കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത്‌‌ രാജ്യസഭ എംപി അഭയ്‌ ഭരദ്വാജ്‌ കോവിഡ്‌ ബാധിച്ചു മരിച്ചു

Google Oneindia Malayalam News

അഹമ്മദാബാദ്‌: ഗുജറാത്തില്‍ നിന്നുള്ള ബിജെപി രാജ്യസഭാ എംപി അഭയ്‌ ഭരദ്വാജ്‌ കോവിഡ്‌ ബാധിച്ചു മരിച്ചു. മൂന്ന്‌ മാസമായി കോവിഡ്‌ ബാധിച്ച്‌ ചികില്‍സയിലായിരുന്നു ഇദ്ദേഹം.

കോവിഡ്‌ ബാധയെ തുടര്‍ന്ന്‌ ഭരദ്വാജിന്റെ രണ്ട്‌ വൃക്കകളും, ശ്വാസകോശവും പൂര്‍ണമായും തകരാറിലായിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.കോവിഡ്‌ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന്‌ ഒക്ടോബര്‍ മാസം ഒന്‍പതിനാണ്‌ ഭരദ്വാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
രണ്ട്‌ വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന്‌ വൈകിട്ട്‌ 4.35 ഓടെയാണ്‌ ഭരദ്വാജ്‌ മരണപ്പെട്ടതെന്ന്‌ ആശുപത്രി മെഡിക്കല്‍ സര്‍വീസ്‌ അസിസ്റ്റ്‌ന്റ്‌ ഡയറക്ടറായ ഡോ. അനുരാധ ഭാസ്‌കരന്‍ അറിയിച്ചു.

bardwaraj

പ്രശസ്‌ത അഭിഭാഷകന്‍ കൂടി ആയിരുന്ന 66 വയസുകാരനായ ഭരദ്വരാജ്‌ കഴിഞ്ഞ ജൂണ്‍മാസത്തിലാണ്‌ രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്‌.കഴിഞ്ഞ ആഗസ്റ്റില്‍ രാജ്‌ഘട്ടില്‍ പാര്‍ട്ടി മീറ്റിങ്ങിലും, റോഡ്‌ ഷോയിലും പങ്കെടുത്തതിനുശേഷം നടന്ന കോവിഡ്‌ ടെസ്‌റ്റിലാണ്‌ ഭരദ്വരാജിന്‌ കോവിഡ്‌ പോസിറ്റീവായത്‌. ഭരദ്വരാജടക്കം കുടുംബത്തിലെ എല്ലാവര്‍ക്കും കോവിഡ്‌ ബാധിച്ചിരുന്നു.
കോവിഡ്‌ ബാധിച്ചതിനെ തുടര്‍ന്ന്‌ ആദ്യം ഗുജറാത്തിലെ രാജ്‌ഘട്ടിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്‌ നില ഗുരുതരമായതിനെ തുടര്‍ന്ന്‌ ചെന്നെയിലെ ആശുപ്രിയിലേക്ക്‌ മാറ്റുകയായിരുന്നു.
ചെന്നൈയിലെ എംജിഎം ഹോസ്‌പിറ്റലില്‍ ഡോ. ബലകൃഷ്‌നാണ്‌ ഭരദ്വാജിനെ ചികത്സിത്സയുടെ നേതൃത്വം വഹിച്ചിരുന്നത്‌.
എംപി ഭരദ്വരാജിന്റെ മരണത്തില്‍ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ അനുശോചനം അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച അഭിഭാഷകനായിരുന്നു എംപി അഭയ്‌ ഭരദ്വദ്വാജെന്ന്‌ അനുശോചനം അറിയിച്ചുകൊണ്ടുള്ള ട്വീറ്റില്‍ പ്രസിഡന്റ്‌ രാംനാഥ്‌ കോവിന്ദ്‌ കുറിച്ചു.
എംപി ഭരദ്വാജിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം അറിയിച്ചു. അകക്കാഴ്‌ച്ചയുള്ള മികച്ച അഭിഭാഷകനും സാമൂഹിക പ്രവര്‍കനെയുമാണ്‌ നമുക്ക്‌ നഷ്ടപ്പെട്ടത്‌. അദേഹത്തിന്‌ ശാന്തിനേരുന്നുവെന്ന്‌ നരേന്ദ്ര മോദി അനിശോചന സന്ദേശത്തില്‍ അറിയിച്ചു.ഗുജറാത്ത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ അര്‍ജുന്‍ മൊദാവാഡിയയും ഭരദ്വരാജിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

English summary
Gujarat rajya Sabha MP passed away due to covid,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X