ഗുജറാത്തില്‍ ഒഴിവ് മൂന്ന് സീറ്റുകളില്‍: പക്ഷെ രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ്
അഹമ്മദാബാദ്: വരാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നിന്നും ഒരു സ്ഥാനാർത്ഥിയേയും മത്സരിപ്പിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്. ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ ആവശ്യമായ എംഎല്‍എമാരില്ലാത്ത സാഹച്യത്തിലാണ് പാർട്ടിയുടെ പിന്മാറ്റം. മൂന്ന് രാജ്യസഭ സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ നിന്നും തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. സമീപ കാലത്ത് ഇത് ആദ്യമായാണ് ഗുജറാത്തില്‍ രണ്ടിലേറെ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് മാറി നില്‍ക്കുന്നത്.
'182 അംഗ നിയമസഭയിൽ ഞങ്ങളുടെ പാർട്ടിക്ക് ആവശ്യമായ അംഗബലം ഇല്ലാത്തതിനാൽ സംസ്ഥാനത്ത് വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. കൂടാതെ, തിരഞ്ഞെടുപ്പ് വിജയങ്ങൾ ഉറപ്പാക്കാൻ മറ്റ് പാർട്ടികളുടെ അംഗങ്ങളെ വേട്ടയാടുന്നതിൽ നിന്ന് ഞങ്ങൾ വിട്ടുനിൽക്കുകയുമാണ്, "ഗുജറാത്ത് കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.

2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 156 സീറ്റുകൾ നേടി ചരിത്ര നേട്ടം കൈവരിച്ചപ്പോള്‍ 17 സീറ്റുകൾ മാത്രമാണ് നേടാനായത്. സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ഏറ്റവും ദുർബലമായ പ്രകടനവുമായി ഇത് മാറി. അഞ്ച് സീറ്റ് ആം ആദ്മി പാർട്ടിയും മൂന്ന് സീറ്റ് സ്വതന്ത്രരും ഒരെണ്ണം സമാജ്‌വാദി പാർട്ടിയും നേടി. 150 ലേറെ എംഎല്‍എമാരുള്ളതിനാല്‍ മൂന്ന് സീറ്റിലും ജയിക്കാന്‍ വേണ്ട കൃത്യമായ ഭൂരിപക്ഷം ബിജെപിക്കുണ്ട്.
അതേസമയം, വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ബിജെപി ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. ജൂലൈ 24 ന് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം. നിലവിൽ ഗുജറാത്തിൽ നിന്നുള്ള 11 രാജ്യസഭാ സീറ്റുകളിൽ എട്ടെണ്ണം ബിജെപിക്കും ബാക്കി മൂന്നെണ്ണം കോൺഗ്രസിന്റേതുമാണ്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ജുഗൽജി താക്കൂർ, ദിനേശ് അനവാഡിയ എന്നിവരുടെ കാലാവധി ഓഗസ്റ്റ് 18ന് അവസാനിക്കുന്ന സാഹാചര്യത്തിലാണ് മൂന്ന് സീറ്റുകള്‍ ഒഴിവ് വന്നത്. ഇതില്‍ എസ് ജയശങ്കർ വീണ്ടും മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാല്‍ മറ്റ് രണ്ട് സ്ഥാനാർത്ഥികളുടേയും കാര്യത്തില്‍ ബിജെപിയില്‍ ചർച്ചകള്‍ നടക്കുകയാണ്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications