംഗങ്ങളാണ് ഇവര്‍ക്ക് നിയമസഭയില്‍ ഉള്ളത്. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും സംബന്ധിച്ചിടത്തോളം ഇവരുടെ വോട്ടുകള്‍ക്ക് വലിയ പ്രധാന്യാമാണ് ഉള്ളത്.

സ്ഥാനാര്‍ത്ഥികള്‍

സ്ഥാനാര്‍ത്ഥികള്‍


ഗുജറാത്തില്‍ നാല് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടി വക്താവ് കൂടിയായ ശക്തിസിങ് ഗോഹില്‍, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി, എന്നിവരെയാണ് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിലേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേരത്തേയുള്ള അംഗബലം അനുസരിച്ച് രണ്ട് പേരേയും രാജ്യസഭയിലേക്ക് അയക്കാമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്.

Recommended Video

cmsvideo
Mullapally ramachandran tried to insult KK shailaja teacher | Oneindia Malayalam
പ്രതീക്ഷകള്‍ക്ക് മങ്ങല്‍

പ്രതീക്ഷകള്‍ക്ക് മങ്ങല്‍

എന്നാല്‍ ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍ക്ക് മേല്‍ മങ്ങലേല്‍പ്പിച്ചു. 35.1 വോട്ടുകള്‍ നേടുന്ന രാജ്യസഭാ സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാമെന്നതാണ് ഗുജറാത്ത് നിയമസഭയിലെ കണക്ക്. നേരത്തെ 68 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടികളുടെ സഹായത്തോടെ 71 വോട്ടുകള്‍ നേടാമെന്നും തങ്ങളുടെ രണ്ട് സ്ഥാനാര്‍ഥികളെയും ജയിപ്പിക്കാമെന്നുമാണ് കോണ്‍ഗ്രസ് കരുതിയത്.

ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍

ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍

എന്നാല്‍ മൂന്ന് അംഗങ്ങള്‍ രാജിവച്ചതോടെ കോണ്‍ഗ്രസിന്റെ സഭയിലെ അംഗബലം 65 ആയി താഴ്ന്നിരുന്നു. റമീള ഭാര, അഭയ് ഭരദ്വാജ്, നരഹരി അമിന്‍ എന്നിവരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍. ഭുപേന്ദ്ര സിങിന്‍റേത് അടക്കം 103 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്ക് ഉള്ളത്. മൂന്ന് സീറ്റിലും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വേണ്ട കൃത്യമായ അംഗബലം ഉണ്ട്.

വോട്ടുകള്‍ റദ്ദാക്കണം

വോട്ടുകള്‍ റദ്ദാക്കണം

ഈ സാഹചര്യത്തിലാണ് രണ്ട് ബിജെപി അംഗങ്ങളെ വോട്ടുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമീപിച്ചത്തിന്‍റെ പ്രധാന്യം ഏറുന്നത്. മുന്നാമത്തെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ടുകളില്‍ നിന്ന് ഈ രണ്ട് വോട്ടുകള്‍ റദ്ദാക്കപ്പെടുകയാണെങ്കില്‍ അത് വിജയത്തെ തന്നെ ബാധിക്കും.

English summary
Rajya Sabha Elections; The result of Gujarat are delaying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X